കേരള കോൺഗ്രസ് (ബി)ഏറ്റുമാനൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും, ജമാഅത്ത് കൗൺസിൽ അംഗവും, അതിരമ്പുഴ കൃഷി വികസനസമിതി മെമ്പറും ആയ നാസർ ജമാലിന്റെ നിര്യാണത്തിൽ അനുസ്മരണം നടത്തി.
അതിരമ്പുഴ പടിഞ്ഞാറ്റും ഭാഗം NSS ഹാളിൽ വച്ചു സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് മുരളി തകടിയേൽ അധ്യക്ഷത വഹിച്ചു.
അനുസ്മരണ യോഗത്തിൽ മറ്റം കവല മസ്ജിദ് ഉസ്താദ് അഷ്‌കർമൗലവി, P, N സാബു, ജോറോയി പൊന്നാറ്റിൽ, മുഹമ്മദ് ജലീൽ, ഷാജിമോൻ,പഞ്ചായത്ത് മെമ്പറന്മാരായ ബേബിനാസ് അജാസ്, ബിജു വലിയമല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെയിംസ് കുര്യൻ, അക്ബർ മംഗലത്തിൽ, ഗണേഷ് ഏറ്റുമാനൂർ, പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ഔസേപ്പച്ചൻ ഓടക്കൽ, ജില്ലാ പ്രസിഡണ്ട് പ്രശാന്ത് നന്ദകുമാർ, റയിൽവേ ഓട്ടോ ഡ്രൈവേഴ്സ്നു വേണ്ടി ജെയിംസ് മാത്യു, പ്രൊഫസർ സാംരാജൻ, ശരൺ മാടത്തേട്ടു, സി എം. ജലീൽ തുടങ്ങിയവർ പ്രസംഗിച്ചു.