എഡിസന്റെ പണത്തിന്റെ വഴികൾ തേടി എൻസിബി

എഡിസന്റെ പണത്തിന്റെ വഴികൾ തേടി എൻസിബി

മെട്രോ നഗരങ്ങളിൽ വൻ ലഹരിമരുന്ന് ശൃംഖല നിർമിച്ച് കോടികൾ സമ്പാദിച്ച മൂവാറ്റുപുഴയിലെ എഡിസന്റെയും കൂട്ടാളികളുടെയും പണത്തിന്റെ വഴികൾ തേടി ഏജൻസികൾ. നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അടക്കമുള്ളവയാണ് ഇക്കാര്യം അന്വേഷിക്കുന്നത്.

എഡിസന്റെ പത്തോളം അക്കൗണ്ടുകളാണ് എൻസിബി പരിശോധിക്കുന്നത്. പത്തു കോടിയോളം രൂപ ഇക്കാലത്തിനിടയിൽ ലഹരി വിൽപനയിലൂടെ എഡിസൻ സമ്പാദിച്ചിട്ടുണ്ടെന്നാണ് വിവരം.

മൂവാറ്റുപുഴയിൽ എഡിസന്റെ പേരിലുള്ള സ്ഥലത്ത് വലിയ ബഹുനില ഷോപ്പിങ് കോംപ്ലക്സ് നിർമാണം നടക്കുന്നുണ്ട്.

പഞ്ചായത്ത് സെക്രട്ടറിക്ക് 6 വർഷം കഠിന തടവും 1,50,000 രൂപ പിഴയും, വില്ലേജ് ഓഫീസർക്ക് ഏഴ് വർഷം കഠിന തടവും 50,000 രൂപ പിഴയും

ലഹരി ഇടപാടിലൂടെ ലഭിച്ച പണം ഇതിനു മുടക്കിയിട്ടുണ്ടോ, മറ്റ് എവിടെയൊക്കെ നിക്ഷേപിച്ചു തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണത്തില വരും.

ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന പാഞ്ചാലിമേട് റിസോർട്ട് ഉടമകളായ ഡിയോളിനെയും ഭാര്യയെയും കസ്റ്റഡിയിൽ എടുക്കാനും എൻസിബി അപേക്ഷ നൽകിയിട്ടുണ്ട്. 

എഡിസനിൽനിന്നു ലഹരിമരുന്ന് വാങ്ങിയ വിവിധ സംസ്ഥാനങ്ങളിലുള്ളവരുടെ സ്ഥലങ്ങളിൽ എൻസിബി പരിശോധന നടത്തുന്നുണ്ട്.

മെക്കാനിക്കൽ എൻജിനീയർ ആയി ബെംഗളൂരു, പുണെ തുടങ്ങിയ സ്ഥലങ്ങളിലും കുറച്ചു നാൾ യുഎസിലും എഡിസൻ ജോലി ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 10 വർഷത്തോളമായി എഡിസൻ ഡാർക്ക്നെറ്റിൽ സജീവമാണെന്നാണ് എൻസിബി കണ്ടെത്തിയിരിക്കുന്നത്.

കോവിഡ് കാലത്തിനു ശേഷമാണ് ഡാർക്ക്നെറ്റിലൂടെ ലഹരി മരുന്ന് വിൽക്കുന്നതിന്റെ സാധ്യതകൾ തിരിച്ചറിയുന്നതും ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ ലഹരി വിൽപനക്കാരനായി മാറുന്നതും.

തിരികെ എത്തിയ ശേഷമാണ് ലഹരിയിലേക്കു കൂടുതൽ ആഴ്ന്നിറങ്ങിയത്. പെട്ടെന്ന് തന്നെ ‘കെറ്റാമെലോൺ’ എന്ന പേരിൽ എഡിസന് വിശ്വാസ്യതയേറി.

രണ്ടു വർഷത്തിനിടയിൽ ആറായിരത്തോളം ലഹരി ഇടപാടുകൾ എഡിസൻ നടത്തിയിട്ടുണ്ടെന്നാണ് എൻസിബി വെളിപ്പെടുത്തിയത്.

തെളിവുകളൊന്നും അവശേഷിപ്പിക്കാത്ത മൊനേരൊ ക്രിപ്റ്റോ കറൻസി

തെളിവുകളൊന്നും അവശേഷിപ്പിക്കാത്ത മൊനേരൊ ക്രിപ്റ്റോ കറൻസി വഴിയായിരുന്നു എഡിസന്റെ ഇടപാടുകൾ.

ഡാർക്ക്നെറ്റിലെ ലഹരി വിൽപനക്കാർക്കിടയിൽ ‘ലെവൽ 4’ലെത്തുന്ന അപൂർവതയും എഡിസൻ സ്വന്തമാക്കി. 

യുകെയിലെ ലഹരി സിൻഡിക്കറ്റിൽനിന്ന് എത്തുന്ന എൽഎസ്ഡിയും കെറ്റാമിനും പോസ്റ്റൽ വഴി സ്വീകരിച്ച് ആവശ്യക്കാർക്ക് പോസ്റ്റൽ വഴി തന്നെ വിതരണം ചെയ്യുന്നതായിരുന്നു രീതി. ഇതിൽ എഡിസനെ സഹായിച്ച സുഹൃത്താണ് അരുൺ തോമസ് എന്നാണ് വിവരം. 

വീട്ടിൽ നടത്തിയ റെയ്ഡിൽ 70 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറൻസിയും 35 ലക്ഷം രൂപ വിലവരുന്ന 847 എൽഎസ്‍‍ഡി സ്റ്റാമ്പുകളും 131.66 ഗ്രാം കെറ്റാമിനും എൻസിബി പിടിച്ചെടുത്തിരുന്നു.

അതിനു തലേന്ന് കൊച്ചി ഫോറിൻ പോസ്റ്റ് ഓഫിസില്‍ എഡിസന്റെ പേരിലെത്തിയ പാഴ്സലിൽ നിന്ന് 280 എൽഎസ്ഡി സ്റ്റാംപുകളും പിടികൂടിയിരുന്നു. ഇക്കാലത്തിനിടയിൽ സമ്പാദിച്ച പണം എന്തു ചെയ്തു എന്നതും എൻസിബി അന്വേഷിക്കുന്നുണ്ട്.

എഡിസന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത് ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പരിശോധന പൂർത്തിയാകുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് എൻസിബി വൃത്തങ്ങൾ പറയുന്നത്. 

ഇപ്പോൾ മൂവാറ്റുപുഴ സബ് ജയിലിലാണ് ഇരുവരും. തിങ്കളാഴ്ച എഡിസനെയും കൂട്ടാളി അരുൺ തോമസിനെയും കസ്റ്റഡിയിൽ ലഭിക്കുമെന്നും ഇവരെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നുമാണ് എൻസിബി കരുതുന്നത്.

‘കെറ്റാമെലോണ്‍’നെ പൂട്ടി എൻസിബി; തകർത്തത് ഇന്ത്യയിലെ ഏറ്റവും വലിയ ഡാർക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖലയെ

കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലയായ ‘കെറ്റാമെലോണ്‍’നെ തകർത്ത് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. എന്‍സിബിയുടെ കൊച്ചി യൂണിറ്റ് ‘മെലണ്‍’ എന്ന പേരില്‍ നടത്തിയ ഓപ്പറേഷനിലൂടെയാണ് ശൃംഖല തകര്‍ത്തത്.

മൂവാറ്റുപുഴ സ്വദേശി എഡിസണ്‍ ആണ് ഇത് നിയന്ത്രിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. 35.12 ലക്ഷത്തോളം വിലമതിക്കുന്ന 1,127 എല്‍എസ്ഡി ബ്ലോട്ടുകളും 131.66 ഗ്രാം കെറ്റാമിനും, 70 ലക്ഷം രൂപ വിലമതിക്കുന്ന ഡിജിറ്റല്‍ ആസ്തികള്‍ക്കൊപ്പം പിടിച്ചെടുത്തു.

ആഴ്ചകളോളം നീണ്ട നിരീക്ഷണത്തിനും രഹസ്യാന്വേഷണത്തിനൊടുവിലാണ്…Read Also:

Summary:
A massive drug trafficking network operating in metro cities was uncovered, allegedly run by Edison from Muvattupuzha and his associates, who amassed crores through the operation. Agencies, including the Narcotics Control Bureau, are now tracing the money trail involved in the racket.



spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ പിറവം: മിമിക്രി താരം സുരേഷ്...

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടർ ഹാക്ക് ചെയ്തു

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടർ ഹാക്ക് ചെയ്തു തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടർ...

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു തൃശ്ശൂർ : ദേശീയപാത 544 ൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി...

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം തിരുവനന്തപുരം: ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ വൻ മോഷണം....

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം അടിമാലി: മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ തകർത്തു. കന്നിമല...

Related Articles

Popular Categories

spot_imgspot_img