കണ്ണൂർ: പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളിൽ ശീതളപാനീയം ഒഴിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ചാല പടിഞ്ഞാറെക്കര സ്വദേശി ഷാജിയെയാണ് ടൗൺ പൊലീസ് അറസ്റ്റു ചെയ്തത്. പയ്യാമ്പലത്ത് കുപ്പി പെറുക്കി നടക്കുന്ന ആളാണ് ഷാജി.
ഇവിടെ നിന്ന് ശേഖരിച്ച കുപ്പികളിൽ ബാക്കി വന്ന പാനീയങ്ങളാണ് സ്മൃതികുടീരങ്ങളിൽ ഒഴിച്ചതെന്നാണ് ഷാജി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.
അന്വേഷണം ഊര്‍ജിതമാക്കിയതിനെ തുടര്‍ന്ന് ഇന്നലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എസിപി സിബി ടോമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
Read Also: