നാസയുടെ മാമന്മാർ അമ്പിളി ട്രെയിൻ സർവീസിനൊരുങ്ങുന്നു; നിയന്ത്രണം ഫ്‌ളോട്ട് റോബോട്ടുകൾക്ക്, 10 ലക്ഷം കിലോ വരെ ഈസി ആയി കൊണ്ടുപോകാം; ചന്ദ്രോപരിത്രത്തിലെ ചരക്കുഗതാഗതം 2030ഓടെ

വാഷിങ്ടൺ: ചന്ദ്രനിലെ ട്രാക്കുകളിലൂടെ കൂകിപ്പായുന്ന തീവണ്ടികളെ കുറിച്ച് ചിന്തിച്ചു നോക്കൂ. അങ്ങനെ ഒരു കാര്യം അസാധ്യമെന്ന് പുച്ചിച്ഛ് തള്ളാൻ വരട്ടെ. ചന്ദ്രനിൽ ട്രെയിൻ ഓടിക്കാനുള്ള പരിശ്രമത്തിലാണ് നാസയിപ്പോൾ. ചന്ദ്രോപരിതലത്തിൽ ട്രെയിൻ സർവീസും റെയിൽവേ സ്റ്റേഷനുമെല്ലാം തുടങ്ങാനുള്ള പദ്ധതിയുടെ സാധ്യതാ പഠനങ്ങൾക്ക് നാസ ഇതിനോടകം തുടക്കമിട്ടെന്നാണ് റിപ്പോർട്ട്.

ഫ്‌ളെക്‌സിബിൾ ലെവിറ്റേഷൻ ഓൺ എ ട്രാക്ക്(ഫ്‌ളോട്ട്) എന്ന പേരിലാണ് നാസയുടെ ഈ ട്രെയിൻ സർവീസ് പദ്ധതിക്കു തുടക്കമിട്ടിരിക്കുന്നതെന്ന് ശാസ്ത്ര വെബ് പോർട്ടലായ ‘സയൻസ് ലൈവ്’ പറയുന്നു. ചന്ദ്രനിലേക്കു വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളിലെ പേലോഡിന് സുഗമമായി ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാനുള്ള സൗകര്യമൊരുക്കുകയാണ് നാസയുടെ ലക്ഷ്യം. റോബോട്ടിനായിരിക്കും ട്രെയിനിന്റെ നിയന്ത്രണ ചുമതല. ബഹിരാകാശത്തെ പുത്തൻ പര്യവേക്ഷണങ്ങളുടെ ഭാഗമായി സയൻസ് ഫിക്ഷൻ സ്വഭാവത്തിലുള്ള പദ്ധതികൾ വികസിപ്പിക്കാനായി ആരംഭിച്ച നാസാസ് ഇനൊവേറ്റിവ് അഡ്വാൻസ്ഡ് കൺസെപ്റ്റ്‌സ് പ്രോഗ്രാം(നിയാക്) ആണ് ചന്ദ്രനിലെ റെയിൽവേ പദ്ധതിയെ കുറിച്ചുള്ള ഗവേഷണങ്ങൾക്കു മേൽനോട്ടം വഹിക്കുക.

2030ഓടെ ചന്ദ്രോപരിതലത്തിലൂടെ ചരക്കുഗതാഗതം സാധ്യമാക്കുകയാണ് നാസ ലക്ഷ്യമിടുന്നത്. ചന്ദ്രനിൽ പേലോഡ് ഗതാഗതത്തിനായി ആശ്രയിക്കാൻ കൊള്ളാവുന്ന സ്വയംനിയന്ത്രിതവും കാര്യക്ഷമവുമായ ആദ്യത്തെ റെയിൽവേ സംവിധാനമൊരുക്കാനാണ് ലക്ഷ്യമെന്ന് പ്രോജക്ട് തലവൻ എഥാൻ സ്‌കാലർ വെളിപ്പെടുത്തി. മാഗ്നെറ്റിക് റോബോട്ടുകളായിരിക്കും ട്രെയിനുകൾ നിയന്ത്രിക്കുക. ചക്രങ്ങളോ കാലുകളോ ട്രാക്കുകളോ ഒക്കെയുള്ള പതിവ് ചാന്ദ്ര റോബോട്ടുകളിൽനിന്ന് വ്യത്യസ്തമായിരിക്കും ഇവ. ഇവയ്ക്ക് ചലിക്കുന്ന അവയവങ്ങളും ഉണ്ടാകില്ല. ചന്ദ്രനിലെ പൊടിപടലമുണ്ടാക്കുന്ന പ്രശ്‌നങ്ങൾ ഒഴിവാക്കാനായി ട്രാക്കിനു മുകളിലൂടെ ഒഴുകിനടക്കുകയാകും ഇവ ചെയ്യുകയെന്നും എഥാൻ വ്യക്തമാക്കി.

എന്നാൽ നാം പരിചയിച്ച റെയിൽവേ ട്രാക്കുകളാകില്ല ചന്ദ്രനിൽ നിർമിക്കുക. പരമ്പരാഗത റോഡ്, റെയിൽവേ, കേബിൾവേ സംവിധാനങ്ങളെപ്പോലെ ചന്ദ്രോപരിതലത്തിൽ ട്രാക്കുകൾ നേരത്തെ നിർമിച്ചുവയ്ക്കില്ല. പകരം റോബോട്ട് ഉപരിതലത്തിലൂടെ മുന്നോട്ടു സഞ്ചരിക്കുന്നതിനനുസരിച്ചു പായ പോലെ ചുരുൾ നിവരുന്ന പോലെയായിരിക്കും ട്രാക്കുകളുടെ രൂപീകരണം. ഏതുതരത്തിലുള്ള പേലോജ് സാധനസാമഗ്രികളും ആവശ്യമായ വേഗത്തിൽ കൊണ്ടുപോകാൻ ഫ്‌ളോട്ട് റോബോട്ടുകൾക്കാകും. വൻ സജ്ജീകരണങ്ങളുള്ള ട്രെയിനിൽ 10 ലക്ഷം കിലോ ഗ്രാം ഭാരമുള്ള സാധനങ്ങൾ വരെ ഒരു ദിവസം കിലോ മീറ്ററുകൾ ദൂരം കൊണ്ടുപോകാനാകും.

 

Read Also: ഉറപ്പിച്ചു; വൻ മതിൽ ഒഴിയും; പകരം ആര്?

Read Also: അങ്ങനെ ഞാനുള്ളപ്പോൾ നീ ഷൈൻ ചെയ്യണ്ടെന്ന് ഷൈൻ; ആലുവ അദ്വൈതാശ്രമത്തിലെത്തിയ അപ്രതീക്ഷിത അതിഥിയെ ചാക്കിലാക്കി അനിമൽ റെസ്ക്യൂവർ

Read Also: സംസ്ഥാനത്ത് ബിരുദ പഠനത്തിൽ അടിമുടി മാറ്റം; മിടുക്കരായ വിദ്യാർഥികൾക്ക് രണ്ടര വർഷം കൊണ്ടുതന്നെ ബിരുദം പൂർത്തീകരിക്കാം; നാലു വർഷ ബിരുദ കോഴ്സുകൾ ഈ അക്കാദമിക് വർഷം മുതൽ

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു എറണാകുളം: കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റിൽ കാട്ടാന...

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി പത്തനംതിട്ട: പാട്ടത്തിനെടുത്ത സ്ഥലത്ത് തെങ്ങിനും വാഴയ്ക്കുമൊപ്പം കഞ്ചാവുചെടികള്‍...

പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി

പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി പാലിയേക്കരയിൽ ടോള്‍ തുടങ്ങുമ്പോള്‍ കൂടിയ നിരക്ക് നൽകേണ്ടി...

ഷിംലയിൽ കുടുങ്ങി മലയാളികൾ

ഷിംലയിൽ കുടുങ്ങി മലയാളികൾ ഷിംല: ഹിമാചൽ പ്രദേശത്ത് തുടരുന്ന കനത്ത മഴയും മിന്നൽ...

ഈ ബോഡി ഗാർഡ് ആളൊരു കോടീശ്വരൻ ആണ്

ഈ ബോഡി ഗാർഡ് ആളൊരു കോടീശ്വരൻ ആണ് ഹൈദരാബാദ്: ബോളിവുഡിലെ സൂപ്പർസ്റ്റാറുകളെ പറ്റി...

Related Articles

Popular Categories

spot_imgspot_img