രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നിയമസഭയിലെത്തിയില്ല
തിരുവനന്തപുരം: ലൈംഗികാരോപണങ്ങൾക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രണ്ടാം ദിവസം രാഹുൽ വിട്ടുനിന്നത്.
സമ്മേളനത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ച രാഹുല്‍ നിയമസഭയിലെത്തിയിരുന്നു. എന്നാൽ സഭയില്‍ എത്തേണ്ടതില്ലെന്ന് പാര്‍ട്ടി രാഹുലിനെ അറിയിച്ചതായാണ് വിവരം.
പ്രതിപക്ഷം സർക്കാരിനെതിരേ കടന്നാക്രമണം നടത്തുന്ന ദിവസങ്ങളിൽ സഭയിലെത്തി പോരാട്ടത്തിന് തടസ്സമാകേണ്ടെന്ന വിലയിരുത്തലിലാണ് പാർട്ടിയുടെ തീരുമാനം.
നിയമസഭയിൽ പോലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയം ഉയർത്തി സർക്കാരിനെതിരേ ശക്തമായ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ പദ്ധതി.
ആദ്യ ദിനമായ തിങ്കളാഴ്ച സഭയിലെത്തിയിരുന്നെങ്കിലും തുടർദിവസങ്ങളിൽ സഭയിൽ എത്തുമോയെന്ന ചോദ്യത്തിന് ഇന്നലെ രാഹുൽ മറുപടി നൽകിയിരുന്നില്ല. നിയമസഭയിൽ വരുന്ന കാര്യത്തിൽ പാർട്ടിയിലെ ഒരു നേതാവുമായും ബന്ധപ്പെട്ടില്ലെന്നും സസ്‌പെൻഷനിലാണെങ്കിലും പാർട്ടിക്ക് പൂർണമായും വിധേയനാണ് താനെന്നും രാഹുൽ പറഞ്ഞിരുന്നു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും സഭയിലെത്തിയാൽ സാഹചര്യമനുസരിച്ച് നേരിടാനാണ് ഭരണപക്ഷത്തിന്റെ നീക്കം. രാഹുൽ രാജിവെക്കണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷത്തെ സമ്മർദത്തിലാക്കാനും ആലോചനയുണ്ട്.
കൊന്ന് തിന്നാൻ കാത്തിരിക്കുന്നവരുടെ അന്വേഷണം നടക്കട്ടെ
ലൈംഗികാരോപണങ്ങളിൽ വ്യക്തത വരുത്താതെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ഇന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അടക്കം നിർദേശം അവഗണിച്ച് നിയമസഭയിൽ പങ്കെടുത്ത രാഹുൽ മാങ്കൂട്ടത്തിൽ അതിനുശേഷം പ്രധാന ഗേറ്റിന് മുന്നിൽ മാധ്യമങ്ങളെ കണ്ടു.
രാഹുലിന്റേത് എന്ന പേരിൽ പുറത്തു വന്ന ഓഡിയോ സന്ദേശം സംബന്ധിച്ച് ചോദ്യങ്ങൾക്ക് മറുപടി പറയാൻ രാഹുൽ തയാറായില്ല. അബോർഷനായി യുവതിയെ നിർബന്ധിക്കുന്ന ഓഡിയോയിലെ ശബ്ദം താങ്കളുടേതാണോ എന്ന് ആവർത്തിച്ച് ചോദിച്ചിട്ടും മറുപടി നൽകിയില്ല. അന്വേഷണം നടക്കുകയാണ് എന്ന് മാത്രം പറയുകയാണ് രാഹുൽ ചെയ്തത്.
പാലക്കാട് നിയമസഭാംഗം രാഹുൽ മാങ്കൂട്ടത്തിൽ, തന്റെ മേൽ ഉയർന്ന ലൈംഗികാരോപണങ്ങൾക്കും വിവാദ ഓഡിയോയ്ക്കുമിടയിൽ ഇന്ന് വീണ്ടും മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു.
എന്നാൽ, ആരോപണങ്ങളിൽ വ്യക്തമായ മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല. “അന്വേഷണം നടക്കുകയാണ്” എന്ന വാചകത്തിലേക്ക് മാത്രമാണ് രാഹുലിന്റെ മറുപടി ചുരുങ്ങിയത്.
നിയമസഭയിലെ സാന്നിധ്യം വിവാദമായി
പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കം പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ അവഗണിച്ചുവെന്നാരോപിച്ച്, രാഹുൽ ഇന്ന് നിയമസഭയിൽ പങ്കെടുത്തിരുന്നു.
എന്നാൽ, അത് തെറ്റായ വാർത്തയാണെന്ന് അദ്ദേഹം വ്യക്തമാക്കി. “എനിക്ക് എതിരെ പാർട്ടിയിൽ നിന്ന് യാതൊരു നിർദേശവും വന്നിട്ടില്ല. പാർട്ടിക്ക് എതിരായി ഒരിക്കലും പ്രവർത്തിക്കില്ല. സസ്‌പെൻഷനിലായാലും അച്ചടക്കം പാലിക്കും” എന്നാണ് രാഹുലിന്റെ പ്രതികരണം.
Summary: Congress MLA Rahul Mamkoottathil, who was suspended from the party, did not attend the assembly today. Citing personal reasons, Rahul remained absent for the second consecutive day.