ഇരുപതാം വർഷത്തിലേക്ക് കടക്കുന്ന, ദ്രോഗട ഇന്ത്യൻ അസോസിയേഷൻ ( DMA) പുതിയ നേതൃത്വത്തെ തിരെഞ്ഞെടുത്തു.
St. Fechins GAA ക്ലബ്ബിൽ വച്ച് കോർഡിനേറ്റർ ഉണ്ണി കൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ കൂടിയ പത്തൊമ്പതാമത് ജനറൽ ബോഡി യോഗത്തിൽ ആണ് പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തത്. അയർലണ്ടിലെ മലയാളി സമൂഹത്തിൽ സാമൂഹിക സാംസ്കാരിക രംഗത്ത് എന്നും വ്യത്യസ്ത ആശയങ്ങളും, സാമൂഹിക വിഷയങ്ങളിൽ പൊതു സമൂഹത്തോടുള്ള പ്രതിബദ്ധതയും ഇന്നും കാത്തു സൂക്ഷിക്കുന്ന പ്രസ്ഥാനമാണ് ഡി.എം.എ.

കോർഡിനേറ്റർമാർ
എമി സെബാസ്റ്റ്യൻ
യേശുദാസ് ദേവസ്സി
ജോസ് പോൾ
ട്രഷറർ
ഡോണി തോമസ്
ജോയിന്റ് ട്രഷറർ
മെൽവിൻ പി ജോർജ്
ഓഡിറ്റർ
ബിജു വർഗീസ്
യൂത്ത് & മീഡിയ കോർഡിനേറ്റർമാർ
ഡിബിൻ ജോയ്
ഐറിൻ ഷാജു
അന്ന തോമസ്
എക്സിക്യൂട്ടീവ് കമ്മിറ്റി
ഉണ്ണികൃഷ്ണൻ നായർ (റോയൽസ് ക്ലബ്)
സിൽവെസ്റ്റർ ജോൺ
റോയ്‌സ് ജോൺ
ദിനു ജോസ്
നവീൻ ജോണി
സിന്റോ ജോസ്
അനിൽ മാത്യു
ജുഗൽ ജോസ്
ജോസൻ ജോസഫ് (റോയൽസ് ക്ലബ്)
ഷിയാസ് അബ്ദുൾ ഖാദർ
ഇവാൻ ഫിലിപ്പോസ്
വിജേഷ് ആന്റണി
ആശിഷ് ജോസ്
അരുൺ ബേസിൽ ഐസക് (റോയൽസ് ക്ലബ്)
ബിബിൻ ബേബി (റോയൽസ് ക്ലബ്)
പുതിയ ഭാരവാഹികൾ യോഗത്തിൽ ചുമതല ഏറ്റെടുത്തു. കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യൻ സമൂഹത്തെ ഐറിഷ് സമൂഹത്തോട് ചേർത്ത് നിർത്തുകയും ചെയ്ത TD. Ged Nash, സിറ്റി കൗൺസിലർ മാരായ Michelle Hall, Ejiro O Hare Stratton എന്നിവരെ DMA എക്സിക്യൂട്ടീവ് യോഗം ആദരിച്ചു.
ദ്രോഗട ഇന്ത്യൻ അസോസിയേഷന്റെ നാളിതു വരെയുള്ള പ്രവർത്തനങ്ങളും കുടുംബ സമേതം ഉള്ള പങ്കാളിത്തവും മറ്റു കമ്മ്യൂണിറ്റികൾക് മാതൃക ആണെന്നും, ഒരു വർഷത്തിൽ ഇത്രയധികം പബ്ലിക് ഇവന്റുകൾ സംഘടിപ്പിക്കുന്ന DMA വളരെയധികം അഭിനന്ദനങ്ങൾ അർഹിക്കുന്നു എന്നും TD. Ged Nash പറഞ്ഞു.
പൂരം 2025 ന് എല്ലാ ആശംസകളും നേർന്ന കൗൺസിലർ Ejiro, പൂരം 2025 ന്റെ ഭാഗമായ walkthon ചലഞ്ചിൽ ഇത്തവണ മത്സരത്തിന് ഇറങ്ങും എന്നും ഉറപ്പ് നൽകി.
അനിൽ മാത്യു സ്വാഗതം പറഞ്ഞു. TD :Ged nash കൗൺസിലർമാരായ Michelle Hall, Ejiro O hare stratton എന്നിവർ പുതിയ നേതൃത്വത്തിന് ആശംസകൾ അറിയിച്ചു.
TD Ged nash നും കൗൺസിലർമാരായ Michelle Hall, Ejiro O hare stratton എന്നിവർക്ക് എമി സെബാസ്റ്റ്യൻ, യേശുദാസ് ദേവസ്യ , സിൽവർസ്റ്റർ ജോൺ എന്നിവർ DMA യുടെ ഉപഹാരം നൽകി. തുടർന്ന് യോഗം വിജേഷ് ആൻറണിയുടെ നന്ദിയോടെ അവസാനിച്ചു.