web analytics

നെടുമ്പാശേരി അവയവക്കടത്തു കേസ്; മനുഷ്യക്കടത്തിന് തെളിവില്ല;എൻ.ഐ.എക്കല്ല അന്വേഷണം സി.ബി.ഐക്ക്

കൊച്ചി : നെടുമ്പാശേരി അവയവക്കടത്തു കേസ് അന്വേഷണം സി.ബി.ഐക്കു കൈമാറിയേക്കും. കഴിഞ്ഞ ദിവസം വെളിച്ചത്തുവന്ന അവയവക്കച്ചവടത്തിന് ഭീകരരുമായി ബന്ധമുണ്ടോയെന്ന സംശയം ഇപ്പോഴുമുണ്ട്. എന്നാൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

ഈ സാഹചര്യത്തിൽ അന്വേഷണം എൻഐഎ ഏറ്റെടുക്കാൻ സാധ്യത ഇല്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്നത്. രാജ്യാന്തര ബന്ധമുള്ള കേസായതിനാൽ, കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് പോലീസ് ആഭ്യന്തര വകുപ്പിനു റിപ്പോർട്ട് നൽകി.

ഇപ്പോൾ നടക്കുന്ന അന്വേഷണം പൂർത്തിയാക്കിയശേഷമാകും സി.ബി.ഐക്കു വിടുന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കുക. കേസ് ഏറ്റെടുക്കാമെന്നു സി.ബി.ഐ. അറിയിച്ചതായാണു വിവരം. ഇതോടെ സംസ്ഥാന സർക്കാരിനും പോലീസിനും തലവേദന ഒഴിവാകും.

രാജ്യാന്തര അവയവ റാക്കറ്റിലെ കണ്ണിയായ തൃശൂർ സ്വദേശി സാബിത്ത് നാസർ ഹൈദരബാദിൽ വച്ചാണു അവയവ റാക്കറ്റ് സംഘത്തിന്റെ ഭാഗമായത്. അഞ്ചു വർഷം മുമ്പ് അവയവം ദാനം ചെയ്തു പണം സമ്പാദിക്കാനെത്തിയ സാബിത്ത് അവയവ റാക്കറ്റിന്റെ വിൽപന ഏജന്റായി നേടിയതു കോടികളാണ്. ഇയാളെ ഇറാനിൽ കൊണ്ടുപോയ കൊച്ചി സ്വദേശി മധുവിനേപ്പറ്റി ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. മധു ഇറാനിലുണ്ടെന്നാണു വിവരം.

ഇന്റർപോളിന്റെ സഹായത്തോടെ ഇയാളെ എത്തിക്കേണ്ടതുണ്ട്. സി.ബി.ഐ. ഏറ്റെടുക്കുന്നതോടെ ഇക്കാര്യത്തിൽ നടപടിയുണ്ടാകും. ഇറാനിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ളവരെപ്പറ്റി സാബിത്ത് മൊഴി നൽകിയിട്ടുണ്ട്. ഇവരെയും ചോദ്യംചെയ്യേണ്ടി വരും. അവയവ വിൽപന ഇറാനിൽ നിയമവിധേയമായതിനാൽ, അവിടെ കേസെടുക്കാനാവില്ല. സാബിത്തുമായി ബന്ധമുള്ള തൃശൂർ സ്വദേശിയായ യുവതിയെയുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ബംഗ്ലാദേശ്, ശ്രീലങ്കൻ അഭയാർഥികളെ മനുഷ്യക്കടത്തായി വിദേശത്ത് എത്തിച്ചതായും സംശയമുണ്ട്.

നിലവിൽ സി.ബി.ഐ. കൊച്ചി യൂണിറ്റ് കേസുമായി സഹകരിക്കുന്നുണ്ട്. രാജ്യാന്തര കുറ്റാന്വേഷണ സംഘടനയായ ഇന്റർപോളിന്റെ ഇന്ത്യയിലെ നോഡൽ ഏജൻസിയാണു സി.ബി.ഐ. പ്രതികളെപ്പറ്റിയുള്ള പല വിവരങ്ങളും സി.ബി.ഐയുടെ സഹായത്തോടെയാണു പോലീസ് കണ്ടെത്തിയത്. വിവിധ സംസ്ഥാനങ്ങളിലെ അവയവക്കടത്തു കേസുകൾ നിലവിൽ സി.ബി.ഐ. അന്വേഷിക്കുന്നുണ്ട്.

ഇവയോടൊപ്പം നെടുമ്പാശേരി കേസും അന്വേഷിക്കാനാണു സി.ബി.ഐയുടെ നീക്കം. മനുഷ്യക്കടത്ത് നടത്തിയതായി തെളിവു ലഭിച്ചാൽ, സംഭവത്തിൽ കേസെടുത്ത് അന്വേഷിക്കുമെന്ന് എൻ.ഐ.എ. വൃത്തങ്ങൾ സൂചിപ്പിച്ചു. പോലീസ് എഫ്.ഐ.ആറിൽ പ്രതികൾക്കെതിരേ യു.എ.പി.എ. വകുപ്പുകൂടി ചുമത്തിയാൽ എൻ.ഐ.എ. കേസ് രജിസ്റ്റർ ചെയ്യും.

എന്നാൽ, ഇതുവരെ മനുഷ്യക്കടത്തിന്റെ തെളിവുകൾ ലഭിച്ചതായി വിവരമില്ലെന്ന് എൻ.ഐ.എ. വൃത്തങ്ങൾ പറഞ്ഞു. അവയവം എടുത്തശേഷം മടങ്ങിയെത്തിയതിനാൽ, മനുഷ്യക്കടത്തായി കാണാനാവില്ല. മാത്രമല്ല, തിരിച്ചെത്താത്തവരെപ്പറ്റി ഇതുവരെ ആരും പരാതിയും നൽകിയിട്ടില്ല. ഇറാൻ ഒഴികെയുള്ള എല്ലാ രാജ്യങ്ങളും അവയവങ്ങൾക്കായുള്ള സാമ്പത്തിക ഇടപാടുകൾ നിരോധിച്ചിട്ടുണ്ട്.

 

Read Also: പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു, തെറ്റുകൾ തിരുത്താൻ അവസരം

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

യുവതി ഹോട്ടലിൽനിന്ന് മുങ്ങിയത് 10,900 രൂപയുടെ ഭക്ഷണം കഴിച്ചശേഷം; പക്ഷെ ട്രാഫിക് ബ്ലോക്ക് ചതിച്ചു..! വൈറൽ വീഡിയോ

യുവതി ഹോട്ടലിൽനിന്ന് മുങ്ങിയത് 10900 രൂപയുടെ ഭക്ഷണം കഴിച്ചശേഷം അഹമ്മദാബാദ്∙ രാജ്യത്ത് അടുത്തിടെ...

Related Articles

Popular Categories

spot_imgspot_img