മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ നൂറുദിന കര്‍മപരിപാടികളില്‍ പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ (പിഎംഎവൈ-ജി) പ്രകാരം രണ്ട് കോടി അധിക വീടുകൾ അനുവദിക്കാൻ സാധ്യത. ദേശീയ മാധ്യമമായ ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, സമതല പ്രദേശങ്ങളിൽ 1.2 ലക്ഷം രൂപ വരെയും മലയോര മേഖലകളിലും ദുഷ്‌കരമായ പ്രദേശങ്ങളിലും ആദിവാസി പിന്നാക്ക പ്രദേശങ്ങളിലും 1.30 ലക്ഷം രൂപ വരെയും സംയോജിത പ്രവർത്തന പദ്ധതി (ഐഎഫ്) പ്രകാരം ഓരോ ഗുണഭോക്താവിനും ലഭിക്കും.
പിഎംഎവൈ-ജി പ്രകാരം ഗുണഭോക്താവിന് നൽകുന്ന സഹായം കേന്ദ്രം 50 ശതമാനം വർധിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. 2016-ല്‍ പിഎംഎവൈ-ജിക്ക് കീഴില്‍ അനുവദിച്ച 2.95 കോടി വീടുകള്‍ക്ക് പുറമേയാണ് ഇപ്പോഴുള്ള ഈ രണ്ട് കോടി വീടുകള്‍. 2.95 കോടി വീടുകളില്‍ 2.61 കോടി പിഎംഎവൈ-ജിക്ക് കീഴില്‍ ഇതുവരെ നിര്‍മ്മിച്ചിട്ടുണ്ട്.
2024-25 ലെ ഇടക്കാല ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി നിർമ്മല സീതാരാമൻ, പിഎംഎവൈ-ജി പ്രകാരം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് കോടി വീടുകൾ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കോവിഡ് -19 സൃഷ്ടിച്ച വെല്ലുവിളികൾക്കിടയിലും പിഎംഎവൈ-ജി നടപ്പാക്കൽ തുടരുകയാണെന്നും മൂന്ന് ലക്ഷം വീടുകൾ എന്ന ലക്ഷ്യത്തിലേക്ക് സർക്കാർ അടുത്തുവെന്നും ബജറ്റ് പ്രസംഗത്തിൽ നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു.
Read More; മന്ത്രിസ്ഥാനം വരെ വേണ്ടെന്നു വയ്ക്കാൻ സുരേഷ് ഗോപിയെ പ്രേരിപ്പിക്കുന്ന ആ 4സിനിമകൾ ഏത്??
Read More: ‘ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സഭയ്ക്ക് പുറത്ത്’; കടുത്ത നടപടിയുമായി സിറോ മലബാർ സഭ