വ്യക്തിഹത്യ നടത്തുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തുടർച്ചയായി തന്നെ നെഗറ്റീവ് വിഷയങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നെന്നും എന്നാൽ ഇതിൽ വാസ്തവമില്ലെന്ന് ബോദ്ധ്യപ്പെട്ടിട്ടും ഇവർ തിരുത്താനോ അക്കാര്യം വിശദീകരിക്കാനോ തയ്യാറാകാറില്ലെന്നും അതുകൊണ്ട് ഇനി തന്നെ ഇത്തരം വിവാദങ്ങളിൽ ഇനി നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞു.Minister Muhammad Riaz said that legal action will be taken against those who commit suicide
തന്നെ തുടർച്ചയായി നെഗറ്റീവ് വിഷയങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നു. ഇത് എന്തിനാണെന്നും ഇതിന് പിന്നിൽ ആരാണെന്നും ജനങ്ങൾക്ക് നന്നായി അറിയാമെന്നും പറഞ്ഞു. പിഎസ് പി അംഗത്വം വാഗ്ദാനം ചെയ്ത് മന്ത്രിയുടെ പേരു പറഞ്ഞ് 22 ലക്ഷം രൂപ വാങ്ങിയെന്ന് കോഴിക്കോട് ജില്ലാക്കമ്മറ്റിയിലും പാർട്ടിക്കും പരാതി കിട്ടിയതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു പ്രതികരണം.
തനിക്കെതിരേ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയുമ്പോൾ വിശീദീകരിക്കാനോ തിരുന്നതാനോ തയ്യാറാകാത്ത ഘട്ടത്തിൽ അതിരു കടന്ന ഇത്തരം നെഗറ്റീവ് പ്രചരണങ്ങൾക്ക് എതിരേ ജനാധിപത്യ രീതിയിൽ നിയമനടപടി എടുക്കണമെന്ന് തീരുമാനിച്ചിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് പാർട്ടി ഓഫീസ് കേന്ദ്രീകരിച്ച നടക്കുന്ന കോക്കസിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പരാതി നൽകിയിരുന്നു. ഇന്ന് നടക്കുന്ന സിപിഎം കോഴിക്കോട് ജില്ലാക്കമ്മറ്റിയിൽ ഈ പരാതി ചർച്ച ചെയ്യുന്നുണ്ട്.