web analytics

സഞ്ചാരികൾ ഇരമ്പി മൂന്നാർ കുരുങ്ങി

സഞ്ചാരികൾ ഇരമ്പി മൂന്നാർ കുരുങ്ങി

ഏതാനും ദിവസങ്ങളായി സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ മൂന്നാറിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി. മാട്ടുപെട്ടി ഡാം , എക്കോ പോയിൻ്റ്, വട്ടവട , മറയൂർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കുരുക്ക് രൂക്ഷമാണ്. ആംബുലൻസുകൾ കുരുക്കിൽപെട്ട് രോഗി മരിച്ച സംഭവങ്ങൾ പോലും മറയൂരിൽ ഉണ്ടായിട്ടുണ്ട്.

കൊടും വളവുകളും വീതി കുറഞ്ഞ റോഡും മൂലം ആനച്ചാലിലും ഗതാഗത കുരുക്ക് ഉണ്ടാകുന്നുണ്ട്. വിനോദസ ഞ്ചാരികളുടെ തിരക്കേറിയതോടെ കൊച്ചി-ധനുഷ്കോടി ദേശീയ പാതയുടെ ബൈപ്പാസ് റോഡായ ഇരുട്ടുകാനം-ആനച്ചാൽ-രണ്ടാം മൈൽ റോഡിൽ ഗതാഗതക്കുരുക്ക് പതിവാകുകയാണ്.

മൂന്നാറിന്റെ പ്രവേശനകവാടമായ ആനച്ചാൽ ടൗണിലാണ് ഏറ്റവുമധികം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. നിരവധി റിസോർട്ടുകളും ഹോംസ്റ്റേകളുമുള്ള പ്രദേശത്ത് കൂടി ആയിരക്ക ണക്കിന് വാഹനങ്ങളാണ് ദിവ സേന കടന്നുപോകുന്നത്. ബൈപ്പാസ് റോഡിന്റെ വീതി വർദ്ധിപ്പി ക്കാത്തതാണ് ഗതാഗതക്കുരുക്കിന് കാരണം.

ആനച്ചാലിലെ കൊടുംവളവിൽ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങ ളുടെ എണ്ണം പതിന്മടങ്ങ് വർദ്ധി ച്ചിട്ടും 30 വർഷത്തിലേറെയായി റോഡിന് വീതി വർധിപ്പിച്ചിട്ടില്ല.

10 കിലോമീറ്റർ റോഡിൽ പല ഭാഗത്തും വൻകുഴികൾ രൂപപ്പെട്ടി ട്ടുണ്ട്. അമ്പഴച്ചാൽ, തോക്കുപാറ,
ആനച്ചാൽ എന്നിവിടങ്ങളിലുള്ള മൂന്ന് എസ്. വളവുകളിലാണ് പ്ര ധാനമായും വാഹനങ്ങൾ കുടുങ്ങുന്നത്. കുത്തനെയുള്ള കയ റ്റത്തിൽ വാഹനങ്ങൾ പിന്നോട്ടു രുണ്ട് അപകടമുണ്ടാകുന്നതും പതിവാണ്.

പൊളിച്ച കടകൾ പോയപോലെ തിരിച്ചെത്തി; മൂന്നാർ വീണ്ടും കുരുക്കിലേക്ക്…..

മൂന്നാറിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ചുനീക്കിയ പള്ളിവാസൽ പഞ്ചായത്തിലെ അനധികൃത വഴിയോരക്കടകൾ വീണ്ടും തിരിച്ചെത്തുന്നു.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പള്ളി വാസൽ രണ്ടാംമൈൽ ജങ്ഷനിലാണ് കോടതി വിധി ലംഘിച്ച് വീണ്ടും അനധികൃതകടകൾ സ്ഥാപിക്കുന്നത്.

ചെറിയരീതിയിൽ തുടങ്ങുന്ന കടകൾ പോകെപ്പോകെ സ്ഥിരം നിർമാണമാക്കി മാറ്റുകയാണ് പതിവ്. ദേശീയപാതയുടെ ഭാഗം കൈയേറി സ്ഥാപിക്കുന്ന കടകൾ വൻ ഗതാഗതകുരുക്കിന് കാരണമാകും.

രണ്ടാം മൈൽ ജങ്ഷൻ മുതൽ ഹെഡ് വർക്സ് ജങ്ഷൻ വരെയുള്ള 50 ൽ അധികം വഴിയോരക്കടകൾ മുൻപ് റവന്യൂ അധികൃതർ പൊ ളിച്ചുനീക്കിയിരുന്നു. കടകൾ പൂർണമായി പൊളിച്ചുനീക്കി റിപ്പോർ ട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശം നൽകിയതിനെ തുടർന്നായിരുന്നു നടപടി.

വൻ പോലീസ് സന്നാഹത്തോടെയായിരുന്നു ഒഴിപ്പിക്കൽ. എന്നാൽ ദിവസങ്ങൾക്കകം പ്രദേശത്ത് കടകൾ പുനഃസ്ഥാ പിക്കാൻ തുടങ്ങി. മൂന്നാർ പോലീസ് ഇടപെട്ട് ശക്തമായ താക്കീത് നൽകിയതോടെ പിൻവാങ്ങിയവർ ഇപ്പോൾ വീണ്ടും പ്രദേശത്ത് കടകൾ സ്ഥാപിച്ചുതുടങ്ങി. ദിവസങ്ങൾക്കകം പ്രദേശം വഴിയോര ക്കടകൾ കൈയടക്കുമെന്നാണ് സൂചന.

വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ സൺസെറ്റ് വ്യൂ പോയിന്റ് എന്നറിയപ്പെടുന്ന പ്രദേശത്താണ് അനധികൃതകടകൾ സ്ഥാപിക്കുന്നത്. നേരത്തെ സഞ്ചാരികൾക്ക് നേരെയുള്ള ആക്രമണം പ്രദേശത്ത് പതിവായിരുന്നു.

വഴിയോരക്കടകൾക്കെതിരേ പ്രദേശ ത്തെ വ്യാപാരികളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമുയർ ന്നിരുന്നു. കടകൾ സ്ഥാപിക്കുന്നവർക്കെതിരേ കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം.

മൂന്നാർ ഒഴിപ്പിക്കൽ; 12 ഏക്കറോളം ഭൂമി സർക്കാർ തിരിച്ചുപിടിച്ചു; കൈയേറിയവരിൽ സിപിഎം നേതാവും

ഇടുക്കി: ചിന്നക്കനാലിൽ വ്യാജപട്ടയം ഉപയോഗിച്ച് സ്വകാര്യ വ്യക്തികൾ കൈയേറിയെടുത്ത ഭൂമി സർക്കാർ തിരിച്ചുപിടിച്ചു.

12 പേർ കൈവശംവെച്ചിരുന്ന 12 ഏക്കറോളം ഭൂമിയാണ് ഇത്തരത്തിൽ പിടിച്ചെടുത്തത്.

സിപിഎം ശാന്തൻപാറ ഏരിയ കമ്മിറ്റിയംഗവും ബാങ്ക് പ്രസിഡന്റുമായ വി.എക്‌സ്. ആൽബിനും ഭൂമി കൈയേറിയവരിൽ ഉൾപ്പെടുന്നു.

ആൽബിൻ രണ്ടര ഏക്കർ ഭൂമി കൈവശപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. മൂന്നാർ ദൗത്യവുമായി ബന്ധപ്പെട്ടാണ് ഇവിടെ കൈയേറ്റം കണ്ടെത്തിയത്.

ചിന്നക്കനാലിൽനിന്ന് വിലക്ക് 70 ഏക്കർ ഭാഗത്തേക്ക് പോകുന്ന റോഡിന്റെ വശങ്ങളിലായാണ് ഇത്തരത്തിൽ ഭൂമി കൈയേറിയത്.

ചിന്നക്കനാലിൽനിന്ന് സൂര്യനെല്ലിയിലേക്ക് പോകുന്ന വഴിയിലും ഇതുപോലെ തന്നെ രണ്ടിടത്തായി കൈയേറ്റമുണ്ടായിട്ടുണ്ട്.

കഴിഞ്ഞദിവസവും അഞ്ചുപേർ കൈവശംവെച്ചിരുന്ന ഒൻപത് ഏക്കറോളം ഭൂമി റവന്യൂ വകുപ്പ് തിരിച്ചുപിടിച്ചിരുന്നു.

English Summary :

Tourist inflow causes severe traffic congestion in Munnar. Key spots like Mattupetty Dam, Echo Point, Vattavada, and Marayoor affected. Ambulances trapped, patient death reported.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം പത്തനംതിട്ട:...

ധനലാഭം, സന്തോഷം, കുടുംബസംഗമം; ഇന്നത്തെ നക്ഷത്രഫലം

ധനലാഭം, സന്തോഷം, കുടുംബസംഗമം; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം: ദിവസത്തിന്റെ ആദ്യപകുതിയും അവസാനപകുതിയും തമ്മിൽ...

“ക്ഷേത്രങ്ങൾ എല്ലാവർക്കും വേണ്ടിയുള്ളതാണ്; വിവേചനം സമൂഹത്തെ വിഭജിക്കും”: സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം

ന്യൂഡല്‍ഹി: ക്ഷേത്രങ്ങളിലും മഠങ്ങളിലും എല്ലാവര്‍ക്കും പ്രവേശനമുണ്ടാവുന്നതാണ് മതത്തിനും സമൂഹത്തിനും നല്ലതെന്ന് സുപ്രീം...

സഭക്കും ദീപികയ്ക്കുംതിരെ പി.സി. ജോർജ്; ‘രാഷ്ട്രീയം പറഞ്ഞാൽ അതേ ഭാഷയിൽ മറുപടി’

സഭക്കും ദീപികയ്ക്കുംതിരെ പി.സി. ജോർജ്; ‘രാഷ്ട്രീയം പറഞ്ഞാൽ അതേ ഭാഷയിൽ മറുപടി’ പൂഞ്ഞാര്‍:...

“ഇൻസ്റ്റാഗ്രാമിൽ ശരീരപ്രദർശനം; വിദ്യാർത്ഥികൾ വഴിതെറ്റുന്നു” – രജിത് കുമാർ

“ഇൻസ്റ്റാഗ്രാമിൽ ശരീരപ്രദർശനം; വിദ്യാർത്ഥികൾ വഴിതെറ്റുന്നു” – രജിത് കുമാർ കൊച്ചി: ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷൻ...

കാശ് കൊടുത്താൽ ലിച്ചിയെ കാണാം! സബ്സ്ക്രിപ്ഷനുമായി അന്ന രാജൻ

കാശ് കൊടുത്താൽ ലിച്ചിയെ കാണാം! സബ്സ്ക്രിപ്ഷനുമായി അന്ന രാജൻ സോഷ്യൽ മീഡിയയിൽ താരങ്ങളുടെ...

Related Articles

Popular Categories

spot_imgspot_img