തിരുവനന്തപുരം: തലസ്ഥാനത്തെ സ്മാർട്ട് സിറ്റി റോഡുകൾ ജൂൺ 15 ഓടെ സഞ്ചാരയോഗ്യമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 16 റോഡുകൾ പൂർത്തീകരിച്ചു, ഇനി 10 റോഡുകൾ ആണുള്ളത്, സ്കൂൾ തുറക്കുന്നതിന് മുൻപേ റോഡുകൾ സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇനിയുള്ള പത്തു റോഡുകളുടെ പണി 90% പൂർത്തിയായെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം നഗരത്തിൽ പെട്ടെന്നുണ്ടായ വെള്ളക്കെട്ട് അല്ല, പണ്ടും ഇതേ പോലെ വെള്ളക്കെട്ട് ഉണ്ടാകാറുണ്ട്. മഴക്കെടുതി ഉണ്ടായ ഇടങ്ങൾ പൂർവ്വസ്ഥിതിയിൽ ആക്കുമെന്നും മന്ത്രി പറഞ്ഞു. മഴക്കാലപൂർവ്വ ശുചീകരണം വൈകിയിട്ടില്ല എന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല എന്നും മന്ത്രി വ്യക്തമാക്കി. ചെറിയ കാര്യങ്ങൾ വലുതായി കാണിക്കുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി കുറ്റപ്പെടുത്തി.
അതേസമയം, തിരുവനന്തപുരത്ത് തുടർച്ചയായി പെയ്യുന്ന മഴയിൽ സ്മാർട്ട് സിറ്റി റോഡ് നിർമ്മാണം അവതാളത്തിലായിരിക്കുകയാണ്. റോഡ് പണിക്കായി കുഴിച്ച കുഴികളിലെല്ലാം വെള്ളം നിറഞ്ഞ അവസ്ഥയിലാണ്. പലയിടത്തും കുഴികളിലെ വെള്ളം വറ്റിക്കാൻ തന്നെ മണിക്കൂറുകളെടുക്കുന്നതോടെ ഗതാഗതവും തടസപ്പെടുന്നു. പലയിടത്തും നടക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്.
Read Also: ഹൈക്കോടതി അവസാനത്തെ കോടതിയല്ല; കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഇപി ജയരാജന്‍
Read Also: ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കില്‍ 54 ഒഴിവുകള്‍; ഇപ്പോൾ അപേക്ഷിക്കാം