പരോള്‍ കാലാവധിക്ക് ശേഷം ജയില്‍പുള്ളികളെ ജയിലില്‍ തിരികെ എത്തിക്കേണ്ട ഉത്തരവാദിത്വവും കുടുംബത്തിനായിരിക്കും; ഇനി പുതിയ നിയന്ത്രണങ്ങൾ

തിരുവനന്തപുരം: തടവുപുള്ളികൾക്ക് പരോൾ അനുവദിക്കാൻ ഇനി പുതിയ നിയന്ത്രണങ്ങൾ. പരോൾ അനുവദിക്കുന്ന കാലയളവിൽ പ്രശ്നങ്ങൾ ഉണ്ടാവാതെ നോക്കാമെന്ന കുടുംബത്തിന്റെ ഉറപ്പിൽ മാത്രമേ ജയില്പുള്ളികൾക്കിനി പരോൾ അനുവദിക്കാവൂ എന്നാണ് തീരുമാനം.New restrictions to grant parole to prisoners

ഇതരത്തിൽ ഉറപ്പ് നല്‍കി പുറത്തിറങ്ങുന്ന ജയില്‍പുള്ളി എന്തെങ്കിലും കുഴപ്പം കാണിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ഇനി കുടുംബത്തിന് മാത്രമായിരിക്കും.

ജയില്‍പുള്ളിയെ പരോളിന് കൂട്ടിക്കൊണ്ടു പോകാന്‍ എത്തുന്ന ബന്ധു ഇത്തരത്തില്‍ രേഖാമൂലമുള്ള ഉറപ്പ് ജയില്‍സൂപ്രണ്ടിന് എഴുതി നല്‍കണം.

നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലെ അന്തേവാസി പരോളിനിറങ്ങി സഹോദരനെ വെട്ടിക്കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് പരോള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പരോള്‍ കാലാവധി തീരുന്ന ജയില്‍പുള്ളികളെ ജയിലില്‍ ഇനി തിരികെ എത്തിക്കേണ്ട ഉത്തരവാദിത്വവും കുടുംബത്തിനായിരിക്കും. പരോളിനായി നാട്ടിലെത്തുന്ന ജയില്‍പുള്ളി ഇനിമുതല്‍ സ്ഥലം സബ് ഇന്‍സ്‌പെക്ടറുടെ നിരീക്ഷണത്തിലായിരിക്കും.

ഇന്‍സ്‌പെക്ടറുടെ അനുമതിയില്ലാതെ ജയില്‍പുള്ളി സ്റ്റേഷന്‍ പരിധിവിട്ടു പോകാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. പരോള്‍ കാലാവധി തീരുന്ന മുറയ്ക്ക് ആ വിവരവും പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. പരോള്‍ കഴിഞ്ഞ് തിരികെ ജയിലെത്തുമ്പോള്‍ സബ് ഇന്‍സ്‌പെക്ടര്‍ നല്‍കുന്ന നല്ലനടപ്പിന്റെ സാക്ഷ്യപത്രവും ഹാജരാക്കണം.

പരോള്‍കാലയളവില്‍ ജയില്‍പുള്ളി എന്തെങ്കിലും പ്രശ്‌നം സൃഷ്ടിച്ചാല്‍ പരോള്‍ റദ്ദാക്കി തിരികെ വിളിക്കാന്‍ ജയില്‍സൂപ്രണ്ട് അതതു പ്രദേശത്തെ ജില്ലാ പൊലീസ് മേധാവിക്ക് കത്ത് നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ട്രെയിനുകളിലും സിസിടിവി

ട്രെയിനുകളിലും സിസിടിവി ന്യൂഡൽഹി: ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി സ്ഥാപിക്കാനൊരുങ്ങി റെയിൽവേ. യാത്രക്കാരുടെ...

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം അന്തേവാസിയെ മര്‍ദിച്ച സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

നാല് വയസുള്ള കുഞ്ഞ് മരിച്ചത് ഡ്രൈവറുടെ അശ്രദ്ധ കൊണ്ട്

കോട്ടയം: ചാര്‍ജ് ചെയ്യാനെത്തിയ കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറി നാലു വയസുള്ള കുഞ്ഞ്...

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും...

Related Articles

Popular Categories

spot_imgspot_img