ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ലോകത്ത്, വോയ്‌സ് ക്ലോണിംഗ് സാങ്കേതികവിദ്യയുടെ ഉയർച്ച നിയമനിർമ്മാതാക്കളിലും സുരക്ഷാവിദഗ്ധരിലും കൗതുകവും ഭയവും ഉളവാക്കിയിട്ടുണ്ട്. ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസിനെപ്പോലുള്ള ആളുകൾ വോയിസ് ക്ളോണിങ് എന്ന സാങ്കേതികവിദ്യ നന്മയ്ക്കായി ഉപയോഗിക്കുമ്പോൾ, ഇതുപയോഗിച്ച് പണം തട്ടുന്ന സംഘങ്ങളും സജീവമാണ്. ബിസിനസ്സ് ഇൻസൈഡറിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, യഥാർത്ഥവും വ്യാജവുമായ ശബ്ദങ്ങൾ തമ്മിൽ വേർതിരിച്ചറിയാൻ ആളുകൾക്ക് കഴിയാത്തതരത്തിലാണ് പുതിയ തട്ടിപ്പ് അരങ്ങേറുന്നത്. സെക്യൂരിറ്റി സോഫ്റ്റ്‌വെയർ കമ്പനിയായ മക്കാഫിയുടെ റിപ്പോർട്ട് അനുസരിച്ച്, വോയ്‌സ് ക്ലോണിംഗ് സാങ്കേതികവിദ്യയ്ക്ക് കേവലം മൂന്നോ നാലോ സെക്കൻഡ് ഓഡിയോ ഇൻപുട്ട് ഉപയോഗിച്ച് ആരുടെയും ശബ്‌ദം പുനർനിർമ്മിക്കാൻ കഴിയും, അതും 85 ശതമാനത്തിലേറെ സാമ്യതയോടെ.
വോയിസ് ക്ളോണിങ് ഉപയോഗിച്ച് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ശാബ്ദത്തിൽ പണവും ആവശ്യപ്പെട്ട്ട്ടുള്ള കോളുകൾ എത്തിയേക്കാം. ഫെഡറൽ ട്രേഡ് കമ്മീഷൻ (എഫ്‌ടിസി) ഫാമിലി എമർജൻസി സ്‌കാമുകളിൽ ഇരകളെ കബളിപ്പിക്കാൻ വോയ്‌സ് ക്ലോണിംഗ് ഉപയോഗിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, വോയ്‌സ് ക്ലോണിങ്ങിന് പുറമേ, ഡീപ്‌ഫേക്ക് സാങ്കേതികവിദ്യയുടെ ആവിർഭാവം യാഥാർത്ഥംന്നു തോന്നിപ്പിക്കുന്ന കൃത്രിമ വിഡിയോകൾ നിർമ്മിക്കാൻ തട്ടിപ്പുകാർ ഉപയോഗിക്കുന്നു. നടി രശ്മിക മന്ദാന ലിഫ്റ്റിൽ കയറുന്നത് ചിത്രീകരിക്കുന്ന ഒരു വൈറൽ ഡീപ്ഫേക്ക് വീഡിയോ അടുത്തിടെയാണ് വ്യാപകാമായി പ്രചരിച്ചത്. സമീപ വർഷങ്ങളിൽ നിരവധി സെലിബ്രിറ്റികൾ സമാനമായ വ്യാജ വീഡിയോകൾക്ക് ഇരയായിട്ടുണ്ട്.