web analytics

അനുവിനെ കൊലപ്പെടുത്തിയ മുജീബ് റഹ്‍മാനെ കുടുക്കിയത് മുത്തേരിയിലെ ആ ബലാൽസംഗക്കേസ്; അങ്ങിനെ അന്വേഷണം മുജീബിലേക്കെത്തി

പേരാമ്പ്രയിൽ യുവതിയെ ബൈക്കിൽ കയറ്റിക്കൊണ്ടു പോയി ആഭരണം മോഷ്ടിച്ചശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിന് പിടിവള്ളിയായത് സമാനമായ മറ്റൊരു കുറ്റകൃത്യത്തിൽ കൊണ്ടോട്ടി കാവുങ്ങൽ ചെറുപറമ്പ് കോളനിയിൽ നമ്പിലത്ത് മുജീബ് റഹ്‌മാനെതിരെ മുത്തേരിയിൽ രജിസ്റ്റർ ചെയ്ത കേസ്. മുത്തേരിയിലെ ഈ ബലാംത്സംഗ കേസാണ് അനുവിന്റെ കേസിൽ വഴിത്തിരിവായത്. ആ കേസിലും ഒന്നാം പ്രതിയാണ് മുജീബ്. 2022 സെപ്റ്റംബറിലാണ് സമാനമായ സംഭവം നടന്നത്. ജോലിക്കു പോകുകയായിരുന്ന വയോധികയെ മോഷ്ടിച്ച ഓട്ടോയിൽ കയറ്റി കൈകാലുകൾ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് ആഭരണം കവരുകയായിരുന്നു. ഈ കേസ് പോലീസ് കണ്ടെത്തിയതോടെയാണ് അന്വേഷണം മുജീബിലേക്കെത്തിയത്. മുക്കത്തു മോഷണത്തിനിടയിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിലും പ്രതിയാണ് മുജീബ്.

വിവിധ ജില്ലകളിലെ ഉൾപ്രദേശങ്ങളിലൂടെ വാഹനങ്ങളിൽ കറങ്ങി പിടിച്ചുപറി, വാഹന മോഷണം എന്നിവ നടത്തുകയാണ് മുജീബിന്റെ രീതി. ഇന്നലെയാണ് കുറുങ്കുടി മീത്തൽ അനുവിനെ (27) കൊലപ്പെടുത്തിയ കേസിൽ മുജീബിനെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 60 കേസുകൾ നിലവിലുണ്ട്.

Also read: ആലുവയിൽ യുവാക്കളെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടുപേർ കസ്റ്റഡിയിൽ; കാറിൽ രക്തത്തുള്ളികൾ കണ്ടെത്തി, എ എസ് ഐയുടെ മൊഴിയെടുത്തു

 

spot_imgspot_img
spot_imgspot_img

Latest news

വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2 പേർക്ക് ദാരുണാന്ത്യം

വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2...

ശബരിമല സ്വർണക്കവർച്ച കേസ്; നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും

ശബരിമല സ്വർണക്കവർച്ച കേസ്; നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും തിരുവനന്തപുരം:ജയറാം...

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ നഷ്ടം

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ...

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം തിരുവനന്തപുരം:പാങ്ങോട് മിലിട്ടറി...

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

Other news

ആറ്റുകാല്‍ പൊങ്കാല: മാര്‍ച്ച് 3ന് പ്രാദേശിക അവധി

തിരുവനന്തപുരം: ലക്ഷക്കണക്കിന് ഭക്തമനസ്സുകൾ കാത്തിരിക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇനി ഏതാനും...

കൊല്ലം-എറണാകുളം റൂട്ടിൽ ഇനി ‘തിരക്കില്ലാ’ യാത്ര; മെമു ട്രെയിനുകളിൽ വമ്പൻ മാറ്റം വരുന്നു

ന്യൂഡൽഹി: തെക്കൻ കേരളത്തിലെ റെയിൽവേ യാത്രക്കാരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് ഒടുവിൽ ശുഭകരമായ...

ലൈംഗികാതിക്രമ കേസിലെ പ്രതി കോടതിയിൽപ്പോയി​ മടങ്ങവേ ബസിൽവച്ച് യുവതിയെ പീഡിപ്പിച്ചു

ലൈംഗികാതിക്രമ കേസിലെ പ്രതി കോടതിയിൽപ്പോയി​ മടങ്ങവേ ബസിൽവച്ച് യുവതിയെ പീഡിപ്പിച്ചു കൊച്ചി: ലൈംഗിക...

ചിക്കമ്മ’ തരംഗത്തിന് ശേഷം വെങ്കായോ ഇനി മലയാളത്തിൽ! ടിനു പാപ്പച്ചൻ മാജിക് തുടങ്ങുന്നു

ചിക്കമ്മ' തരംഗത്തിന് ശേഷം വെങ്കായോ ഇനി മലയാളത്തിൽ! ടിനു പാപ്പച്ചൻ മാജിക്...

മർദ്ദ വ്യതിയാനം: നെടുമ്പാശേരിയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി; വിമാനത്താവളത്തിൽ പ്രതിഷേധിച്ചു യാത്രക്കാർ

മർദ്ദ വ്യതിയാനം: നെടുമ്പാശേരിയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി നെടുമ്പാശേരി വിമാനത്താവളത്തിൽ...

Related Articles

Popular Categories

spot_imgspot_img