web analytics

തലയിൽ മുല്ലപ്പൂ ഇല്ലാത്തതുകൊണ്ട് ആസ്ട്രേലിയയിലേക്കല്ല

തലയിൽ മുല്ലപ്പൂ ഇല്ലാത്തതുകൊണ്ട് ആസ്ട്രേലിയയിലേക്കല്ല

കൊച്ചി: “തലയിൽ മുല്ലപ്പൂ ഇല്ലാത്തതുകൊണ്ട് ആസ്ട്രേലിയയിലേക്കല്ല” — നടി നവ്യ നായരുടെ രസകരമായ ഇൻസ്റ്റാഗ്രാം ക്യാപ്ഷനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വിമാനത്തിലിരിക്കുന്ന ഒരു ചിത്രം പങ്കുവെച്ചായിരുന്നു താരത്തിന്റെ തമാശ കലർന്ന കുറിപ്പ്.

ചിത്രത്തിനൊപ്പമുള്ള അടിക്കുറിപ്പ് ആരാധകരെ ചിരിപ്പിച്ചതോടൊപ്പം, മുമ്പ് ആസ്ട്രേലിയൻ വിമാനത്താവളത്തിൽ മുല്ലപ്പൂ കൈവശം വെച്ചതിന് നവ്യയ്ക്ക് പിഴ ലഭിച്ച സംഭവം വീണ്ടും ചർച്ചയിലേക്കെത്തിച്ചു.

“എവിടെ ആണോ എന്തോ.. തലയിൽ മുല്ലപ്പൂ ഇല്ലാത്തതുകൊണ്ട് ആസ്ട്രേലിയ പോകുവല്ല… ഹാപ്പി മടി പിടിച്ച ഡേ… ഈ ഫോട്ടോ ഏത് യാത്രയിലാണ് എടുത്തതെന്ന് ശരിക്കും ഓർമയില്ല. പക്ഷേ മുടിയിൽ മുല്ലപ്പൂ ഇല്ലാത്തതിനാൽ അത് ഓസ്ട്രേലിയൻ യാത്ര അല്ലെന്ന് ഉറപ്പാണ്…” — എന്നാണ് നവ്യയുടെ വൈറൽ പോസ്റ്റ്.

വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ്, 15 സെന്റിമീറ്റർ നീളമുള്ള മുല്ലപ്പൂ കൈവശം വെച്ചതിന് മെൽബൺ വിമാനത്താവള അധികൃതർ നവ്യയ്ക്ക് 1,980 ഡോളർ (ഏകദേശം 1.25 ലക്ഷം രൂപ) പിഴ ചുമത്തിയത്.

മുല്ലപ്പൂ കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണെന്ന് അറിയില്ലായിരുന്നുവെന്നും, അറിവില്ലായ്മ ഒഴികഴിവല്ലെന്ന തിരിച്ചറിവോടെയാണ് പിഴ സ്വീകരിച്ചതെന്നും നവ്യ പിന്നീട് പറഞ്ഞിരുന്നു.

“ഞാൻ ചെയ്തത് നിയമവിരുദ്ധമായ കാര്യമായിരുന്നു, പക്ഷേ ഉദ്ദേശപൂർവമല്ല. തെറ്റ് തെറ്റുതന്നെയാണ്” — എന്നാണ് താരം ഓണപരിപാടിക്കിടെ തുറന്നു പറഞ്ഞത്.

വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് നവ്യക്ക് പണി കിട്ടിയത്. ഓണപ്പരിപാടിയിൽ സംസാരിക്കവെ നവ്യ അനുഭവം പങ്കുവച്ചു.

15 സെന്റിമീറ്റർ നീളമുള്ള മുല്ലപ്പൂവാണ് തന്റെ പക്കൽ ഉണ്ടായിരുന്നതെന്ന് നവ്യ പറഞ്ഞു. 1,980 ഡോളർ (ഒന്നേകാൽ ലക്ഷത്തോളം രൂപ) പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടു.

മുല്ലപ്പൂവ് കൊണ്ടുപോകാൻ പാടില്ല എന്ന നിയമം തനിക്ക് അറിയില്ലായിരുന്നു എന്നും നവ്യ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഞാൻ ചെയ്തത് നിയമവിരുദ്ധമായ കാര്യമായിരുന്നു. അറിയാതെ ചെയ്ത തെറ്റ്. അറിവില്ലായ്മ ഒഴികഴിവല്ല എന്ന് എനിക്കറിയാം.

15 സെന്റിമീറ്റർ മുല്ലപ്പൂ കൊണ്ടുവന്നതിന് അധികൃതർ എന്നോട് 1,980 ഡോളർ (ഒന്നേകാൽ ലക്ഷത്തോളം രൂപ) പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടു.

തെറ്റ് തെറ്റ് തന്നെയാണ് എന്ന് എനിക്കറിയാം. പക്ഷേ അത് മനഃപൂർവമായിരുന്നില്ല എന്നും നവ്യയം പറഞ്ഞിരുന്നു.

English Summary

Actress Navya Nair’s Instagram post joking that she isn’t traveling to Australia because she isn’t wearing jasmine flowers has gone viral.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി, മോതിര വിരലിന്റെ അറ്റം നഷ്ടമായി

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി,...

Other news

പരിക്കേറ്റ് വഴിയിൽ കിടന്നയാൾക്ക് സി.പി.ആർ നൽകിയതിന്  മർദനം; മൂന്ന് പേർ അറസ്റ്റിൽ, പ്രതികളിൽ സിപിആർ ലഭിച്ചയാളും

പരിക്കേറ്റ് വഴിയിൽ കിടന്നയാൾക്ക് സി.പി.ആർ നൽകിയതിന്  മർദനം; മൂന്ന് പേർ അറസ്റ്റിൽ,...

ഷാഫി പറമ്പിലിന് ജന്മദിനാശംസകളുമായി റിനി ആൻ ജോർജ്

ഷാഫി പറമ്പിലിന് ജന്മദിനാശംസകളുമായി റിനി ആൻ ജോർജ് കൊച്ചി:വടകര എംപി ഷാഫി പറമ്പിലിന്...

തിരുവല്ല സ്പാ കൂട്ടബലാത്സംഗം: ഒളിവിലായിരുന്ന രണ്ട് പ്രതികൾ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി; ആറ് പേരും പിടിയിൽ

തിരുവല്ല സ്പാ കൂട്ടബലാത്സംഗം: ഒളിവിലായിരുന്ന രണ്ട് പ്രതികൾ കീഴടങ്ങി പത്തനംതിട്ട ജില്ലയെ നടുക്കിയ...

ആദിത്യയുടെ മരണത്തിൽ ദുരൂഹതയേറുന്നു; ഇൻസ്റ്റഗ്രാം ചതിക്കുഴികൾ വെളിപ്പെടുത്തി അധ്യാപകർ

കൊച്ചി: മാമല കക്കാട് സ്വദേശിനി ആദിത്യയുടെ (16) വിയോഗം കേരളക്കരയെ ഒന്നടങ്കം...

Related Articles

Popular Categories

spot_imgspot_img