മോഹൻലാലിൻ്റെ ക്ലാസിക് റൊമാൻസ് ഹൊറർ ചിത്രമായ ‘ദേവദൂതന്റെ’ റീ റിലീസ് ട്രെയിലർ പുറത്ത്. ചിത്രത്തിന്റെ റീ റിലീസീനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. 4K റീമാസ്റ്റേർഡ് വേർഷനായാണ് ചിത്രമെത്തുന്നത്. റിലീസ് ചെയ്ത സമയത്ത് വലിയ രീതിയിൽ ഇംപാക്ട് ഉണ്ടാക്കാതെ പോയ സിനിമയാണ് ദേവദൂതൻ. എന്നാൽ പിന്നീട് സിനിമ ചർച്ചകളിൽ വലിയ രീതിയിൽ ഇടംപിടിക്കുകയും ചെയ്തിരുന്നു ദേവദൂതൻ. (Mohanlal Sibi Malayil Devadoothan re-release trailer is out now)
ചിത്രം മികച്ച 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുകയാണ് ഇപ്പോൾ. അതൊരു പുതിയ സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്യും എന്നാണ് സംവിധായകൻ സിബി മലയിൽ പറയുന്നത്. റി മാസ്റ്റേർഡ്–റി എഡിറ്റഡ് പതിപ്പാകും തിയറ്ററുകളിൽ ഉടൻ എത്തുക. രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്.
ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറായിരുന്നു ദേവദൂതൻ. സംഗീതസംവിധായകനും ഗായകനുമായ വിശാൽ കൃഷ്ണമൂർത്തിയായി മോഹൻലാലും, വിശാൽ തൻ്റെ പ്രാരംഭ പോരാട്ടങ്ങളെക്കുറിച്ചും പാട്ടുകൾ രചിക്കാൻ അവനെ പ്രേരിപ്പിക്കുന്ന ഒരു അജ്ഞാത ആത്മാവിനെക്കുറിച്ചും ഓർമ്മിപ്പിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്.
1998ൽ ഷൂട്ടിങ് ആരംഭിച്ച ‘ദേവദൂതൻ’ 2000 ഡിസംബർ 22നാണ് തിയേറ്ററുകളിൽ എത്തിയത്. എന്നാൽ കാലം തെറ്റിയിറങ്ങിയ സിനിമ പോലെ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെയാണ് ദേവദൂതൻ അന്ന് തിയേറ്ററുകളിൽ നിന്നും മടങ്ങിയത്. കൗതുകമുണർത്തുന്ന പ്ലോട്ടും മോഹൻലാലിൻ്റെ ശ്രദ്ധേയമായ പ്രകടനവും, വിദ്യാസാഗർ എന്ന മാന്ത്രിക സംഗീതജ്ഞൻ്റെ മാസ്മരിക സംഗീതവും ചിത്രം വീണ്ടും കാണാൻ പ്രേക്ഷകർക്കിടയിൽ ആകാംഷ കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം, മികച്ച സംഗീത സംവിധാനം എന്നിവ ഉൾപ്പടെ മൂന്ന് സംസ്ഥാന അവാർഡുകളാണ് ഈ ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്.
Read More: പനിച്ചുവിറച്ച് കേരളം: നാല് പേര്‍ മരിച്ചു, 13511 പേർ ചികിത്സയിൽ
Read More: ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കും അവസാനമായി; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍
Read More: ഡ്യൂട്ടിക്കിടെ കുരങ്ങുമായി റീൽ ചിത്രീകരിച്ചു; ആറ് നഴ്‌സുമാർക്ക് സസ്പെൻഷൻ