മോശമായ കാലാവസ്ഥയെയും വരാനിരിക്കുന്ന ഭയാനകമായ ഭാവിയെയും സൂചിപ്പിച്ച്, ഒരു പുതിയ പഠനത്തിൽ, അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് 14 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുള്ളതിന് തുല്യമാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച, 66 ദശലക്ഷം വർഷത്തെ ഭൂമിയുടെ ചരിത്രം പരിശോധിക്കുന്ന ഈ പഠനത്തിൽ, CO2 റെക്കോർഡ് വിശദമായ കൃത്യതയോടെ പുനർനിർമ്മിക്കുന്നതിന് മുൻകാലഘട്ടത്തിലെ ജിയോകെമിക്കൽ, ബയോളജിക്കൽ സിഗ്നേച്ചറുകൾ ഉപയോഗിച്ചിരിക്കുന്നു. ഇവ വെളിപ്പെടുത്തുന്നത്, അന്തരീക്ഷ കാർബൺഡയോക്സൈഡിന്റെ അളവ് 14 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുള്ളതിന് സമാനമായ തലത്തിലേക്ക് എത്തിയിരിക്കുന്നു എന്നതാണ്. 16 രാജ്യങ്ങളിലായി 80 ഗവേഷകരുടെ ഒരു സംഘം ഏഴ് വർഷത്തെ പ്രയത്നത്തിന്റെ ഫലമാണ് ഏറ്റവും പുതിയ പഠനം.
“ഭൂമിയുടെ ചരിത്രത്തിൽ നമ്മൾ ചെയ്യുന്നത് വളരെ ക്രൂരമായ കാര്യമാണെന്ന് ഉറപ്പാണ്” കൊളംബിയ ക്ലൈമറ്റ് സ്കൂളിലെ ലാമോണ്ട്-ഡോഹെർട്ടി എർത്ത് ഒബ്സർവേറ്ററിയിലെ പ്രമുഖ എഴുത്തുകാരൻ ബെയർബെൽ ഹോനിഷ് വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു. 14-16 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഗ്രീൻലാൻഡിൽ ഐസ് ഇല്ലാതിരുന്ന കാലത്ത് മനുഷ്യരുടെ പൂർവ്വികർ വനങ്ങളിൽ നിന്ന് പരിവർത്തനം ചെയ്യാൻ തുടങ്ങിയ സമയത്താണ് അവസാനമായി വായുവിൽ 420 പാർട്സ് പെർ മില്യൺ (പിപിഎം) കാർബൺ ഡൈ ഓക്സൈഡിന്റെ സാന്നിധ്യം ഉണ്ടായിരുന്നതെന്ന് പുതിയ വിശകലനം കണ്ടെത്തി.
1700-കളുടെ അവസാനം വരെ, അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് ഏകദേശം 280 ppm ആയിരുന്നു. അതായത്, അപ്പൊത്തന്നെ മനുഷ്യരുടെ പ്രാവർത്തികൾമൂലം ഈ ഹരിതഗൃഹ വാതകങ്ങൾ 50 ശതമാനത്തിലെയീ വർധിച്ചിരുന്നു. ഇത് ചൂടിനെ ലോക്ക് ചെയ്യുകയും വ്യവസായവൽക്കരണത്തിന് മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ ഭൂമിയിൽ 1.2 ഡിഗ്രി സെൽഷ്യസ് ചൂട് വർധിക്കുകയും ചെയ്തു. ആഗോള CO2 ഉദ്‌വമനം ഇത്തരത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ, 2100-ഓടെ ഇത് 600-800 ppm-ൽ എത്തുമെന്ന് കണക്കാക്കപ്പെടുന്നു. 30-40 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, ഐസ് അന്റാർട്ടിക്കയെ മൂടുന്നതിനും ലോകത്തിലെ സസ്യജന്തുജാലങ്ങൾ ഇന്ന് കാണുന്നരീതിരിൽ പരിണമിക്കുന്നതിനും വളരെമുമ്പ്, ഈയോസീൻ കാലഘട്ടത്തിൽ മാത്രമാണ് ഇത്തരം അവസ്ഥ കണ്ടിരുന്നത്.