ഓസ്ട്രിയയിൽ നഴ്‌സിങ് ഒഴിവുകൾ; ശമ്പളം 3 ലക്ഷം വരെ; കേരള സർക്കാരിന്റെ സൗജന്യ റിക്രൂട്ട്മെന്റ്
വിദേശത്ത് ജോലി തേടുന്ന നഴ്‌സുമാർക്ക് ശുഭവാർത്ത. കേരള സർക്കാരിന്റെ ഔദ്യോഗിക റിക്രൂട്ട്മെന്റ് ഏജൻസിയായ ഒഡേപക് (ODEPC) ഓസ്ട്രിയയിലേക്ക് നഴ്‌സുമാരെ സൗജന്യ നിയമനത്തിലൂടെ തെരഞ്ഞെടുക്കുന്നു.
Care Wave – 2026 പദ്ധതിയുടെ രണ്ടാം ബാച്ചിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 നവംബർ 22.
നിയമനം ലഭിക്കുന്നത് സാൾസ്‌ബർഗ് (Salzburg) സംസ്ഥാനത്തെ വിവിധ നഴ്‌സിങ് ഹോമുകളിലാണ്. BSc നഴ്‌സിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
മുൻപരിചയത്തിന് മുൻഗണന ലഭിക്കുമെങ്കിലും ഫ്രഷേഴ്സിനെയും പരിഗണിക്കും. പ്രായപരിധി 35 വയസ്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ IELTS/OET എഴുതിയതും 6.0/C ഗ്രേഡ് നേടിയതുമായ ഉദ്യോഗാർത്ഥികൾക്ക് പ്രത്യേക മുൻഗണന.
പരിശീലനവും നിബന്ധനകളും
ODEPC സൗജന്യ ഓഫ്‌ലൈൻ ജർമൻ ഭാഷാ പരിശീലനം നൽകും.
പരിശീലനം തുടങ്ങുന്നതിന് മുമ്പ് ₹30,000 സെക്യൂരിറ്റി ഡിപ്പോസിറ്റ്, ഓസ്ട്രിയയിലേക്ക് യാത്രയ്ക്കുമുമ്പ് തിരികെ നൽകും.
പരിശീലനകാലത്തെ താമസം–ഭക്ഷണം ചെലവ് ഉദ്യോഗാർത്ഥികൾ വഹിക്കണം.
വിസയും എയർ ടിക്കറ്റും സൗജന്യം.
അറ്റസ്റ്റേഷൻ ചെലവുകൾ ഉദ്യോഗാർത്ഥികളുടെ ഉത്തരവാദിത്തം.
ശമ്പളം
രജിസ്ട്രേഷൻ മുമ്പ്: € 2,794.50 – € 3,210.60
രജിസ്ട്രേഷൻ കഴിഞ്ഞാൽ: € 2,996.90 – € 3,449.20
(ഏകദേശം ₹3.20 ലക്ഷം മുതൽ ₹3.50 ലക്ഷം വരെ)
മറ്റ് ആനുകൂല്യങ്ങൾ
താമസ സൗകര്യം
കുറവു നിരക്കിൽ ഭക്ഷണം
വർക്കിംഗ് യൂണിഫോം
ആരോഗ്യ, സാമൂഹിക, പെൻഷൻ ഇൻഷുറൻസ്
ആഴ്ചയിൽ ശരാശരി 37 മണിക്കൂർ ജോലി
എങ്ങനെ അപേക്ഷിക്കാം
ഉദ്യോഗാർത്ഥികൾ അവരുടെ CV, IELTS/OET സ്കോർ, പാസ്പോർട്ട് കോപ്പി എന്നിവ
📩 austria@odepc.in
എന്ന വിലാസത്തിലേക്ക് “Austria-2026” എന്ന സബ്ജെക്റ്റ് നൽകി അയയ്ക്കണം.
B1/B2 ജർമൻ സർട്ടിഫിക്കറ്റ് ഉള്ളവർ അത് കൂടി അടക്കണം.
പ്രധാന കുറിപ്പ്: ODEPC-യ്ക്ക് സബ് ഏജന്റുമാർ ഇല്ല.
കൂടുതൽ വിവരങ്ങൾക്ക് 👉 https://odepc.kerala.gov.in/
✅ English Summary
The Kerala government’s official recruitment agency, ODEPC, has invited applications for the second batch of Care Wave – 2026, offering free recruitment of nurses to Austria. The last date to apply is 22 November 2025. Candidates must have a BSc Nursing qualification, with preference for those who have taken IELTS/OET in the last 3 years with a minimum score of 6.0/C grade. Freshers may also apply. The age limit is 35 years. ODEPC will provide free offline German language training, and a ₹30,000 refundable security deposit is required before training. Visa and air tickets are free, while attestation and living expenses during training must be borne by candidates.Nurses will be placed in various nursing homes across Salzburg. Salary ranges from €2,794.50 to €3,449.20, depending on registration status.
ODEPC-Austria-Nurse-Recruitment-2026
ODEPC, Austria Jobs, Nursing Jobs Abroad, Care Wave 2026, Kerala Nurses, Overseas Recruitment, German Training









