രാമപുരത്ത് വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം ഇന്ന് പുലർച്ചെ അഞ്ചുമണിക്കാണ് ഫാക്ടറിയിൽ തീ പടർന്നത്. രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് ഇവിടെ നിന്നും പുക ഉയരുന്നത് ആദ്യം കണ്ടത്. ഉടൻതന്നെ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സിന്റെ നാലോളം യൂണിറ്റുകൾ എത്തി മണിക്കൂറുകൾ നീണ്ട ശ്രമത്തിന് ഒടുവിലാണ് നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തിൽ ഫാക്ടറി പൂർണമായും കത്തി നശിച്ചു. രാമപുരം കേന്ദ്രമായി പ്രവർത്തനം നടത്തിവന്നിരുന്ന ടെസ്റ്റ് ഹിറ്റ് വെളിച്ചെണ്ണ ഫാക്ടറി യൂണിറ്റാണ് അഗ്നിക്കിരയായത്.