പത്തനംതിട്ട: കാര്‍ ക്രാഷ് ബാരിയറിലേക്ക് ഇടിച്ച് കയറി അമ്മയും മകനും മരിച്ചു. കൂടല്‍ ഇഞ്ചപ്പാറയില്‍ ആണ് അപകടം നടന്നത്. മാര്‍ത്താണ്ഡം സ്വദേശികളായ വാസന്തി, ബിപിന്‍ എന്നിവരാണ് മരിച്ചത്.(Mother and son died in an accident)
വാസന്തിയുടെ ഭര്‍ത്താവ് സുരേഷ്, കാര്‍ ഡ്രൈവര്‍ സിബിന്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടം. റോഡിന്റെ വലത് വശത്തേക്ക് നിയന്ത്രണം വിട്ട് കാര്‍ ക്രാഷ് ബാരിയറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ക്രാഷ് ബാരിയര്‍ ഒടിഞ്ഞ് ഒരു ഭാഗം കാറിനുള്ളിലേക്ക് തുളഞ്ഞ് കയറി. കാര്‍ ഓടിച്ചിരുന്ന ബിപിന്‍, അമ്മ വാസന്തി എന്നിവര്‍ തല്‍ക്ഷണം മരിച്ചു.
ഗുരുതര പരിക്കേറ്റ വാസന്തിയുടെ ഭര്‍ത്താവ് സുരേഷ്, കാര്‍ ഡ്രൈവര്‍ സിബിന്‍ എന്നിവരെ കോന്നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ സുമിതിനെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ കൊണ്ടാക്കിയ ശേഷം മാര്‍ത്താണ്ഡത്തേക്ക് മടങ്ങുമ്പോഴാണ് ദാരുണ സംഭവം ഉണ്ടായത്.