News4media TOP NEWS
“ഹണി റോസിനെ മോശമാക്കി ഞാൻ പറയുന്ന എന്തെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ എന്നെ വിചാരണ കൂടാതെ ജയിലിലിടണം”: രാഹുൽ ഈശ്വർ ‘ബിപിക്കുള്ള ​ഗുളികയും കഞ്ഞിയും കഴിച്ച് അച്ഛൻ സമാധിയായി’ ; തിരുവനന്തപുരത്ത് അച്ഛനെ ആഗ്രഹപ്രകാരം ‘സമാധി’ ഇരുത്തി മകൻ; ശേഷം സ്ലാബ് കൊണ്ട് മൂടി കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ ഇനി ലഭിക്കില്ല; ഈ സ്ഥലങ്ങളിൽ വിതരണം നിർത്താനൊരുങ്ങി കമ്പനി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തിരുവനന്തപുരം ഡിവിഷനിൽ ട്രെയിനുകൾക്ക് നിയന്ത്രണം, ബാധിക്കുക ഈ സർവീസുകളെ

ഈ വർഷം മൂന്നാം ലോകമഹായുദ്ധം; യൂറോപ്പിൽ ആശങ്ക: 2025 നെ സംബന്ധിച്ച് നിക്കോളാസ് ഔജുലയും നോസ്ട്രഡാമസും ബാബ വംഗയും നടത്തിയത് ഒരേ പ്രവചനം

ഈ വർഷം മൂന്നാം ലോകമഹായുദ്ധം; യൂറോപ്പിൽ ആശങ്ക: 2025 നെ സംബന്ധിച്ച് നിക്കോളാസ് ഔജുലയും നോസ്ട്രഡാമസും ബാബ വംഗയും നടത്തിയത് ഒരേ പ്രവചനം
January 2, 2025

ഈ വർഷം മൂന്നാം ലോകമഹായുദ്ധം ഉണ്ടാകുമെന്ന് പ്രവചനവുമായി നിക്കോളാസ് ഔജുല. മൂന്നാം ലോകമഹായുദ്ധം 2025ൽ സംഭവിക്കുമെന്ന് ഉറപ്പാണ്. ഇത് അനുകമ്പയില്ലാത്ത ഒരു വർഷമായിരിക്കും. മതത്തിന്റെ പേരിൽ ആളുകൾ പരസ്പരം കഴുത്തറുപ്പും രാഷ്ട്രീയ കൊലപാതകങ്ങളും നടക്കും. തിന്മയും അക്രമവും ഈ ഭൂമിയെ അവരുടെ അടിമത്തത്തിൽ ആക്കും.

ഔജല ഹിപ്നോ തെറാപ്പിസ്റ്റ് ആണെന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്. കോവിഡ് വ്യാപനം താൻ കൃത്യമായി പ്രവചിച്ചിരുന്നതായും അവകാശപ്പെടുന്നു. 2025 ലാബുകളിൽ വളർത്തിയ അവയവങ്ങൾ കാണാം. സാങ്കേതിക മുന്നേറ്റം അതിരൂഷമായ മഴമൂലം മങ്ങിപ്പോകും. വെള്ളപ്പൊക്കം ലക്ഷക്കണക്കിന് വീടുകൾ നശിപ്പിക്കും. എണ്ണമറ്റ ആളുകളെ മാറ്റിപ്പാർപ്പിക്കും.

സമുദ്രനിരപ്പ് ഉയർന്ന് മഹാ നഗരങ്ങളെ വിഴുങ്ങും. ബ്രിട്ടീഷ്പ്രധാന മന്ത്രി കെയർ സ്റ്റാമറിന് രാഷ്ട്രീയ പതനമുണ്ടാകും. ബ്രിട്ടനിലെ വില്യം രാജകുമാരനും ഹാരി രാജകുമാരനും തമ്മിൽ അനുരഞ്ജനത്തിൽ എത്തും. കൗമാരപ്രായത്തിൽ ഉണ്ടായ പക്ഷാഘാതമാണ് തൻറെ പ്രവചനശേഷിക്ക് പിന്നിലെന്ന് ഔജുല പറയുന്നു ദിവസങ്ങളോളം നീണ്ട ആശുപത്രി വാസത്തിനു ശേഷം പുറത്തെത്തിയപ്പോഴാണ് കഴിവുകൾ തിരിച്ചറിഞ്ഞത്.

പതിനേഴാം വയസ്സിൽ സ്വപ്നത്തിൽ ഒരു അജ്ഞാത ജീവി ഭാവിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ വെളിപ്പെടുത്തി. പിന്നീട് സ്വപ്നങ്ങളാണ് പല പ്രവചനങ്ങളുടേയും അടിസ്ഥാനം എന്നുമാണ് ഔജുലയുടെ അവകാശവാദം. ബ്ലാക്ക് ലവ് മാറ്റർ പ്രസ്ഥാനം, ഡൊണാൾഡ് ട്രംപിന്റെ വിജയം, ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ ഉയർച്ച, റോബോട്ട് സൈനകളുടെ വികസനം തുടങ്ങിയ കാര്യങ്ങളും പ്രവഹിച്ചതായാണ് ഔജുല അവകാശപ്പെടുന്നത്.

പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷിയും ഭിഷഗ്വരനുമായ നോസ്ട്രഡാമസ്, ‘യൂറോപ്പിലെ ഭൂപ്രദേശങ്ങൾ ക്രൂരമായ യുദ്ധങ്ങളിൽ’ ഉൾപ്പെടും എന്നാണ് എഴുതിയിരിക്കുന്നത്. അതേസമയം, 2025-ൽ യൂറോപ്പിൽ യുദ്ധമുണ്ടാകുമെന്ന ബാബ വംഗ പ്രവചിച്ചിട്ടുണ്ട്, ഇത് ഭൂഖണ്ഡത്തിലെ ജനസംഖ്യയെ ‘നശിപ്പിക്കുമെന്ന്’ എന്നാണ് പ്രവചനം

27 വർഷം മുമ്പ് 1996-ൽ അന്തരിച്ച ബാബ വംഗ, ബൾഗേറിയയിൽ ഭാവി പ്രവചനം നടത്തിയിരുന്ന വ്യക്തിയാണ്. വാൻഗെലിയ പാണ്ഡേവ ദിമിത്രോവ എന്നാണ് ബാബ വംഗയുടെ യഥാർഥ പേര്. 12 –ാം വയസ്സിൽ കാഴ്ച നഷ്ടപ്പെട്ടതിനെ തുടർന്ന് തനിക്ക് ഭാവിയിലേക്കുള്ള കാര്യങ്ങൾ കാണാൻ സാധിച്ചിരുന്നതായി ബാബ വംഗ അവകാശപ്പെട്ടിരുന്നു.

ബാൽക്കണിലെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന ഇവർ 5079 ലോകം അവസാനിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.യുക്രെയ്നിലെ റഷ്യൻ അധിനിവേശവും ന്യൂയോർക്ക് നഗരത്തിലെ 9/11 ആക്രമണവും ബാബ വംഗ മുൻപ് കൃത്യമായി പ്രവചിച്ചിട്ടുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റഷ്യ ലോകത്ത് ആധിപത്യം സ്ഥാപിക്കുമെന്നും പ്രസിഡൻറ് വ്‌ളാഡിമിർ പുട്ടിൻ ‘ലോകത്തിൻറെ നാഥൻ’ ആകുമെന്നും 1979 ലെ ഒരു അഭിമുഖത്തിൽ അവർ അവകാശപ്പെട്ട‌ിരുന്നു. കോവിഡ് വൈറസ് വ്യാപനം, 1986 ലെ ചെർണോബിൽ ദുരന്തം, 1997 ൽ ഡയാന രാജകുമാരിയുടെ മരണം എന്നിവയും ബാബ വംഗ പ്രവചിച്ചതായി അവകാശപ്പെടുന്നു. അതേസമയം, ഇരുവരുടെയും ചില പ്രവചനങ്ങൾ തെറ്റി പോയിട്ടുണ്ടെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.

Related Articles
News4media
  • International
  • News

പടുകൂറ്റൻ കാട്ടുതീയിൽ വെന്തുരുകുന്നത് ഹോളിവുഡ് ഹിൽസ് മാത്രമല്ല സിനിമ ആരാധകരും; താരങ്ങളുടെ കോടികളുടെ ...

News4media
  • International
  • News

കമലാ ഹാരിസിന്റെ വീടൊഴിപ്പിച്ചു; സിനിമ താരങ്ങൾ അടക്കം ഓടി രക്ഷപ്പെട്ടു;ലോസ് ഏഞ്ചൽസിനെ വിഴുങ്ങി കാട്ടു...

News4media
  • International
  • Technology
  • Top News

പുതിയ വര്‍ഷത്തിലെ ആദ്യ ബഹിരാകാശ നടത്തത്തിന് തയ്യാറെടുത്ത് സുനിതാ വില്യംസ്; ആറര മണിക്കൂര്‍ നീളുന്ന നട...

News4media
  • Featured News
  • International
  • News

നോസ്ട്രഡാമസും ബാബ വംഗയും പ്രവചിച്ചത് ഒരേ കാര്യം തന്നെ; അടുത്ത വർഷം അത് സംഭവിക്കുമോ?യൂറോപ്പിൽ ആശങ്ക

© Copyright News4media 2024. Designed and Developed by Horizon Digital