ഇടുക്കി കട്ടപ്പന മേരികുളത്തെ കടകളിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് സതീഷ് പിടിയിൽ. മേരികുളത്ത് ഏഴ് കടകളിൽ കവർച്ച നടത്തിയ മോഷ്ടാവാണ് പിടിയിലായിരിക്കുന്നത്. ജനുവരി 30 ന് മേരികുളത്തെ കടകളിൽ കവർച്ച നടത്തിയ സതീഷിനെ ഇപ്പോൾ തൃശ്ശൂർ പൊലീസാണ് മറ്റൊരു കേസിൽ പിടികൂടിയത്.
ഈ കേസിൽ ചോദ്യം ചെയ്തപ്പോഴാണ് മേരികുളത്തെ മോഷണത്തിന് പിന്നിലും താനാണെന്ന് സതീഷ് സമ്മതിച്ചത്. തുടർന്ന് ഉപ്പുതറ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. മേരികുളത്ത് എത്തിച്ച് തെളിവെടുപ്പും നടത്തി.
കടകളുടെ പൂട്ട് പൊളിക്കാൻ ഉപയോഗിച്ച പിക്കാസ് സമീപത്തെ കാട്ടിൽ നിന്ന് കണ്ടെത്തി. ഉപ്പുതറ ഇൻസ്പെക്ടർ സി കെ നാസറിന്‍റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് നടന്നത്. ഇയാൾ തൃശൂർ സ്വദേശിയാണ്.
Read More: കനത്ത മഴ; ഫാമില്‍ മഴ വെള്ളം കയറി, 5000ത്തിലധികം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു
Read More: അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; യുവ നടിയുടെ പരാതിയിൽ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്