ഇത് പൊതു വഴിയാണ് ; നടുറോഡിലെ കൊച്ചുവർത്തമാനങ്ങൾക്ക് മോട്ടോർ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്

സൗഹൃദ സംഭാഷണങ്ങൾക്ക് പൊതുവഴി തെരഞ്ഞെടുക്കുന്നവർ ഏറെയാണ് . മറ്റുള്ളവർ വേണമെങ്കിൽ വഴിമാറി പോയിക്കൊള്ളട്ടെ എന്ന ചിന്താഗതി ഒരുപക്ഷേ ഒന്നോ അതിലധികമോ ജീവനുകളുടെ നഷ്ടത്തിൽ കലാശിക്കാവുന്ന വലിയ ഒരു ദുരന്തമായി മാറാൻ സാധ്യതയുണ്ട് എന്ന് ആരും ചിന്തിക്കുന്നില്ല . പൊതുവഴി എന്നത് പൊതുസ്വത്ത് ആണെന്നതും അവിടെ സ്വകാര്യതയ്ക്ക് താരതമ്യേന മുൻതൂക്കം കുറവാണെന്നതും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ പെരുമാറ്റം ഒഴിവാക്കണമെന്ന് മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ് നൽകി.ഓടിവരുന്ന മറ്റൊരു വാഹനത്തിന്റെ ബ്രേക്കിന്റെ അവസ്ഥയെപ്പറ്റിയോ അത് ഓടിക്കുന്ന ഡ്രൈവറുടെ ശാരീരികവും മാനസികവുമായ അവസ്ഥയെപ്പറ്റിയോ യാതൊരു ധാരണയും ഇല്ലാത്ത ഇത്തരം പ്രവർത്തികൾ ആത്മഹത്യാപരം എന്നല്ലാതെ മറ്റൊരു വാക്കുകൊണ്ട് വിശേഷിപ്പിക്കാൻ സാധിക്കില്ല’- മോട്ടോർ വാഹനവകുപ്പ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.

കുറിപ്പ്:

സൗഹൃദ സംഭാഷണങ്ങൾക്കുള്ള ഇടം പൊതുവഴിയുടെ നടുവിൽ തന്നെ ആകണമെന്നുണ്ടോ?

ചിത്രത്തിൽ കാണുന്ന മൂന്നുപേരും അവരുടെ സൗഹൃദ സംഭാഷണത്തിൽ ഗാഢമായി മുഴുകിയിരിക്കുന്നതായി കാണാം.

ഇരുചക്ര വാഹനം നിർത്തിയിരിക്കുന്നത് പൊതുവഴിയുടെ ഏകദേശം മധ്യത്തോട് ചേർന്നുമാണ് എന്നും കാണാം

അതായത് ഇടതുവശം ചേർന്ന് ഓടിവരുന്ന ഒരു വാഹനത്തിന് പോകേണ്ട പാതയ്ക്ക് തടസ്സമായി ആണ് ഇദ്ദേഹം തന്റെ ഇരുചക്രവാഹനം നിർത്തി പരിസരം മറന്നു സൗഹൃദ സംഭാഷണം നടത്തിക്കൊണ്ടിരിക്കുന്നത്

നിസ്സാരം എന്നും നിർദോഷം എന്നും തോന്നാവുന്ന ഇത്തരം കാഴ്ചകൾ നമ്മൾ ദൈനംദിനം ധാരാളമായി കാണാറുണ്ട്

സാമാന്യം തിരക്കുള്ളതും വീതി കുറഞ്ഞതും ചെറിയ വളവോടുകൂടിയതുമായ ഒരു നാൽക്കവലയിലാണ് ഈ വാഹനം നിൽക്കുന്നത് എന്ന് ചിത്രത്തിൽ നിന്നും നമുക്ക് തിരിച്ചറിയാൻ സാധിക്കും

ഇരുചക്രവാഹനം നിർത്തിയിരിക്കുന്ന പാതയിൽ കൂടി കടന്നുവരേണ്ടതായ ഒരു ബസിനെ കാത്തു നിൽക്കുന്ന ഒരു വനിതയും ചിത്രത്തിൽ ഉണ്ട്

ഒരു റോഡപകടത്തിന്റെ സാധ്യതയും അതിന്റെ ഗുരുതരാവസ്ഥയും ഈ ചിത്രത്തിൽ നിന്നും എത്രമാത്രം നമുക്ക് മനസ്സിലാക്കാൻ സാധിക്കും?

താൻ മൂലം ഉണ്ടായേക്കാവുന്ന ഗതാഗതടസമോ അപകടസാധ്യതയോ ഇദ്ദേഹത്തിന്റെ ചിന്തയിൽ കടന്നുവന്നിട്ടേയില്ല എന്നത് ശരീരഭാഷയിൽ നിന്നും മനസ്സിലാക്കാം

പൊതുവഴി എന്നത് പൊതുസ്വത്ത് ആണെന്നതും അവിടെ സ്വകാര്യതയ്ക്ക് താരതമ്യേന മുൻതൂക്കം കുറവാണെന്നതും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

Stationary hazard എന്ന് സാങ്കേതികമായി വിശേഷിപ്പിക്കാവുന്ന ഒരു അവസ്ഥയിലാണ് ഈ മൂന്നുപേരും നിൽക്കുന്നത്

മറ്റുള്ളവർക്ക് വേണമെങ്കിൽ വഴിമാറി പോയിക്കൊള്ളട്ടെ എന്ന ചിന്താഗതി ഒരുപക്ഷേ ഒന്നോ അതിലധികമോ ജീവനുകളുടെ നഷ്ടത്തിൽ കലാശിക്കാവുന്ന വലിയ ഒരു ദുരന്തമായി മാറാൻ ഈ ചിത്രത്തിൽ കാണുന്ന കാരണം തന്നെ ധാരാളം മതിയാകും.

Read Also : ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ റീൽസ് ചിത്രീകരണം ; ‍പുലിവാല് പിടിച്ച് യാത്രിക

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

കോഴി ഫാമിനും ആഡംബര നികുതി!

കോഴി ഫാമിനും ആഡംബര നികുതി! കൊച്ചി: കോഴി വളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ...

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ പ്ലസ്ടു...

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു എറണാകുളം: കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റിൽ കാട്ടാന...

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം തിരുവനന്തപുരം: വയനാടിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമെന്ന നിലയിൽ ഏറെ...

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി പത്തനംതിട്ട: പാട്ടത്തിനെടുത്ത സ്ഥലത്ത് തെങ്ങിനും വാഴയ്ക്കുമൊപ്പം കഞ്ചാവുചെടികള്‍...

Related Articles

Popular Categories

spot_imgspot_img