News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

ഒഡീഷ ട്രെയിന്‍ ദുരന്തം: അട്ടിമറി സാധ്യത തള്ളാതെ റെയില്‍വേ മന്ത്രാലയം

ഒഡീഷ ട്രെയിന്‍ ദുരന്തം: അട്ടിമറി സാധ്യത തള്ളാതെ റെയില്‍വേ മന്ത്രാലയം
June 5, 2023

 

ന്യൂഡല്‍ഹി: 275 പേരുടെ മരണത്തിന് ഇടയാക്കിയ ഒഡീഷയിലെ ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിനു പിന്നില്‍ അട്ടിമറി സാധ്യത തള്ളാതെ റെയില്‍വേ മന്ത്രാലയം. ക്രിമിനലുകളെ തിരിച്ചറിഞ്ഞെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞതും സംശയങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്. സിഗ്നലിങ് സംവിധാനത്തിലെ പിഴവാണ് അപകട കാരണമെന്നു റെയില്‍വേ ബോര്‍ഡ് അറിയിച്ചതിനു തൊട്ടുപിന്നാലെ, അട്ടിമറിസാധ്യത തള്ളാനാകില്ലെന്നു റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തന്നെയാണ് സൂചിപ്പിച്ചു. സിബിഐ അന്വേഷണത്തിനും റെയില്‍വേ ബോര്‍ഡ് ശുപാര്‍ശ ചെയ്തു.

പച്ച സിഗ്‌നല്‍ കണ്ടിട്ടാണു ട്രെയിന്‍ മുന്നോട്ടെടുത്തതെന്നു കൊറമാണ്ഡലിന്റെ ലോക്കോ പൈലറ്റ് തന്നോടു പറഞ്ഞെന്നാണ് റെയില്‍വേ ബോര്‍ഡ് അംഗം ജയ വര്‍മ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. ട്രാക്ക് സുസജ്ജമാണെന്ന് വ്യക്തമായതോടെ അവിടെ അനുവദനീയമായ പരമാവധി വേഗത്തില്‍ തന്നെയാണ് ട്രെയിന്‍ മുന്നോട്ടു നീങ്ങിയത്. മണിക്കൂറില്‍ 130 കിലോമീറ്റര്‍ സ്പീഡാണ് ഇവിടെ അനുവദിക്കപ്പെട്ടിരിക്കുന്നത്. അപകട സമയത്ത് കൊറമാണ്ഡല്‍ എക്‌സ്പ്രസിന്റെ വേഗത 128 കിലോമീറ്ററും. അപകടം സംഭവിച്ച സ്റ്റേഷനില്‍ ഈ ട്രെയിനിന് സ്റ്റോപ്പില്ലാത്തതിനാലാണ് പരമാവധി വേഗതയില്‍ ട്രെയിന്‍ നീങ്ങിയത്.

പച്ച സിഗ്നല്‍ നല്‍കിയെങ്കിലും ഈ ട്രാക്കില്‍നിന്ന് ഉപട്രാക്കിലേക്കു തെറ്റായി ഇന്റര്‍ലോക്കിങ് സംവിധാനം സജ്ജീകരിക്കപ്പെട്ടതാണ് അപകടത്തിനു കാരണമായത്. ഒരു ട്രാക്കില്‍നിന്നു മറ്റൊരു ട്രാക്കിലേക്കു ട്രെയിനിനു പ്രവേശിക്കാന്‍ ആ ട്രാക്കുകള്‍ തമ്മില്‍ യോജിപ്പിക്കുന്നതാണ് ഇന്റര്‍ലോക്കിങ് സിസ്റ്റം. ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് ആന്‍ഡ് പോയിന്റ് മെഷീനില്‍ ആരോ വരുത്തിയ മാറ്റമാണ് അപകടകാരണമെന്നാണ് മന്ത്രി അശ്വിനി വൈഷ്ണവ് ഇന്നലെ പറഞ്ഞത്. ഇത് മനഃപൂര്‍വം ചെയ്തതാണോയെന്ന ചോദ്യമാണ് അട്ടിമറി സംശയത്തിനു പിന്നില്‍.

ആദ്യം പച്ച സിഗ്നല്‍ നല്‍കിയെങ്കിലും തൊട്ടുപിന്നാലെ അത് പിന്‍വലിക്കപ്പെട്ടതായും സൂചനകളുണ്ട്. പാളത്തില്‍ തടസങ്ങളുണ്ടോ, ട്രെയിനിന് മുന്നോട്ടു പോകാമോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുന്നറിയിപ്പു നല്‍കാനാണ് റെയില്‍വേ ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സംവിധാനം ഉപയോഗിക്കുന്നത്. ഒരു പാളത്തില്‍നിന്ന് മറ്റൊരു പാളത്തിലേക്ക് ട്രെയിന്‍ കടക്കുന്ന ഭാഗം ചേര്‍ന്നിരിക്കുന്നുണ്ടോ എന്നും ഇതിലൂടെ ഉറപ്പാക്കാം. ഈ സംവിധാനത്തിന് എന്തെങ്കിലും പിഴവു സംഭവിച്ചാല്‍ അപകടത്തിനു സാധ്യത കൂടുതലാണ്. എന്നാല്‍, എന്തെങ്കിലും തകരാറുണ്ടെങ്കില്‍ ഇതില്‍ ചുവപ്പു ലൈറ്റ് സ്ഥിരമായി മിന്നിക്കൊണ്ടിരിക്കും.

‘മുന്നിലുള്ള ട്രാക്കില്‍ മറ്റു ട്രെയിനുകളുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് സിഗ്നല്‍ സംവിധാനം. പ്രധാന ട്രാക്കിലൂടെയാണോ അതോ ലൂപ് ലൈനിലേക്കാണോ ട്രെയിന്‍ നീങ്ങേണ്ടത് എന്ന കാര്യത്തിലും സിഗ്നല്‍ സൂചന നല്‍കും. പ്രധാന ട്രാക്കില്‍ മറ്റു ട്രെയിനുകളില്ല, മുന്നോട്ടു പോകാം എന്നാണെങ്കില്‍ സിഗ്നല്‍ പച്ചയായിരിക്കും. തടസങ്ങളൊന്നുമില്ലാതെ ലൂപ് ലൈനിലേക്കാണ് നീങ്ങുന്നതെങ്കില്‍ സിഗ്നല്‍ മഞ്ഞയായിരിക്കും’ – സിഗ്നലിങ് സംവിധാനത്തിന്റെ പ്രിന്‍സിപല്‍ എക്‌സിക്യുട്ടിവ് ഡയറക്ടറായ സന്ദീപ് മാത്തൂര്‍ പറയുന്നു.

അതേസമയം, സിഗ്നലിങ് സംവിധാനത്തിലെ പിഴവെന്നാണു പ്രാഥമിക നിഗമനമെന്നും റെയില്‍വേ സുരക്ഷാ കമ്മിഷണറുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നുമാണ് റെയില്‍വേ ബോര്‍ഡ് അംഗം ജയ വര്‍മ വ്യക്തമാക്കിയത്.

അതിനിടെ, ഷാലിമാര്‍-ചെന്നൈ കൊറമാണ്ഡല്‍ എക്‌സ്പ്രസ്, ബെംഗളൂരു യശ്വന്ത്പുര -ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനുകളും ഒരു ചരക്കുവണ്ടിയും ഉള്‍പ്പെട്ട അപകടത്തില്‍ മരണസംഖ്യ 275 ആണെന്ന് ഒഡീഷ സര്‍ക്കാര്‍ വ്യക്തമാക്കി. 288 പേര്‍ മരിച്ചെന്നാണു നേരത്തേ അറിയിച്ചിരുന്നത്. 1175 പേര്‍ക്കു പരുക്കേറ്റു.

 

Related Articles
News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

News4media
  • Kerala
  • News
  • Top News

ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News4media
  • India
  • News
  • Top News

‘അമരനി’ൽ ഉപയോഗിച്ചത് തന്റെ നമ്പർ, സായിപല്ലവിയെ ചോദിച്ച് കോളുകൾ വരുന്നു; നിർമാതാക്കൾക്ക് ...

News4media
  • India
  • News
  • Top News

ഓൺലൈനിൽ നിന്ന് വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചു; യുവതിയുടെ കൈപ്പത്തികൾ അറ്റു

News4media
  • India
  • News
  • News4 Special

ഇത്രയും വർഷം കഴിഞ്ഞിട്ടും തിരുശേഷിപ്പ് അഴുകിയതേയില്ല, ഇത് ഇപ്പോഴും അത്ഭുതമായി തുടരുകയാണ്…വിശുദ്ധ ഫ്ര...

News4media
  • India
  • National
  • News
  • Top News

അമ്മയേയും മൂന്ന് മക്കളെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവിൻറെ മൃതദേഹം കുറച്ചകലെയുള്ള കെ...

News4media
  • India
  • National
  • News
  • Top News

നഴ്സ് പീഡനത്തിനിരയായി ; ആശുപത്രി ഡയറക്ടർ അറസ്റ്റിൽ

News4media
  • India
  • National
  • Top News

നാലരലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വിറ്റു ; 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]