അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങ് : ക്ഷണക്കത്ത് സ്വീകരിച്ച് എംഎസ് ധോണി

രാമക്ഷേത്ര ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിലേക്ക് എംഎസ് ധോണിക്ക് ക്ഷണം ലഭിച്ചു.അയോദ്ധ്യയിൽ പൂജിച്ച അക്ഷതവും , പ്രാണപ്രതിഷ്ഠാ ചടങ്ങിലേയ്‌ക്കുള്ള ക്ഷണക്കത്തും ക്രിക്കറ്റ് താരം ഏറ്റുവാങ്ങി .റാഞ്ചിയിലെ വസതിയിൽ വച്ചാണ് ധോണിക്ക് അക്ഷതം കൈമാറിയത്.ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കർമ്മവീർ സിങ്ങിന്റെ സാന്നിധ്യത്തിൽ രാഷ്‌ട്രീയ സ്വയംസേവക് സംഘിന്റെ (ആർഎസ്എസ്) സഹപ്രവിശ്യാ സെക്രട്ടറി ധനഞ്ജയ് സിംഗാണ് ധോനിയെ ചടങ്ങിലേക്ക് ക്ഷണിച്ചത്.ദിവസങ്ങൾക്ക് മുമ്പ്, ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർക്കും പ്രാണപ്രതിഷ്ഠാ ചടങ്ങിലേയ്‌ക്കുള്ള ക്ഷണക്കത്ത് കൈമാറിയിരുന്നു.ധോണിയെയും സച്ചിനെയും കൂടാതെ നീരജ് ചോപ്ര, പിവി സിന്ധു തുടങ്ങിയ നിരവധി അന്താരാഷ്‌ട്ര അത്‌ലറ്റുകളേയും ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്.രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികൾക്കുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയെന്ന് രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു .അതിഥികൾക്ക് പ്രത്യേക സമ്മാനങ്ങളും നൽകും.ഉദ്ഘാടന ദിവസം അതിഥികൾക്ക് പ്രസാദമായി മൊത്തിച്ചൂർ ലഡുവും വിതരണം ചെയ്യും.

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ജനുവരി 22ന് ഉച്ചയ്ക്ക് 12.20ന് ആരംഭിക്കും.വാരാണസിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിത് പ്രതിഷ്ഠാ ചടങ്ങിനു നേതൃത്വം നൽകും.പ്രാണപ്രതിഷ്ഠാ ചടങ്ങ് രണ്ടുമണിക്കൂർ നീണ്ടു നിൽക്കും. രണ്ടുമണിയോടെ പ്രതിഷ്ഠാചടങ്ങുകൾ സമാപിക്കുമെന്നും ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു. ക്ഷേത്രത്തിലെ ഗർഭഗ്രഹത്തിൽ ജനുവരി 18ന് വിഗ്രഹം എത്തിക്കും.

രാമക്ഷേത്രത്തിലെ ഗർഭഗൃഹത്തിൽ രാംലല്ലയുടെ വി​ഗ്രഹം പ്രതിഷ്ഠിക്കും. ഏകദേശം 150-200 കിലോഗ്രാം ഭാരമുണ്ട് വി​ഗ്ര​ഹത്തിന്. രാംലല്ലയുടെ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങിൽ പുരോഹിതരുടെ സംഘത്തെ നയിക്കുന്നത് വാരണാസിയിലെ വേദ പണ്ഡിതനായ ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിതാണ്.പ്രതിഷ്ഠാസമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന്റെ ശ്രീകോവിലിലുണ്ടാകും. ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുഖ്യപുരോഹിതൻ മഹന്ത് നൃത്യഗോപാൽദാസ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ എന്നിവരും ഉണ്ടാകും. ജനുവരി 23 മുതൽ ക്ഷേത്രത്തിൽ പൊതുജനങ്ങൾക്ക് ദർശനം അനുവദിക്കും.

Read Also : ‘ഭരണവും സമരവും എന്തെന്ന് പഠിപ്പിക്കാൻ വരേണ്ട’; എംടിയെ വിമർശിച്ച് ജി സുധാകരൻ

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയ താരം ജുനൈദ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ സോഷ്യൽ മീഡിയ താരം ജുനൈദ്(32) മരിച്ചു. മലപ്പുറം തൃക്കലങ്ങോട്...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

Other news

തലസ്ഥാനത്ത് പ്ലസ് വൺ വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം...

കെ എൽ രാഹുലല്ല നായകൻ; നറുക്ക് വീണത് മറ്റൊരു താരത്തിന്; നായകനായി തിളങ്ങുമോ?

ന്യൂഡൽഹി: ഐപിഎല്ലിനു ദിവസങ്ങൾ മാത്രം നിൽക്കെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്....

എൻ.എം.വിജയന്റെ ആത്മഹത്യ; കെ. സുധാകരന്റെ മൊഴിയെടുക്കുമെന്ന് പോലീസ്

ബത്തേരി∙ വയനാട് ഡിസിസി മുൻ ട്രഷറർ എൻ.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കെപിസിസി...

12 കാരി നേരിട്ടത് ക്രൂര പീഡനം; യുവതി പിടിയിൽ

തളിപ്പറമ്പ്: പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ യുവതി പിടിയിൽ. തളിപ്പറമ്പ് പുളിമ്പറമ്പിലെ...

സാമ്പത്തിക തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് സുഹൃത്ത്

പാലക്കാട് : വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് അടുത്ത സുഹൃത്ത്. വടക്കഞ്ചേരി മംഗലം...

അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു; ദൃശ്യങ്ങൾ പുറത്ത്

കൊളറാഡോ: അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു. ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് തീപിടുത്തം...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!