എമ്പുരാൻ സിനിമ വിവാദങ്ങളിൽ പ്രതികരിച്ച് കെ.എം മാണിയുടെ മരുമകനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ എം.പി ജോസഫ്. ഇന്നലെ എമ്പുരാൻ കണ്ട ശേഷം എഴുതിയ കുറിപ്പ് ഇങ്ങനെ. പണ്ട് ആന്ധ്ര പ്രദേശിൽ ജോലി ചെയ്യുമ്പോൾ അവിടെ കേട്ട ഒരു പദമുണ്ട്: ‘സെൽഫ് സൂയിസൈഡ്‘. സ്വയം ആത്മഹത്യ ചെയ്യുക. ആത്മഹത്യാ എപ്പോളും സ്വയം ആയിട്ടാണല്ലോ ചെയ്യുക. അതുകൊണ്ട് ഈ സെൽഫ് സൂയിസൈഡ് എന്താണെന്ന് എനിക്ക് മനസിലായിരുന്നില്ല. ഇന്നലെ വരെ.
ഞാൻ കണ്ട എമ്പുരാന്റെ പതിപ്പ് സെൽഫ് സെൻസർഷിപ് ചെയ്യുന്നതിനു മുൻപ് ഉള്ള പതിപ്പായിരുന്നു. സെൻസർ ബോഡിനോട് അങ്ങോട്ട് കേണ് അപേക്ഷിച്ച് സെൽഫ് സെൻസർഷിപ് ചെയ്യുന്നതിന് മുൻപുള്ള എമ്പുരാൻ. സെൽഫ്-സൂയിസൈഡിന് മുമ്പുള്ള മുറിവുകൾ ഏൽക്കാത്ത ഒർജിനൽ പടം.
ബാബ ബജ്റങ്കി, ബാബ ബജ്റങ്കി തന്നെ. ഒൻപത് മാസം ഗർഭണിയായിരുന്ന ആ ചെറിയപ്പകാരിയുടെ അതിക്രൂരമായ ബലാത്സംഗതിന്റെ സീനുകൾ ഉൾപ്പെട്ട പതിപ്പ്.
എനിക്ക് എമ്പുരാൻ ഇഷ്ടപ്പെട്ടു. പല കാരണങ്ങൾ കൊണ്ടും.
അന്തർദേശിയ സ്വാഭാവും നിലവാരവും ഉള്ള പടം.
ജെയിംസ് ബോണ്ട് സിനിമകളെ വെല്ലുന്ന സീനുകൾ.
ഹോളിവുഡ് പടങ്ങളെ വെല്ലുവിളിക്കുന്ന രംഗങ്ങൾ.
അധികമൊന്നും കേൾക്കാത്ത ആഫ്രിക്കയിലെ പല രാജ്യങ്ങളിൽ എടുത്ത സീനുകൾ. യൂറോപ്പിലെ മനോഹര ദൃശ്യങ്ങൾ. ലണ്ടനിൽ വെച് പല രംഗങ്ങളും. ഇംഗ്ലണ്ടിലെ ചാര സംഘടനയായ MI6 ന്റെ പ്രവർത്തന ശൈലിയെ വളരെ യാഥാർഥ്യത്തോടുകൂടെ ഒപ്പിയെടുത്ത രംഗങ്ങൾ.
ന്യൂയോർക്കും UNഉം എന്നുവേണ്ട ഹൈദരാബാഡിലെ ഫലാഖ് നാമ കൊട്ടാരം ഉൾപ്പടെ പശ്ചാത്തലമായ ഷോട്ടുകൾ.
ഇത്തരത്തിലുള്ള വ്യത്യസ്ത പശ്ചാത്തലങ്ങളും, സന്ദർഭങ്ങളും, ഭാഗങ്ങളെല്ലാം കോർത്തൊരുമിച്ചുകൊണ്ട് കെട്ടിപടർത്തിയ ഒരു പടം. A well constructed film.
എന്നാൽ എമ്പുരാന്റെ മേന്മ അതിലൊന്നും അല്ല.
കാരണം അധികം ആരും ധൈര്യപ്പെട്ട് എടുക്കാത്ത ഒരു ചിത്രമാണ് എമ്പുരാൻ.
വർഗീയതയെ എങ്ങനെ കേരളത്തിൽ കുത്തിവെക്കുന്നു എന്നും, രാഷ്ട്രിയം എങ്ങനെ വർഗീയതയുടെ അടിമ ആയിമാറുന്നു എന്നതും കാണിക്കുന്ന ഒരു പടം.
നിർമാതാക്കളും, സംവിധായകനും, മറ്റ് ആര് ഇപ്പോൾ നിഷേധിച്ചാലും എമ്പുരാന്റെ പ്രമേയം വളരെ വ്യക്തമാണ്.
ബിജെപിയുടെ രാഷ്ട്രിയ നിലപാടിനെ, അധീവ വലതുപക്ഷ ഹിന്ദുത്വായുടെ പ്രതേക ശാസ്ത്രത്തെ അതി ശക്തമായി എതിർക്കുന്ന പ്രമേയം.
മറ്റ് മത വിശ്വാസികളെ വെട്ടികൊല്ലുന്നതും അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതുമാണ് ദേശ സ്നേഹമെന്ന് വിശ്വസിക്കുന്നവരെ കഠിനമായി നിന്ദിക്കുന്ന ഒരു ചിത്രം. ലോകത്തിലെ എല്ലാ രാജ്യങ്ങളും അവുടുത്തെ ന്യുനപക്ഷങ്ങളെ ഇത്തരത്തിൽ വെട്ടിക്കൊന്ന് ബലാത്സംഗം ചെയ്താൽ എന്തായിരിക്കും അവസ്ഥ എന്ന് ഓർമിപ്പിക്കുന്ന പടം. മലന്നുകെടന്ന് തുപ്പെരുത് എന്ന് ഓർമിപ്പിക്കുന്ന ചിത്രം.
എത്ര കുഴിച്ചുമൂടാൻ ശ്രമിച്ചാലും, 23 വർഷങ്ങൾക്കുശേഷം നമ്മളെ ഓർമിപ്പിക്കുന്ന സംഭവങ്ങൾ ചരിത്രത്തിൽനിന്ന് മായിചുകളയാൻ സാധിക്കുകയില്ല എന്ന് ഓർമിപ്പിക്കുന്ന ചിത്രം.
ഇന്നല്ലങ്കിൽ നാളെ ഇത്തരത്തിലുള്ള ചിത്രങ്ങൾ വീണ്ടും വരും. വർഗീയതയെ തുറന്നുകാണിക്കും.
കുറെ ഭാഗങ്ങൾ വെട്ടികളയുന്നതുകൊണ്ട് ചരിത്രത്തെ മൂടിവെക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നവർ വിഡ്ഢികൾ. 23 വർഷത്തിനുശേഷം ഇത്തരത്തിലുള്ള ഒരു പടം ചിലർ പിടിച്ചുവെങ്കിൽ, 40തും 100ഉം വർഷം കഴിഞ്ഞും ഇത്തരത്തിലുള്ള പടങ്ങൾ ധൈര്യമുള്ളവർ നിർമ്മിക്കും. വിദ്വേഷത്തെ തുറന്നുകാണിക്കും. ഒരു സമൂഹത്തെ ഉന്മൂലനം ചെയ്യാൻ ഹിറ്റ്ലരും നാറ്റ്സിയും ശ്രമിച്ചത് വിഫലമായത് ചരിത്രം.
ഈ പടം നിർമിച്ചവരെയും, അഭിനയിച്ചവരെയും , സംവിധാനം ചെയ്തവരെയും , പിന്നിൽ പ്രവർത്തിച്ചവരുമെല്ലാം അഭിമാനിക്കുകയാണ് വേണ്ടത്.
അല്ലാതെ മല്ലിക സുകുമാരൻ ചെയ്തതുപോലെ എന്റെ മകനെ മാത്രം എന്തുകൊണ്ട് കുറ്റം പറയുന്നു എന്ന് ചോദിക്കുക അല്ല വേണ്ടത്.
സത്യം സത്യമായിട്ട് കാണിക്കുവാൻ, ചങ്കുറ്റം കാണിച്ച പൃഥ്വിരാജിനെ ഓർത്തു അമ്മ അഭിമാനിക്കുകയാണ് വേണ്ടത്. രണ്ടമ്മമാരും. മല്ലിക സുകുമാരനും, മറ്റേ AMMA യും.
ഇന്ത്യയുടെ മതേതരത്തവും സഹോദര്യവും തകർക്കാൻ സാധിക്കില്ല എന്ന് ചൂണ്ടി കാണിക്കുന്ന ചിത്രം. അവയെ തകർക്കാൻ ശ്രമിക്കുന്ന നിഖുഡ ശക്തികളോടുള്ള കേരളത്തിന്റെ അതി ശക്തമായ മറുപടിയാണ് ഇത്.
ചുരുക്കിപ്പറയട്ടെ: എമ്പുരാൻ കേരളത്തിന്റെ അഭിമാനമാണ്.
Kerala Story ക്കുള്ള കേരളത്തിന്റെ മറുപടി.
ഒരുകാലത്ത് ആദിശങ്കരൻ കാലടിയിൽ നിന്ന് വാരാണസിയിൽചെന്ന് ഒരു പുതിയ സിദ്ധാന്ധം ലോകത്തിന് മുൻപാകെ അവതരിപ്പിച്ചു എങ്കിൽ, കേരളം ഇന്ത്യക്ക് നൽകുന്ന മറ്റൊരു സന്ദേശത്തിന്റെ ആദ്യ ശബ്ദങ്ങളിൽ ഒന്നാണ് എമ്പുരാൻ.
അതെ സമയം, വിദേശ കഥാപാത്രങ്ങളെ അവരുടെ സ്വയം രൂപത്തിൽ അവതരിപ്പിക്കുന്ന ആദ്യത്തെ മലയാള ചിത്രം. മലയാള സിനിമയിൽ സായിപ്പുമാരേയും വെള്ളക്കാരെയും അവതരിപ്പിക്കുമ്പോൾ സാധാരണ കാണുന്ന കോമാളിതരം എമ്പുരനിൽ ഇല്ല. സായിപ്പിന്റെ സ്വയസിദ്ധമായ യാഥാർഥ്യ ശൈലിയിലാണ് പടത്തിൽ കാണിച്ചിരിക്കുന്നത്. ആഫ്രിക്കക്കാരെ അവരുടെ രീതിയിലും. വടക്കേ ഇന്ത്യക്കാർ തൻ മാത്രയിൽ ഹിന്ദിസംസാരിക്കുന്ന ഒരു ചിത്രം.
ആരംഭം മുതൽ അവസാനം വരെ പടത്തിന്റെ ഓരോ രംഗവും വളരെ കൃത്യമായി നിർമിച്ചിരിക്കുന്നു.
A Well Constructed Film.
എമ്പുരനിലെ അഭിനയതെക്കുറിച്ച് ഒരു വാക്ക്.
ഇത് മോഹൻലാലിൻറെ പടം ആണ്. തീർച്ച. എന്നാൽ മോഹൻലാൽ ഇതിൽ അഭിനയിച്ചിട്ടില്ല. അഭിനയിച്ചിട്ടുണ്ട് തീർച്ചയായും. പക്ഷെ അഭിനയമുണ്ടോ എന്ന് സംശയമുണ്ട്. മുഖത്ത് ചലനങ്ങൾ ഒന്നുമില്ലാതെ ബൊട്ടോക്സ് നിറഞ്ഞ ഒരു അഭിനയം. സൂപ്പർസ്റ്ററിന്റെ വിറങ്ങലിച്ച നടപ്പു കാണുമ്പോൾ ഒരുകാലത്ത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ പോലെയുള്ള സിനിമയിൽ അഭിനയിച്ച മോഹൻലാൽ ആണോ ഇത് എന്ന് സംശയിച്ചുപോകും. ഡയറക്ടറുടെ മിടുക്കും സാങ്കേതിക വിധ്യകൾക്കൊണ്ടും അദ്ദേഹത്തെ ഒരു മഹാ പുരുഷനായി അവതരിപ്പിച്ചിട്ടുണ്ട് തീർച്ച.
പക്ഷെ മോഹൻലാൽ എമ്പുരനിൽ അഭിനയിച്ചിട്ടില്ല.
പ്രിത്വിരാജിന്റേത് വേഷത്തിന് പറ്റിയ അഭിനയം. പ്രതികാരം നിറഞ്ഞു തുളുമ്പുമ്പോളും സ്വന്തം അഭിനയം കൊണ്ട് ഒരു ഹിന്ദുസ്ഥാനി എന്ന കഥാപാത്രതിന്റെ അഭിമാനത്തെ യാഥാർഥ്യമാകുന്നു പ്രിത്വിരാജ്.
ടോവിനോ ജിതിന്റെ വില്ലൻ റോളിനെ മനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ട്. യുവ മുഖ്യമന്ത്രിയുടെ റോളിൽ സുന്ദരനായ ഒരു വില്ലൻ. അതിപ്രസരമില്ലാത്ത അവതരണം. ഹീറോയുടെ ഗെറ്റപ്പോടുകൂടെ വില്ലന്റെ റോൾ അവതരിപ്പിക്കാൻ സാധിച്ച ടോവിനോയെ കണ്ടിരിക്കും. ആ വേഷത്തിനെതിരെ ധാർമിക രോഷം കാണിക്കളുടെ മനസ്സിൽ തുളുമ്പുംബോളും അഭിനയത്തെ പ്രശംസിക്കാതിരിക്കാൻ സാധിക്കില്ല.
പടത്തിലെ ഏറ്റവും നല്ല അഭിനയം പക്ഷെ മഞ്ജു വാരിയരുടെതാണ്. മഞ്ജുവിന്റെ മുഖത്തെ ഓരോ ചലനവും സന്ദർഭങ്ങൾക്ക് അനിയോജ്യമായിട്ടാണ്. ആ മുഖത് മാറുന്ന ഭാവങ്ങൾ ക്യാമറ കൃത്യമായി ഒപ്പിയെടുത്തിട്ടുണ്ട്.
മഞ്ജുവിന്റെ നടത്തവും, ഇരുപ്പും മുഖഭാവഭേതങ്ങളെല്ലാം അവരുടെ മാറിമാറിവരുന്ന സന്ദർഭങ്ങളിലെ അഭിനയവും, ഡയലോഗ്സ് ഡെലിവറിയും എല്ലാം ഒരു സൂപ്പർ സ്റ്റാറിനെക്കാളും മികച്ചതാണ്.
അവരെ ‘ലേഡി സൂപ്പർ സ്റ്റാർ’ എന്ന് വിളിക്കുന്നത് ശെരിയല്ല. ലേഡി എന്ന് വിശേഷിപ്പിച്ച് അവരുടെ സൂപ്പർസ്റ്റാർ നിലവാരത്തിൽ വെള്ളം ചേർക്കുന്നത് തെറ്റാണ്.
പണ്ട് ഡോക്ടർമാരും ഉണ്ടായിരുന്നു, ലേഡി ഡോക്ടർമാരും, ഇപ്പോൾ ഇതാ സൂപ്പർ സ്റ്റാറും, ലേഡിസൂപ്പർസ്റ്റാറും. മഞ്ജു സൂപ്പർസ്റ്റാർ ആണ്. ലേഡി എന്നുള്ള പദം ചേർത്ത് മഞ്ജുവിന്റെ അഭിനയത്തെ കൊച്ചക്കരുത്.
ഒരു ത്രിവർണ്ണ നിറത്തിലുള്ള സാരീ ധരിച്ച മഞ്ജു ഇന്ത്യയുടെ ആത്മാവായി സിനിമയിലും നമ്മുടെ മനസിലും മറക്കാത്ത സ്ഥാനം പിടിക്കുന്നു. പിന്നീട് കൈപ്പതി ഉയർത്തികാണിക്കുമ്പോൾ അവർ നൽകുന്ന സദേശം ആരും സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ ഭാവി നന്മയുടേതാണ്
പടത്തിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ശക്തികൾ, ഓർഗാനിസർ പോലെ ഒരു പത്രം എമ്പുരാനെതിരെ നീട്ടി നീട്ടി എഴുതുമ്പോൾ, ഈ പടം ഏത് ആശയത്തെയാണ് എത്തിർക്കുന്നതെന്ന് വളരെ വ്യക്തമാണ്. ആരൊയൊക്കെയാണ് വെട്ടിലാക്കുന്നത് എന്ന് വ്യക്തമാണ്.
പടത്തിൽ ഇല്ലാത്ത മേജർ രവിയെ പറ്റി ഒരു വാക്ക്.
രവി സ്വയയമേ ‘മേജർ‘ എന്ന് വിളിച് നടക്കുന്നത് അപഹാസ്യമാണ്. ഒരു അൽപ്പതരത്തിന്റെ തെളിവാണ്.
പണ്ടെങ്ങോ അദ്ദേഹം മേജർ ആയിരുന്നു. ശെരിയാണ്. പട്ടാളത്തിലെ മേജർ. എന്നാൽ ഇപ്പോളും മേജർ എന്ന് സ്വായമേ വിളിച് നടക്കുന്നത് ശെരിയല്ല. ഞാൻ സ്വയമേ കളക്ടർ ജോസഫ് എന്നുപറഞ് നടക്കുന്നതിനു തുല്യം. അപഹാസ്യം.
ഒന്നെങ്കിൽ ‘മുൻ മേജർ’ എന്നോ അല്ലങ്കിൽ ‘മേജർ രവി റീട്ടയേർഡ്’ എന്നോ എഴുതണം. അല്ലങ്കിൽ ഇന്ത്യൻ സേനയിൽ ഇപ്പോളും സേവനം ചെയ്യുന്ന ഉദ്യോഗസ്ഥരോടുള്ള അനാഥരവായിരിക്കും.
പടത്തിനെ ആദ്യം എല്ലാവരും പ്രശംസിച്ചപ്പോൾ ഒപ്പം രവിയും പ്രശംസിച്ചു. പിന്നീട് അതിനെ ഇന്ത്യയിലെ നിഗുഡ ശക്തികൾ വിമർശിച്ചപ്പോൽ അവരുടെ പ്രീതിക്കുവേണ്ടി രവി അഭിപ്രായം മാറ്റി. നട്ടൽ ഇല്ലാത്ത കാറ്റിൽ ആടുന്ന വ്യക്തിത്യം. മലയാള സിനിമക്കും, ഇന്ത്യൻ സേനക്കും, നാടിനും ഈ നിലപാട്മാറ്റം അപമാനം അണ്.
ചുരുക്കട്ടെ. എത്ര വെട്ടിച്ചുരുക്കിയാലും പടത്തിൽ പ്രകടമാകുന്ന ആശയങ്ങളെ വെട്ടിച്ചുറുക്കാൻ ആവില്ല. ഈ വിവാദം സൃഷ്ട്ടിച്ചവർക്ക് വിവാദം ഒരു വലിയ തിരിച്ചടിയാകും. അടുത്തുവരുന്ന 2026 ഇലക്ഷനിൽ ഈ വിവാദം ബിജെപിക്ക് എതിരെ പ്രതിബലിക്കും. വോട്ടേണ്ണം കുറയും.
പടത്തിന്റെ അണിയറപ്രവർത്തകർക്ക്, പ്രേത്യേകിച് ഇതിന്റെ സ്ക്രിപ്റ്റ് റൈറ്റർ ശ്രീ മുരളി ഗോപിക്കും അഭിനന്ദനങ്ങൾ നേരുന്നു. അഭിമാനത്തോടെ മാപ്പുപറയാതെ നട്ടെല്ലോടുകൂടെ ഇത്തരത്തിലുള്ള സിനിമകൾ വീണ്ടും നിർമിക്കുക.
കാരണം നിഗുഡാ ശക്തികളെ എതിർക്കുന്നതാണ് ദേശ സ്സ്നേഹം. കൊലയും ബലാത്സംഗവും എതിർക്കുന്നതാണ് ദേശസ്നേഹം. ആ ദേശ സ്നേഹത്തിനുമുന്നിൽ ഞാൻ തല കുനിക്കുന്നു.
ഗുജറാത്തും മണിപ്പൂരും കേരളത്തിൽ ഉണ്ടാകാതിരിക്കട്ടെ.