നവകേരള സദസ് തലസ്ഥാനത്തേക്ക്; കടന്നുപോകുന്ന സ്ഥലങ്ങൾ താത്കാലിക റെഡ് സോണുകൾ; 564 സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് മാർച്ച്

നവകേരള സദസ് ഇന്ന് താലസ്ഥാനത്ത് പ്രവേശിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന സംഘം വൈകിട്ട് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. ആറരയ്ക്ക് വർക്കലയിലാണ് ആദ്യ പരിപാടി നടക്കുന്നത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തെ മണ്ഡലങ്ങളിൽ പര്യടനം നടത്തും. ശനിയാഴ്ച വൈകിട്ട് വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് നവ കേരള സദസിന്റെ സമാപനം.

പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നില്ലെന്ന വിമർശനങ്ങൾക്കിടെ നവകേരള സദസ് സമാപിക്കുന്ന 23ന് കെപിസിസി ഡിജിപി ഓഫീസിലേക്കും മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. നവകേരള സദസ് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുന്ന ഇന്ന് സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും. 564 സ്റ്റേഷനുകളിലേക്ക് നടത്തുന്ന മാർച്ചിൽ അഞ്ച് ലക്ഷം പേർ പങ്കെടുക്കുമെന്നാണ് കെപിസിസി അറിയിച്ചത്.

അതേസമയം, തലസ്ഥാനത്ത് നവ കേരള യാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ താത്കാലിക റെഡ് സോണുകളായി പ്രഖ്യാപിച്ചു. നവകേരള സദസ്സ് നടക്കുന്ന നൂറ് മീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളും നവകേരള സദസ്സ് കടന്നു പോകുന്ന റൂട്ടുകളിലെ നൂറ് മീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളുമാണ് താത്കാലിക റെഡ് സോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വേദി , പരിസരപ്രദേശം, നവ കേരള ബസ് കടന്നുപോകുന്ന വഴികൾ എന്നിവിടങ്ങളിൽ ഡ്രോൺ പാടില്ല. വർക്കല മുതൽ പാറശ്ശാല വരെയുള്ള സ്റ്റേഷൻ പരിധികളിൽ നടക്കുന്ന പരിപാടിയിലാണ് നിയന്ത്രണം. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയുടേതാണ് ഉത്തരവ്.

Also read: കാലമെത്ര കഴിഞ്ഞാലും ഓർമ്മകൾ തിരിച്ചുവരുന്നത് എങ്ങിനെയാണ് ? ഗവേഷകർ കണ്ടെത്തിയ ആ രഹസ്യം !

spot_imgspot_img
spot_imgspot_img

Latest news

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

തിരുത്തി നൽകണം; മുകേഷിനെതിരായ കുറ്റപത്രം മടക്കി

കൊച്ചി: മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം കോടതി മടക്കി. തീയതികളിലുണ്ടായ പിഴവിനെ...

വീണ്ടും കള്ളക്കടൽ; കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ...

നെന്മാറ ഇരട്ട കൊലപാതകം; പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷ

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്...

Other news

ഗുരുതര വീഴ്ച…. ബ്രിട്ടീഷ് സൈനികരുടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളിൽ വിള്ളൽ…!

ബ്രീട്ടീഷ് സൈനികർ ഉപയോഗിക്കുന്ന 120,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളിൽ വിള്ളലുകൾ കണ്ടെത്തി....

ഇടുക്കിയിൽ വെടിക്കെട്ടിനിടെ പൊള്ളലേറ്റ യുവാവിന്റെ മരണം; മന:പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തേക്കും

ഇടുക്കി പഴയകൊച്ചറ സെയ്ന്റ് ജോസഫ് ദേവാലയത്തിൽ വെടിക്കെട്ടിനിടെ സ്‌കൂൾ കെട്ടിടത്തിൽ സൂക്ഷിച്ച...

ഇനി വരാനിരിക്കുന്നത് വ്യാപാരയുദ്ധം; പണി തുടങ്ങി അമേരിക്കയും ചൈനയും

പരസ്പരം തീരുവ ചുമത്തി അമേരിക്കയും ചൈനയും വീണ്ടും വ്യാപാരയുദ്ധത്തിലേക്ക്. ചൈനീസ് ഉൽപ്പന്നങ്ങൾക്ക്...

യു.കെ. പരിധി വിട്ടെന്ന് ട്രംപ്; നീക്കം യു.കെയെ സാമ്പത്തികമായി തളർത്താനോ ?

കാനഡയ്ക്കും, ചൈനയ്ക്കുംമെക്സിക്കോയ്ക്കും ഇറക്കുമതി തീരുവ ചുമത്തി പണി കൊടുത്ത ട്രംപിൻ്റെ യു...

Related Articles

Popular Categories

spot_imgspot_img