വൈറൽ ഉള്ളടക്കവും ഡിജിറ്റൽ ട്രെൻഡുകളും ആധിപത്യം പുലർത്തുന്ന ലോകത്ത്
ഏറ്റെടുക്കുന്ന എന്തും ആഘോഷമാക്കാറുണ്ട് സോഷ്യൽ മീഡിയ. അത്തരത്തിൽ, ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലും ഇപ്പോൾ താരമാണ് നിൽക്കുന്നത് ‘മോയേ മോയെ’ ആണ്. ലോകമെമ്പാടും കോടിക്കണക്കിന് ആളുകളാണ് ഈ ഗാനത്തിന് പിന്നാലെ ചുവടുവയ്ക്കുന്നത്.
‘മോയേ മോയെ’ എന്നത് ലളിതമായി പറഞ്ഞാൽ ഒരു പാട്ടിന്റെ ഈണമാണ്. സെർബിയൻ ഗായികയും ഗാനരചയിതാവുമായ തിയ ഡോറയുടെ ‘Dzanum ‘ എന്ന പേരിൽ ഔദ്യോഗികമായി പുറത്തിറക്കിയ ‘മോയേ മോർ’ എന്ന ഹിറ്റ് ഗാനമാണിത്. സെർബിയൻ റാപ്പറായ സ്ലോബോഡൻ വെൽക്കോവിച്ച് കോബിയുമായി സഹകരിച്ചാണ് വരികൾ തയ്യാറാക്കിയത്, ലോക ജോവനോവിക് ഈണം പകർന്നിരിക്കുന്നു.
‘ഇമോഷണൽ സൈലൻസ്’ അല്ലെങ്കിൽ സഫലമാകാത്ത സ്വപ്‌നങ്ങൾ ഒക്കെ പറയാനായി ആളുകൾ ഈ പാട്ട് ഉപയോഗിച്ച് തുടങ്ങിയതോടെയാണ് ഇത് വൈറലാകുന്നത്. ഇതുവച്ചു ചെയ്ത ലക്ഷക്കണക്കിന് വീഡിയോകളും റീലുകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. മിക്കതും ഹിറ്റാവുകയും ചെയ്തു. 2023 ലോകകപ്പിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റതിന് ശേഷമാണ് ഈ പാട്ട് ഇന്ത്യയിൽ വൈറലാകുന്നത്. നെറ്റിസൺസ് ഈ റീലുകൾ WCC യുമായി പങ്കിട്ടതോടെ ലോകമാകെ ലക്ഷക്കണക്കിന് ആളുകൾ ഇതിന്റെ ആരാധകരായി മാറി.
നിലവിൽ, “Dzanum” എന്ന മ്യൂസിക് വീഡിയോ YouTube-ൽ 57 ദശലക്ഷം വ്യൂസ് നേടിയിട്ടുണ്ട്.
ഭാഷാ തടസ്സങ്ങൾക്കിടയിലും, “മോയെ മോർ” അതിർത്തികൾ മറികടന്ന് ആഗോള പ്രേക്ഷകരെ ആകർഷിക്കുന്നു. ഹ്രസ്വവും എന്നാൽ അവിസ്മരണീയവുമായ രണ്ട് മിനിറ്റും അമ്പത്തിനാല് സെക്കൻഡും മാത്രമുള്ള, ഔദ്യോഗികമായി “Dzanum” എന്ന് പേരിട്ടിരിക്കുന്ന ഈ ഈണം ഇപ്പോൾ ലോകം ഏറ്റെടുത്തിരിക്കുകയാണ്.