web analytics

അൺഡോക്കിങ് വിജയം; ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസ് ഭൂമിയിലേക്ക് യാത്ര തിരിച്ചു

ഒൻപതു മാസത്തോളം ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസ് ഭൂമിയിലേക്ക് യാത്ര തിരിച്ചു. സുനിതയെ കൂടാതെ ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്‌സാണ്ടർ ഗോർബുനോവ് എന്നീ നാല് യാത്രികരാണ് ഭൂമിയിലേക്ക് യാത്ര തിരിച്ചത്.

ഇന്ത്യൻ സമയം രാവിലെ 10.30നാണ് അൺഡോക്കിങ് നടപടികൾ തുടങ്ങിയത്. ബഹിരാകാശ നിലയത്തിൽ നിന്നുള്ള സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ക്രൂ9 പേടകത്തിന്റെ ബന്ധം വേർപ്പെടുത്തുന്നതാണ് അൺഡോക്കിങ് എന്നുപറയുന്നത്. ഇത് പൂർത്തിയാക്കിയതോടെ പേടകം ഭൂമിയിലേക്കുളള യാത്ര തിരിച്ചു.

പേടകത്തെ ഐഎസ്എസുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്നതിന് ഹാച്ചിങ് എന്നാണ് പറയുന്നത്. അത് 10 മണിയോടെ തന്നെ വിജയകരമായി നാസ പൂർത്തിയാക്കിയിരുന്നു. നിലവിലെ കണക്ക് കൂട്ടൽ പ്രകാരം നാളെ ഇന്ത്യൻ സമയം പുലർച്ചെ 3.30ന് പേടകം ഭൂമിയിൽ എത്തുമെന്നാണു നിഗമനം.

ഡീഓർബിറ്റ് ബേൺ പ്രക്രിയയിലൂടെ വേഗത കുറച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്കു ഡ്രാഗൺ പേടകം പ്രവേശിക്കും. നാളെ പുലർച്ചെ 3.30ന് പേടകം ഭൂമിയിൽ ഇറങ്ങുമെന്നാണു പ്രതീക്ഷ. പാരച്യൂട്ടുകൾ വിടരുന്നതോടെ പേടകം സ്ഥിരവേഗം കൈവരിക്കും.

അറ്റ്‌ലാന്റിക് സമുദ്രത്തിലേ മെക്‌സിക്കോ ഉൾക്കടലിലോ ആയിരിക്കും പേടകം പതിക്കുക. 2024 ജൂൺ 5ന് ആണ് സുനിതയും ബുച്ച് വിൽമോറും നിലയത്തിലെത്തിയത്.

287ദി​വസത്തെ ബഹിരാകാശ യാത്ര, സുനിത വില്യംസിൻ്റെ പ്രതിഫലം എത്ര? ഭൂമിയിൽ കാത്തിരിക്കുന്ന വെല്ലുവിളികൾ…

വാഷിംഗ്ടൺ: യാത്രാ പേടകത്തിലെ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഒൻപതു മാസം ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ ഇന്ത്യൻ വംശജ സുനിതാ വില്യംസ് ഒടുവിൽ മടങ്ങി എത്തുന്നു.

മനുഷ്യൻ ആർജ്ജിച്ച ശാസ്ത്ര വിജ്ഞാനത്തിന്റെ മഹത്തായ വിജയമായി മാറുകയാണ് സുനിതയുടെയും സഹയാത്രികൻ ബുച്ച് വിൽമോറിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്ര.

ഇവർക്കൊപ്പം നിക്ക് ഹേഗ് (നാസ), അലക്‌സാണ്ടർ ഗോർബുനോവ് (റഷ്യ) എന്നിവരും നാളെ തിരിച്ചെത്തും.

ഇന്ന് രാവിലെ ഇന്ത്യൻ സമയം 10.35നാണ് ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെടുന്ന സ്പേസ് എക്‌സിന്റെ ക്രൂ ഡ്രാഗൺ ഫ്രീഡം പേടകം ഭൂമിയിലേക്കുള്ള പ്രയാണം തുടങ്ങുന്നത്.

ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.27ന് പേടകം ഫ്ലോറിഡയുടെ തീരക്കടലിലാണ് മെല്ലെ വന്നുപതിക്കുന്നത്. ഫ്ളോറിഡയിൽ അപ്പോൾ സമയം ചൊവ്വാഴ്ച വൈകുന്നേരം 5.57 ആണ്.

പേടക കവചത്തിന്റെ താപനില കുറയുന്ന മുറയ്ക്ക് സ്പേസ് എക്സിന്റെ എം.വി. മേഗൻ എന്ന റിക്കവറി കപ്പലിലേക്ക് മാറ്റും.

വാതായനം തുറന്ന് ഭൂമിയുടെ ശുദ്ധ വായുവിലേക്ക് സുനിതയും സംഘവും ഇറങ്ങുന്നതോടെ ശാസ്ത്ര ലോകത്തെ മുൾമുനയിലാക്കിയ ബഹിരാകാശ ദൗത്യത്തിന് ശുഭകരമായ പര്യവസാനമാകും.

എന്നാൽകാലാവസ്ഥ അടക്കമുള്ള ഘടകങ്ങൾ നിർണായകമായതിനാൽ യാത്രാ ഷെഡ്യൂളിൽ മാറ്റം വരുത്താനും സാദ്ധ്യതയുണ്ട്.

287ദി​വസമാണ് സുനി​ത വില്യംസ് ബ​ഹി​രാ​കാ​ശ​ത്ത് ചെ​ല​വ​ഴി​ച്ചത്ഭൂമിയിലും അവർക്ക്വെല്ലുവിളികൾ ഏറെയാണ്. പേശികൾ ദുർബലമാകും. തുലനനില താളംതെറ്റും. രക്തയോട്ടത്തിൽ വ്യതിയാനം. പ്രതിരോധ ശേഷി കുറയും. തലകറക്കം, ഛർദ്ദി, പനി, മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവയുണ്ടാകും.

നിരീക്ഷണവും പരിചരണവും അനിവാര്യമാണ്സു​നി​തയ്ക്ക്​ ​ല​ഭി​ക്കു​ന്ന​
​9 മാസത്തെ പ്ര​തി​ഫ​ലം₹82 ലക്ഷത്തിനും ₹1.06 കോടിക്കും ഇടയിലാണ്.

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

Related Articles

Popular Categories

spot_imgspot_img