ന്യൂഡൽഹി: കടൽ വഴി ഏത് ശത്രു എത്തിയാലും നേരിടാൻ ഇസ്രായേൽ വികസിപ്പിച്ച അണ്ടർവാട്ടർ സാങ്കേതികവിദ്യകൾ ഇന്ത്യയ്‌ക്ക് കൈമാറുന്നു.റാഫേൽ ഡിഫൻസ് കമ്പനി വികസിപ്പിച്ചെടുത്തതാണ് ഇസ്രായേലി സാങ്കേതിക വിദ്യകൾ.
ഇന്ത്യൻ നാവികസേനയ്‌ക്കായി നൂതന സംവിധാനങ്ങൾ നിർമ്മിക്കാൻ പ്രാദേശിക കമ്പനികളെ പ്രാപ്‌തമാക്കുന്ന സാങ്കേതികവിദ്യകളാണിത്.
ഇന്ത്യയിലെ നിർമ്മാണം “മെയ്ക്ക് ഇൻ ഇന്ത്യ” നയം പിന്തുടർന്നാണ്. അടുത്തിടെയാണ് റഫേലും ഇന്ത്യൻ കമ്പനിയായ ഭാരത് ഡൈനാമിക്സും തമ്മിൽ കരാർ ഒപ്പിട്ടത്. ഈ കരാർ പ്രകാരം ബിഡിഎൽ റാഫേലിൻ്റെ അത്യാധുനിക അണ്ടർവാട്ടർ സംവിധാനങ്ങൾ നിർമ്മിക്കും.
കപ്പലുകളെയും അന്തർവാഹിനികളെയും ടോർപ്പിഡോകളിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് ഇസ്രായേലി കമ്പനിയുടെ അണ്ടർവാട്ടർ സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യൻ കപ്പലുകളുടെയും അന്തർവാഹിനികളുടെയും സംരക്ഷണത്തിനുള്ള ആദ്യ സംവിധാനമാണ് ടോർബസ്റ്റർ.
യുദ്ധമേഖലകളിൽ, ടോർപ്പിഡോകളുടെ ഭീഷണി അന്തർവാഹിനികൾക്കും കപ്പലുകൾക്കും സങ്കീർണ്ണമായ വെല്ലുവിളികൾ ഉയർത്തുന്നു. സമഗ്രമായ കപ്പൽ ടോർപ്പിഡോ പ്രതിരോധ പാക്കേജിൽ വളരെ ഫലപ്രദമായ ബ്ലാക്ക്ഫിഷും ആംഗ്ലർ ടോർപ്പിഡോ വാണിംഗ് ആൻഡ് ഡിറ്റക്ഷൻ സോണാർ സിസ്റ്റങ്ങളും (TDAS), ഹൾ സോണാർ സിസ്റ്റങ്ങളും (HMS) ഉൾപ്പെടുന്നു. യാത്രാവേളയിൽ ടോർപ്പിഡോകളെ തുടർച്ചയായി നിരീക്ഷിക്കാനും കണ്ടെത്താനുമുള്ള അത്യാധുനിക സാങ്കേതിക വിദ്യയാണ് കപ്പലിൽ സജ്ജീകരിച്ചിരിക്കുന്നത്.
ടോർപ്പിഡോകളെ നിർവീര്യമാക്കാൻ കപ്പലുകളിൽ ഘടിപ്പിക്കാൻ കഴിയുന്ന പ്രത്യേക റഫേൽ സംവിധാനവും സ്യൂട്ടിൽ സജ്ജീകരിച്ചിരിക്കുന്നു.