ന്യൂഡൽഹി: പഞ്ചാബിലെ കോൺഗ്രസ് എം.എൽ.എയായ സുഖ്പാൽ സിങ് ഖയ്റയെ പോലീസ് അറസ്റ്റ് ചെയ്തു. എം.എൽ.എയുടെ വസതിയിൽ നടന്ന റെയ്ഡിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ലഹരി കേസിലാണ് അറസ്റ്റ്. ബോലത് മണ്ഡലത്തിലെ എം.എൽ.എയായ ഖയ്റയെ എൻ.ഡി.പി.എസ് ആക്ട് പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
എം.എൽ.എക്കെതിരെ ജലാബാദ് പൊലീസ് മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ നടപടിയുണ്ടായിരികുന്നത്. ഫസിൽക്ക പൊലീസിലെ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെത്തിയാണ് എം.എൽ.എയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. അതേസമയം, അറസ്റ്റിനെ എതിർത്ത എം.എൽ.എ പൊലീസിനെതിരെ പ്രതിഷേധം ഉയർത്തുകയും ചെയ്തു. പോലീസിനെ എതിർക്കുന്ന ഖയ്റയുടെ വീഡിയോ ദൃശ്യങ്ങൾ വൈറലാണ്. വസതി റെയ്ഡ് ചെയ്യാനെത്തിയ ഉദ്യോഗസ്ഥ സംഘത്തോട് വാറന്റ് ചോദിച്ച് എതിർക്കുകയാണ് ഖയ്റ ചെയ്തത്.കേസ് മുമ്പ് തന്നെ സുപ്രീംകോടതി റദ്ദാക്കിയെന്ന വാദവും ഖയ്റ ഉയർത്തിയിട്ടുണ്ട്. അതേസമയം, ഇതുമായി ബന്ധപ്പെട്ട് പഞ്ചാബ് പൊലീസിൽ നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണം പുറത്ത് വന്നിട്ടില്ല.
Read Also :28.09.2023 , 11 PM. ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ.