ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തസ്ലീമയെ 6 വർഷമായി അറിയാമെന്നും ഷൈൻ ടോം ചാക്കോയുമായി പണമിടപാട് ഉണ്ടെന്ന് മോഡൽ സൗമ്യ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
മൊഴിയുടെ അടിസ്ഥാനത്തിൽ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സൗമ്യയെയും പ്രതിചേർക്കും. ഷൈനുമായി നടത്തിയ അക്കൗണ്ട് ട്രാൻസാക്ഷൻ വിവരങ്ങളും എക്‌സൈനിനു ലഭിച്ചിട്ടുണ്ട്.
അതേസമയം, എക്‌സൈസിന്റെ ചോദ്യം ചെയ്യലിനിടെ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്ന് ഷൈന്‍ ടോം ചാക്കോ മൊഴി നൽകി. മെത്താംഫിറ്റമിന്‍ ആണ് താൻ ഉപയോഗിച്ചിട്ടുള്ളത് എന്നും ഷൈൻ പറഞ്ഞു.
ലഹരി വിമുക്തിക്കായി ഷൂട്ട് വരെ മാറ്റി വെച്ച് ഡി അഡിക്ഷന്‍ സെന്ററില്‍ ആണ് താനെന്നും ഷൈന്‍ പറഞ്ഞു. തസ്ലീമയുമായി ലഹരി ഇടപാടുകൾ ഇല്ലെന്നും ഷൈൻ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി.









