റെക്കോര്‍ഡ് കളക്ഷനുമായി ഓണംബംപര്‍

തിരുവനന്തപുരം: എക്കാലത്തെയും പോലെ ഇത്തവണയും സര്‍വ്വകാലറെക്കോര്‍ഡ് വില്‍പനയുമായി ഓണം ബംപര്‍. വെള്ളിയാഴ്ച്ചവരെ വിറ്റത് 67.31 ലക്ഷം ടിക്കറ്റുകളാണ്. 66.5 ലക്ഷം ടിക്കറ്റുകളെന്ന കഴിഞ്ഞവര്‍ഷത്തെ റിക്കോര്‍ഡാണ് മറികടന്നത്. 51 ദിവസം കൊണ്ടാണ് 67.31 ലക്ഷം ടിക്കറ്റ് വിറ്റത്. ടിക്കറ്റ് വില്‍പ്പന 75 ലക്ഷം കടക്കുമെന്നാണ് ലോട്ടറി വകുപ്പ് പ്രതീക്ഷിക്കുന്നത്.

ഇനി നാല് ദിവസം മാത്രമാണ് നറുക്കെടുപ്പിനുള്ളത്. മണ്‍സൂണ്‍ ബമ്പര്‍ പിരിവിട്ടെടുത്ത ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് ഒന്നാം സമ്മാനം അടിച്ചതിന്റെ കൂടി പശ്ചാത്തലത്തിലാവും ബമ്പര്‍ വില്‍പ്പന. നാല് ഘട്ടങ്ങളിലായി 80 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനാണ് അനുമതി. വില്‍പ്പന ആരംഭിച്ച ജൂലൈ 27 ന് 4,41,600 ടിക്കറ്റുകള്‍ വിറ്റിരുന്നു.

കഴിഞ്ഞവര്‍ഷം 67.5 ലക്ഷം ഓണം ബമ്പര്‍ അച്ചടിച്ചതില്‍ 66,55,914 എണ്ണം വിറ്റിരുന്നു. സമ്മാനഘടനയില്‍ മാറ്റംവരുത്തിയതും ഇത്തവണ സ്വീകാര്യതയേറ്റിയിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ 1,36,759 സമ്മാനങ്ങള്‍ ഇക്കുറി കൂടുതലുണ്ട്. ആകെ 5,34,670 സമ്മാനം. രണ്ടാംസമ്മാനം ഒരുകോടി രൂപവീതം 20 പേര്‍ക്ക് നല്‍കും. കഴിഞ്ഞതവണ ഒരാള്‍ക്ക് 5 കോടിയായിരുന്നു രണ്ടാംസമ്മാനം.

Also Read: മന്ത്രിസഭാപുന:സംഘടന: സിപിഐഎം മന്ത്രിമാരിലും അഴിച്ചുപണി

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി. ഫയർ ഫോഴ്സ് എത്തി...

കോഴിക്കോട് ആറ് ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്; കാരണം ഇതാണ്…..

കോഴിക്കോട് അരയിടത്ത് പാലത്ത് സ്വകാര്യ ബസ് മറിഞ്ഞ സംഭവത്തിന് പിന്നാലെ വ്യാപക...

മാഞ്ചസ്റ്ററിലെ യുവതിയുടെയും നവജാത ശിശുവിന്റെയും മരണം സംഭവിച്ചതെങ്ങിനെ ? 19 കാരിയുടെ മരണത്തിൽ ദുരൂഹത

മാഞ്ചസ്റ്ററിൽ 19 കാരിയായ യുവതിയുടെയും നവജാത ശിശുവിന്‍റെയും മരണത്തിൽ ദുരൂഹത. ഗർഭകാലം...

അമേരിക്ക നാടുകടത്തിയത് 15,756 ഇന്ത്യാക്കരെ; കണക്കുകൾ പുറത്ത്

ന്യൂഡൽഹി: അനധികൃതമായി കുടിയേറിയ നൂറിലേറെ ഇന്ത്യക്കാരെ യു.എസ് തിരിച്ചയച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ...

Related Articles

Popular Categories

spot_imgspot_img