തിരുവനന്തപുരം: അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ. തിരുവനന്തപുരം പാലോട് ചെല്ലഞ്ചിയിൽ ഗീതാലയത്തിൽ സുപ്രഭ (88), ഗീത (59) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. അമിതമായി ഗുളിക കഴിച്ചതുകൊണ്ടാണ് മരണം സംഭവിച്ചതെന്ന് ആണ് പ്രാഥമിക നിഗമനം.Mother and daughter found dead at home
ഗീതയുടെ മൃതദേഹം വീടിൻ്റെ ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്ക് ഉള്ളിലുമായിരുന്നു ഉണ്ടായിരുന്നത്. 12 സെന്റ് സ്ഥലവുമായി ബന്ധപ്പെട്ടുളള ഒരു സിവിൽ കേസിൽ വിധി എതിരായിരുന്നു. ഇതിന്റെ കടുത്ത മാനസിക സമ്മർദ്ദം ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ പാലോട് പൊലീസ് സ്ഥലത്ത് ഇൻക്വസ്റ്റ് നടത്തുന്നു.