കടൽവഴി മയക്കു മരുന്ന് ഒഴുകുന്നു; 2386 കിലോ ഹാഷിഷും, 121 കിലോ ഹെറോയിനും പിടികൂടി നാവിക സേന

വൻതോതിൽ ലഹരിയെത്തിക്കാൻ കടൽമാർഗമാണ് കള്ളക്കടത്തുകാർ ഉപയോഗിക്കുന്നത്. ഇതേതുടർന്ന് കപ്പലുകൾ അടക്കം യാനങ്ങൾക്ക് നാവികസേന കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇക്കാര്യങ്ങൾക്ക് അടക്കം കണക്കിലെടുത്ത് ഇക്കഴിഞ്ഞ ജനുവരി മുതൽ ഇന്ത്യൻ മഹാസമുദ്രത്തിൽ വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലായ ഐഎൻഎസ് തർകാഷ് (INS Tarkash) ആണ് ഇത്തവണ വൻ ലഹരിസംഘത്തെ കുടുക്കിയത്. ഞായറാഴ്ച പട്രോളിംഗിനിടയിൽ സംശയാസ്പദമായി കണ്ട ചില ബോട്ടുകൾ തടഞ്ഞു പരിശോധിച്ചപ്പോഴാണ് കോടികളുടെ ലഹരിമരുന്ന് കണ്ടെത്തിയത്.

2386 കിലോ ഹാഷിഷും, 121 കിലോ ഹെറോയിനുമാണ് ബോട്ടുകളിൽ നിന്ന് പിടിച്ചെടുത്തത്. ഉരുവിലുണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്തതിനെ തുടർന്ന് ലഹരികടത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട് എന്നാണ് നാവികസേന അറിയിക്കുന്നത്.

എന്നാൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നേവൽ കമാൻഡോകൾ തടഞ്ഞുവെച്ച എല്ലാ ബോട്ടുകളിലും ഉരുകളിലും നടത്തിയ പരിശോധനകൾക്കിടെയാണ് ബോട്ടിൻ്റെ രഹസ്യ അറകളിൽ സൂക്ഷിച്ച ലഹരി മരുന്ന് കണ്ടെത്തിയത്.

രാജ്യത്തിൻ്റെ പടിഞ്ഞാറൻ തീരങ്ങളിലൂടെ ചില സംഘങ്ങൾ ലഹരി കടത്താൻ ശ്രമിക്കുന്നുവെന്ന കൃത്യമായ സൂചനകളുടെ അടിസ്ഥാനങ്ങളിലാണ് ഐഎൻഎസ് തർകാഷ് കടൽ യാനങ്ങളിൽ പരിശോധന നടത്തിയത്.

പടിഞ്ഞാറൻ തീരപ്രദേശങ്ങളിലൂടെ വ്യാപകമായി ലഹരി കടത്തുന്ന സംഘങ്ങളെ പിടികൂടാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇക്കൂട്ടരെ അമർച്ച ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ കടൽമാർഗം കടത്താൻ ശ്രമിച്ച വൻതോതിലുള്ള ലഹരി പലവട്ടം പിടികൂടിയിട്ടുണ്ട്.

കഴിഞ്ഞ വർഷം നവംബറിൽ ആൻഡമാൻ തീരത്ത് നിന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടിയ മ്യാൻമാർ ബോട്ടിൽ നിന്ന് 5500 കിലോ മെത്താംഫെറ്റാമൈൻ (Methamphetamine) മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു.

സമീപകാലത്തെ ഏറ്റവും വലിയ ലഹരിവേട്ടയായിരുന്നു അന്ന് നടന്ന. ആറ് മ്യാൻമാർ പൗരന്മാരും അന്ന് പിടിയിലായി. 35 കോടി രൂപയിലധികം വില വരുന്ന ലഹരി വസ്തുക്കളാണ് മ്യാൻമാർ സംഘത്തിൽ നിന്ന് പിടികൂടിയത്. ഇലോൺ മസ്കിൻ്റെ കമ്പനിയായ സ്റ്റാർ ലിങ്കിൻ്റെ സാറ്റലൈറ്റ് ഫോണും ഇവരുടെ പക്കലുണ്ടായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ്

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ് ബ്രസീലിയ: ലുല ഡ സില്‍വ...

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി...

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം സൗത്താംപ്ടൺ: മലയാളി യുവതി ബ്രിട്ടനിൽ അന്തരിച്ചു....

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ...

Related Articles

Popular Categories

spot_imgspot_img