കൊച്ചി: കേരള കത്തോലിക്ക സഭയുടെ ചരിത്ര നിമിഷമായി കർമ്മലീത്ത നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപകയും കേരളത്തിലെ ആദ്യ സന്യാസിനിയുമായ മദർ ഏലീശ്വ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടു.
വൈപ്പിനിലെ ഓച്ചന്തുരുത്തിൽ നിന്ന് സഭാ ചരിത്രത്തിൽ സ്വർണ്ണപതിപ്പ് രചിച്ച ആത്മീയ സന്യാസിനി
കൊച്ചിയിലെ വല്ലാർപാടം ബസിലിക്കയിൽ വൈകിട്ട് 4.30ന് നടന്ന വിശിഷ്ട ചടങ്ങിൽ മലേഷ്യയിലെ പെനാങ് രൂപതാധ്യക്ഷൻ കർദിനാൾ ഡോ. സെബാസ്റ്റ്യൻ ഫ്രാൻസിസ് ഈ പ്രഖ്യാപനം നടത്തി.
വരാപ്പുഴ മെത്രാപ്പൊലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലാണ് ധന്യ മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാനുള്ള അഭ്യർഥന സമർപ്പിച്ചത്.
വത്തിക്കാന്റെ ഇന്ത്യയിലെ അപ്പോസ്തലിക് പ്രതിനിധിയായ ആർച്ച്ബിഷപ് ഡോ. ലെയോപോൾദോ ജിറെല്ലി സന്ദേശം നൽകി.
ലത്തീൻ സമൂഹത്തിനും കേരള കത്തോലിക്കാ സഭയ്ക്കും അഭിമാന നിമിഷമായി ഈ പ്രഖ്യാപനം മാറി.
സന്യാസ ജീവിതത്തിന് കേരളത്തിൽ അടിത്തറ പാകിയ മദർ ഏലീശ്വയുടെ പാത, സഭ ആദരിച്ചു
1831 ഒക്ടോബർ 15-ന് വൈപ്പിനിലെ ഓച്ചന്തുരുത്ത് വിശുദ്ധ കുരിശ് പള്ളി ഇടവകയിൽ തൊമ്മൻ–താണ്ട ദമ്പതികളുടെ എട്ടു മക്കളിൽ ആദ്യജനമായാണ് ഏലീശ്വ ജനിച്ചത്.
16-ാം വയസ്സിൽ വാകയിലെ വത്തരുവിന്റെ വധുവായി. ഒരു മകളുടെ അമ്മയുമായി. എന്നാൽ 20-ാം വയസ്സിൽ ഭർത്താവിന്റെ മരണം ഏറ്റുവാങ്ങിയ ഏലീശ്വ പ്രാർത്ഥനയും ഉപവാസവും ധ്യാനവുമായ ജീവിതത്തിലേക്ക് തിരിഞ്ഞു.
കളപ്പുരയിലെ ഒരു മുറി പ്രാർത്ഥനാലയമാക്കി 10 വർഷത്തോളം ആത്മീയജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
കേരളത്തിൽ സന്യാസിനി സഭ സ്ഥാപിക്കേണ്ടതിന്റെ ആവശ്യം മെത്രാപ്പൊലീത്ത ബെർണദീൻ ബച്ചിനെല്ലിയുടെ മനസ്സിലുണ്ടായിരുന്നു.
ബെർണദീൻ ബച്ചിനെല്ലി മെത്രാപ്പൊലീത്ത റോമിൽ നിന്ന് അനുമതി വാങ്ങി. അനുമതി ലഭിച്ചതോടെ ഏലീശ്വായുടെയും മകൾ അന്നയുടെയും പേരിലുള്ള സ്ഥലത്തു മഠം നിർമിക്കാൻ ഫാ. ലിയോപോൾഡ് തീരുമാനിച്ചു.
“ആദ്യം സന്ദര്‍ശിക്കേണ്ടത് കേരളം” — ജര്‍മന്‍ വ്ളോഗറുടെ വൈറല്‍ വീഡിയോ
സിസ്റ്റേഴ്സ് ഓഫ് തേറേസ്യൻ കാർമലൈറ്റ്സ് (CTC) സഭയുടെ രൂപീകരണത്തിന് കാരണമായ ദൈവസേവനം
1866 ഫെബ്രുവരി 12-നു കൂനമ്മാവിൽ പനമ്പുകൊണ്ടു മൂടിയ ലളിതമായ മഠത്തിൽ മദർ ഏലീശ്വ സ്ഥാപിച്ച കർമ്മലീത്ത നിഷ്പാദുക മൂന്നാം സഭയാണ് പിന്നീട് സിസ്റ്റേഴ്സ് ഓഫ് തേറേസ്യൻ കാർമലൈറ്റ്സ് (CTC) രൂപപ്പെടാൻ വിത്തായത്.
സഭയുടെ തുടക്ക പ്രവർത്തനങ്ങളിൽ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സാന്നിധ്യവും മാർഗ്ഗനിർദേശവും നിർണായകമായിരുന്നു.
1913 ജൂലൈ 18-ന് മദർ ഏലീശ്വ നിത്യതയിലേക്കു ചേർന്നു. 2008 മാർച്ച് 6-ന് ‘ദൈവദാസി’ പദവി ലഭിച്ചു.
2023 നവംബർ 8 ‘ധന്യ’ പദവിയിലേക്ക് ഉയർത്തി. 2025 ഏപ്രിൽ 14 മദർ ഏലീശ്വയുടെ അദ്ഭുത പ്രവർത്തി ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചു.
English Summary
Mother Eliswa, the first Catholic nun from Kerala and the founder of the TOCD congregation, has been declared “Blessed” by the Catholic Church.









