ജോലിവിട്ടു മോഷണത്തിനിറങ്ങി നവവരൻ…!
കല്യാണം കഴിഞ്ഞു ഭാര്യ ആദ്യമാദ്യം പറയുന്ന കാര്യങ്ങൾ ഭർത്താവ് എന്ത് വിലകൊടുത്തും സാധിച്ചു കൊടുക്കുന്നത് നാം കാണുന്നതാണ്. എന്നാൽ, ശമ്പളം ഭാര്യയുടെ ആഡംബരത്തിണ് തികയാതെ വന്നാൽ എന്ത് ചെയ്യും. ?
അങ്ങിനെ വന്നപ്പോൾ ആണ് ഈ യുവാവ് മോഷണം തുടങ്ങിയത്. അതിവിദഗ്ധമായി നടത്തിയ മോഷണങ്ങൾക്കൊടുവിൽ നവവരൻ കുടുങ്ങുകയും ചെയ്തു.
രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. ജയ്പുരിന് സമീപം ജാംവാരാംഘട്ട് ഗ്രാമത്തിലെ തരുണിനെയാണ് സ്ത്രീയുടെ മാലപൊട്ടിച്ച കേസില്‍ പോലീസ് അറസ്റ്റ്‌ചെയ്തത്.
ഭാര്യ മരിച്ചതറിയാതെ 2 ദിവസം വീട്ടിൽ യുവാവ് !
ഭാര്യയുടേത് ചെലവേറിയ ആഗ്രഹങ്ങൾ ആയതിനെ തുടർന്നാണ് ബിബിഎ ബിരുദധാരിയായ യുവാവ് മോഷണത്തിലേക്കിറങ്ങിയതെന്നു പോലീസിന് മൊഴി നൽകി.
ഒരുമാസം മുന്‍പായിരുന്നു തരുണിന്റെ വിവാഹം. ശമ്പളമായി കിട്ടുന്ന തുക ഭാര്യയുടെ ആഡംബര ജീവിതത്തിനു തികഞ്ഞിരുന്നില്ല. ഇതിന്റെ പേരില്‍ ഭാര്യ തരുണിനെ സമ്മര്‍ദത്തിലാക്കാനും തുടങ്ങി.
ഓരോദിവസവും ഏറെ പണച്ചെലവുള്ള ആവശ്യങ്ങളും ആഗ്രഹങ്ങളുമാണ് ഭാര്യ തരുണിനോട് പറഞ്ഞിരുന്നത്. ഇതോടെ , വിവാഹം കഴിഞ്ഞ് ഒരുമാസത്തിനുള്ളില്‍ ഇയാൾ സ്വകാര്യ കമ്പനിയിലെ എക്‌സിക്യൂട്ടിവ് ജോലി ഉപേക്ഷിച്ചു മോഷണം തുടങ്ങി.
ജയ്പുരിലെ ട്രാന്‍സ്‌പോര്‍ട്ട് നഗര്‍ മേഖലയില്‍ പട്ടാപ്പകല്‍ വയോധികയുടെ മാലപൊട്ടിച്ച കേസിലാണ് പോലീസ് തരുണിനെ അറസ്റ്റ്‌ചെയ്തത്.
ഗ്രാമത്തില്‍നിന്ന് ജയ്പുരിലെത്തി മോഷണം നടത്തിയശേഷം തിരികെമടങ്ങുന്നതായിരുന്നു ഇയാളുടെരീതി. വയോധികയുടെ മാലപൊട്ടിച്ച കേസിൽ ആണ് ഇയാൾ അറസ്റ്റിലാകുന്നത്.
വിവിധ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്.
മദ്യപിച്ച് സ്‌കൂളിൽ കിടന്നുറങ്ങി പ്രധാനാധ്യാപകൻ
സ്‌കൂളിന്റെ പാചകപ്പുരയ്ക്ക് സമീപം മദ്യപിച്ച് ലക്കുകെട്ട് കിടന്നുറങ്ങിയ പ്രധാനാധ്യാപകനെ സസ്‌പെന്റ് ചെയ്തു. കർണ്ണാടകയിലെ റായ്ച്ചൂരിലെ പ്രൈമറി സ്‌കൂളിലെ പ്രധാന അധ്യാപകനായ നിങ്കപ്പ എന്നയാളെയാണ് സസ്‌പെൻഡ് ചെയ്തത്.
ജൂലൈ 24നാണ് മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട് നിങ്കപ്പ സ്കൂളിന്‍റെ പാചകപ്പുരയ്ക്ക് മുന്‍പില്‍ കിടന്നുറങ്ങിയത്. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം വ്യാപകമായി പ്രചരിച്ചിരുന്നു.
ഇയാൾ സ്‌കൂളിൽ പതിവായി മദ്യലഹരിയിലാണ് എത്തിയിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. സിന്താനൂര്‍ ബ്ലോക്ക് എഡ്യുക്കേഷന്‍ ഓഫീസര്‍ക്ക് ലഭിച്ച അന്വേഷണറിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിങ്കപ്പയെ സസ്‌പെന്റ് ചെയ്തത്.
ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ പിന്നാലെ വിദ്യാഭ്യാസ വകുപ്പ് അധ്യാപകനെതിരെ നടപടിയെടുത്തു.
മദ്യലഹരിയിൽ ഇയാൾ സ്കൂളിലെ വിദ്യാർഥികളോട് മോശമായി പെരുമാറിയിരുന്നു എന്ന തരത്തിലുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
മാത്രമല്ല കൃത്യമായി ജോലി ചെയ്യില്ല എന്ന പരാതിയുമുണ്ട്. അധ്യാപകനെതിരെ ചില വിദ്യാർഥികളുടെ രക്ഷിതാക്കൾ മുൻപും പരാതി നൽകിയിരുന്നു.
രക്ഷിതാക്കളുടെ ഭാഗത്തുനിന്നും നിങ്കപ്പയ്‌ക്കെതിരെ നേരത്തേ പരാതികൾ ഉയര്‍ന്നെങ്കിലും അധികൃതര്‍ നടപടി എടുത്തിരുന്നില്ല എന്നാണ് ആക്ഷേപം.
Summary:
A man in Jaipur, Rajasthan, turned to theft after he was unable to meet his wife’s lavish lifestyle demands. He began committing thefts with great skill. Eventually, the newlywed husband was caught and arrested by the police.









