web analytics

നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കും; സർപ്രൈസ് പ്രഖ്യാപനവുമായി സിപിഎം

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും.

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഇതോടെ നിലമ്പൂരിൽ മത്സരം കടുക്കും.

മുൻ തൃപ്പൂണിത്തുറ എംഎൽഎയായാണ് എം സ്വരാജ്. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌, സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്‌.

അൻവർക്കാ മയപ്പെട്ടു, നിലപാട് മാറ്റി, മാപ്പ് പറഞ്ഞേക്കും…

മലപ്പുറം: യുഡിഎഫിൽ ഘടകക്ഷിയാക്കിയില്ലെങ്കിൽ നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിൽ ഇന്ന് രാവിലെ പ്രഖ്യാപനം നടത്തുമെന്ന നിലപാട് മാറ്റിയിരിക്കുകയാണ് പിവി അൻവർ. ഒരു പകൽകൂടി കാത്തിരിക്കുമെന്ന് പിവി അൻവർ അറിയിച്ചു.

യുഡിഎഫ് യോഗം ഇന്ന് ചേരുന്ന സാഹചര്യത്തിലാണ് അൻവർ മയപ്പെട്ടതെന്നാണ് വിവരം. മുന്നണി യോഗത്തിൽ മുസ്ലിം ലീഗ് അടക്കം തനിക്കുവേണ്ടി സംസാരിക്കും എന്നാണ് അൻവറിന്റെ വിശ്വാസം.

യുഡിഎഫ് നേതാക്കളും മറ്റു സാമുദായിക നേതാക്കളും അടക്കം ആവശ്യപ്പെട്ടതിനാലാണ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നീട്ടുന്നതെന്ന് പി വി അൻവർ പറഞ്ഞു.

പി.കെ.കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളടക്കം കാത്തിരിക്കാൻ പറഞ്ഞിട്ടുണ്ട്. ഇവരൊക്കെ പറയുമ്പോൾ ആ വാക്ക് മുഖവിലയ്ക്കെടുക്കാതിരിക്കാൻ കഴിയില്ല എന്നും അൻവർ പറഞ്ഞു.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ആര്യാടൻ ഷൗക്കത്തിന് എതിരെ നടത്തി പരാമർശങ്ങൾ പിൻവലിച്ച് പിന്തുണ പ്രഖ്യാപിച്ച് ശേഷം ചർച്ച എന്നാണ് കോൺഗ്രസ് നിലപാട്. ഇതിന്റെ സൂചനകളും അൻവർ നൽകിയിട്ടുണ്ട്.

ഷൗക്കത്തിനെ പിന്തുണയ്ക്കില്ലെന്ന് താനെവിടെയും പറഞ്ഞിട്ടില്ലെന്ന് ഇന്നലെ തന്നെ അൻവർ വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ നടത്തിയ രൂക്ഷമായ വിമർശനങ്ങൾ ഇപ്പോഴും പ്രതിസന്ധിയായി അൻവറിന്റെ മുന്നിലുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

Other news

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും തിരുവനന്തപുരം:...

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ കുറ്റിപ്പുറം: പുഴകളിലെ...

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ തിരുവനന്തപുരം: ബിജെപി...

സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ

ബംഗളൂരു: പോലീസ് സ്റ്റേഷന് സമീപം സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ. വിധവയും...

വാരിയെല്ലിന് പരിക്കേറ്റതിന് പിന്നാലെ ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍

വാരിയെല്ലിന് പരിക്കേറ്റതിന് പിന്നാലെ ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍ മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ...

Related Articles

Popular Categories

spot_imgspot_img