web analytics

ഇനി ഫോൺ കാൾ തട്ടിപ്പുകാർ ഒന്ന് വിയർക്കും; രാജ്യത്ത് പുതിയ സീരീസിലുള്ള 10 അക്ക മൊബൈല്‍ നമ്പറുകള്‍ വരുന്നു; ഒരൊറ്റ ലക്ഷ്യം മാത്രം

ഇനി ഫോൺ കാൾ തട്ടിപ്പുകാർ ഒന്ന് വിയർക്കും. രാജ്യത്ത് 160 എന്ന പുതിയ സീരീസിലുള്ള 10 അക്ക മൊബൈല്‍ നമ്പറുകള്‍ ടെലികോം മന്ത്രാലയം അവതരിപ്പിക്കുന്നു. മാര്‍ക്കറ്റിംഗിനും സര്‍വീസ് കോളുകള്‍ക്കുമായാണ് പുതിയ 160 സീരീസിലുള്ള നമ്പറുകള്‍ ആരംഭിക്കുന്നത് എന്ന് ടെലികോം മന്ത്രാലയം വ്യക്തമാക്കിയതായി ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ടെലികോം ഉപഭോക്താക്കൾക്ക് വിളിക്കുന്ന സ്ഥാപനങ്ങളെയും ടെലിഫോൺ ഓപ്പറേറ്ററെയും ഫോണ്‍കോളിന്‍റെ ലൊക്കേഷനെയും കുറിച്ച് കൃത്യമായി അറിയാൻ കഴിയുന്ന രീതിയിലാണ് ഈ 10 അക്ക നമ്പർ സീരീസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സെബി, പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്‍റ് അതോറിറ്റി, ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്‍റ് അതോറിറ്റി തുടങ്ങിയ വിവിധ സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് 1601ABCXXX എന്ന ഫോര്‍മാറ്റിലുള്ള 10 അക്ക നമ്പറും വിതരണം ചെയ്യും.

1600ABCXXX എന്ന ഫോര്‍മാറ്റിലാവും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നമ്പറുകള്‍ ലഭിക്കുക. ഇതിലെ AB ടെലികോം സര്‍ക്കിളിന്‍റെ കോഡ് പ്രതിനിധാനം ചെയ്യും. C എന്നത് ടെലികോം സേവനദാതാക്കളുടെ കോഡായിരിക്കും. അവസാനത്തെ മൂന്ന് XXX 000-999 ഇടയിലുള്ള നമ്പറുകളായിരിക്കും. 160 സീരീസിലുള്ള നമ്പറുകള്‍ വിതരണം ചെയ്യും മുമ്പ് സ്ഥാപനങ്ങളുടെ വെരിഫിക്കേഷന്‍ ടെലികോം സേവനദാതാക്കളുടെ ഉത്തരവാദിത്തമായിരിക്കും.  സര്‍വീസ്, ട്രാന്‍സാക്ഷനല്‍ ഫോണ്‍ കോളുകള്‍ക്കായി 160ല്‍ ആരംഭിക്കുന്ന നമ്പറുകള്‍ പ്രത്യേകമായി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്ന് ടെലികോം മന്ത്രലായത്തിന്‍റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഫോണ്‍കോളുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. കോള്‍ വിളിക്കുന്നത് സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ നിയന്ത്രിത സ്ഥാപനങ്ങളിലോ നിന്നാണോ അതോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന തട്ടിപ്പുകാരാണോ എന്ന കാര്യം ഇതോടെ കൂടുതല്‍ വ്യക്തമായി കോളുകള്‍ ലഭിക്കുന്നവര്‍ക്ക് തിരിച്ചറിയാനാകും എന്നാണ് കരുതുന്നത് .

Read also: കുട്ടനാട്ടിൽ കനത്ത മഴയിൽ വെള്ളം കയറിയ വീട് വൃത്തിയാക്കാൻ പോയി; ​ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

Other news

സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; 18കാരന്റെ മൃതദേഹം കണ്ടെത്തിയത് എട്ട് ദിവസങ്ങൾക്ക് ശേഷം

സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; 18കാരന്റെ മൃതദേഹം കണ്ടെത്തിയത് എട്ട് ദിവസങ്ങൾക്ക് ശേഷം പാലക്കാട്:...

ഗുരുവായൂരില്‍ വികല ഗാന്ധി പ്രതിമ: കോൺഗ്രസ് നാളെ ഉപവാസ സത്യാഗ്രഹം

ഗുരുവായൂരില്‍ വികല ഗാന്ധി പ്രതിമ: കോൺഗ്രസ് നാളെ ഉപവാസ സത്യാഗ്രഹം തൃശൂര്‍: ഗുരുവായൂര്‍...

മലയാളികളുടെ പ്രിയ നടി സലീമയ്ക്ക് കാൻസർ; സഹായം ആവശ്യപ്പെട്ട് സുഹൃത്തുക്കൾ

മലയാളികളുടെ പ്രിയ നടി സലീമയ്ക്ക് കാൻസർ; സഹായം ആവശ്യപ്പെട്ട് സുഹൃത്തുക്കൾ ചുരുക്കം സിനിമകളിലൂടെ...

ഫോണിൽ സംസാരിച്ചത് വഴക്കായി; പത്താം ക്ലാസുകാരി ജീവനൊടുക്കി

ഫോണിൽ സംസാരിച്ചത് വഴക്കായി; പത്താം ക്ലാസുകാരി ജീവനൊടുക്കി പാലക്കാട്: വീട്ടുകാര്‍ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തില്‍...

കോട്ടയത്ത് നവജാത ശിശുവിനെ 50,000 രൂപയ്ക്ക് വിൽക്കാൻ ശ്രമം; അച്ഛനുൾപ്പെടെ മൂന്ന് പേർ പിടിയിൽ

കോട്ടയത്ത് നവജാത ശിശുവിനെ 50,000 രൂപയ്ക്ക് വിൽക്കാൻ ശ്രമം; അച്ഛനുൾപ്പെടെ മൂന്ന്...

Related Articles

Popular Categories

spot_imgspot_img