web analytics

ബെംഗളൂരുവിൽ മലയാളികളായ സഹോദരനും സഹോദരിക്കും നേരെ സദാചാര പൊലീസ് ആക്രമണം; അക്രമം സഹോദരിയെ സഹോദരിയെ ഹോസ്റ്റലിൽ കൊണ്ടുചെന്നു വിടുന്നതിനിടെ:

ബെംഗളൂരുവിൽ മലയാളികളായ സഹോദരനും സഹോദരിക്കും നേരെ സദാചാര പൊലീസ് ആക്രമണം. വയനാട് സ്വദേശികൾക്ക് നേരെയാണ് ഒരു സംഘമാളുകൾ ആക്രമണം നടത്തിയത്. Moral police attack on Malayalam brother and sister in Bengaluru.

ഇന്നലെ രാത്രി ബെംഗളൂരുവിലെ ചന്ദാപുരയിലുള്ള പിജി ഹോസ്റ്റലിലാണ് സംഭവം. സഹോദരിയെ ഹോസ്റ്റലിൽ കൊണ്ടുചെന്ന് വിട്ട സഹോദരന് നേരെയാണ് ആക്രമണമുണ്ടായത്.

വയനാട് പുൽപ്പള്ളി സ്വദേശിയായ ആദർശാന് സഹോദരിയെ രാത്രി പതിനൊന്നരയോടെ ഹോസ്റ്റലിൽ കൊണ്ട് വിടുകയായിരുന്നു എന്നാൽ പെൺകുട്ടിയെ അകത്ത് കയറ്റിയില്ലെന്ന് ഹോസ്റ്റൽ വാ‍ർഡൻ പറയുകയായിരുന്നു.

വിവരം കിട്ടിയപ്പോൾ തിരിച്ച് ചെന്ന് ചോദിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് ആദർശ് പറയുന്നു. ഇരുമ്പ് വടി കൊണ്ട് തന്നെയും തന്‍റെ കസിനെയും തല്ലുകയും വഴിയിൽ ഇട്ട് മർദ്ദിക്കുകയും ചെയ്തു.

കൂടെ തന്‍റെ സഹോദരിയെയും കെട്ടിടമുടമ പിടിച്ച് തള്ളിയെന്നും ആദർശ് പറഞ്ഞു. പിജി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്‍റെ ഉടമ ആനന്ദ് റെഡ്ഡിക്കെതിരെയാണ് പരാതി. കുട്ടിയുടെ സുഹൃത്തുക്കൾ മുകളിൽ നിന്ന് പകർത്തിയ ദൃശ്യങ്ങൾ സഹിതം ഇവർ ബെംഗളൂരു സൂര്യ സിറ്റി പൊലീസിലാണ് യുവാവ് പരാതി നൽകി‌യത്.

പെൺകുട്ടിയെ രാത്രി ഹോസ്റ്റലിന് അകത്തേക്ക് കയറ്റാതെ പിജി പ്രവർത്തിച്ചിരുന്ന കെട്ടിടമുടമ റോഡിൽ നിർത്തിയെന്നും പരാതിയുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ നഷ്ടം

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ...

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം തിരുവനന്തപുരം:പാങ്ങോട് മിലിട്ടറി...

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

Other news

‘ചിന്നു പാപ്പു ജീവനൊടുക്കിയ ശേഷം കടുത്ത സൈബറാക്രമണം നേരിട്ടു’; സന്ദേശിന്റെ മരണത്തിന് കാരണം മാനസിക സമ്മര്‍ദം

'ചിന്നു പാപ്പു ജീവനൊടുക്കിയ ശേഷം കടുത്ത സൈബറാക്രമണം നേരിട്ടു'; സന്ദേശിന്റെ മരണത്തിന്...

വെള്ളിയാഴ്ചയോടെ സീറ്റ് വിഭജനം പൂർത്തിയാക്കാൻ ബിജെപി; എൻഡിഎ യോഗത്തിൽ ആയിരത്തിലധികം പ്രതിനിധികൾ

വെള്ളിയാഴ്ചയോടെ സീറ്റ് വിഭജനം പൂർത്തിയാക്കാൻ ബിജെപി; എൻഡിഎ യോഗത്തിൽ ആയിരത്തിലധികം പ്രതിനിധികൾ കൊച്ചി:...

ഉടുമുണ്ടഴിച്ചു മാറ്റി മർദ്ദനം, മൊബൈൽ കവർന്നു; വിനോദയാത്ര കഴിഞ്ഞു മടങ്ങിയവർക്ക് നേരെ അതിക്രമം; 4 പേർ പിടിയിൽ

ഉടുമുണ്ടഴിച്ചു മാറ്റി മർദ്ദനം, മൊബൈൽ കവർന്നു; വിനോദയാത്ര കഴിഞ്ഞു മടങ്ങിയവർക്ക് നേരെ...

മദപ്പാടിലായ പടയപ്പയുടെ ആക്രമണം; കാറിന്റെ ചില്ല് തകർന്ന് യാത്രക്കാർ രക്ഷപ്പെട്ടു

മദപ്പാടിലായ പടയപ്പയുടെ ആക്രമണം; കാറിന്റെ ചില്ല് തകർന്ന് യാത്രക്കാർ രക്ഷപ്പെട്ടു മറയൂരിൽ കാട്ടുകൊമ്പൻ...

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ നഷ്ടം

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ...

മുട്ടത്തറ ദേശീയപാതയിൽ കാറിടിച്ച് 49-കാരൻ മരിച്ചു; കാർ പോലീസ് കസ്റ്റഡിയിൽ

മുട്ടത്തറ ദേശീയപാതയിൽ കാറിടിച്ച് 49-കാരൻ മരിച്ചു; കാർ പോലീസ് കസ്റ്റഡിയിൽ തിരുവനന്തപുരം: തിരുവനന്തപുരം...

Related Articles

Popular Categories

spot_imgspot_img