സ്വകാര്യതയ്ക്ക് വില നൽകുന്നവരെ പലപ്പോഴും ട്രെയിൻ യാത്രകൾ അലോസരപ്പെടുത്താറുണ്ട്. എന്നാൽ ഇവർക്കായി മിനി ക്യാബിനുകൾ ഒരുക്കുകയാണ് യൂറോപ്പിലെ ട്രെയിൻ സർവീസുകൾ. പരീക്ഷണാടിസ്ഥാനത്തിൽ ഓസ്ട്രിയൻ റെയിൽ കമ്പനിയായ ഒ.ബി.ബിയാണ് പുതിയ സേവനം അവതരിപ്പിയ്ക്കുന്നത്. വിയന്നയിൽ നിന്നും -ഹാംബർഗിലേയ്ക്കുള്ള ട്രെയിനിലാണ് ആദ്യമായി പുതിയ സേവനം നടപ്പാക്കുന്നത്.
രാത്രിയിൽ സ്ലീപ്പർ കോച്ചുകളിലെ കൂർക്കംവലിയും ഫോൺ വിളിച്ച് ശബ്ദമുണ്ടാക്കുന്നവരെയുമെല്ലാം അകറ്റി നിർത്താമെന്ന് ഒട്ടേറെ യാത്രക്കാർ അഭിപ്രായപ്പെടുമ്പോൾ യാത്രയിലെ സാമൂഹിക അന്തരീക്ഷം തകർക്കുമെന്ന് മറ്റുചിലർ അഭിപ്രായപ്പെടുന്നു. ഉടൻ തന്നെ യൂറോപ്പിലെ മറ്റു റെയിൽ കമ്പനികളും മിനി ക്യാബിൻ ട്രെയിൻ സർവീസുമായി എത്തുമെന്നാണ് സൂചന.
Also read: ആരോഗ്യ പ്രശ്‌നങ്ങൾ: ശസ്ത്രക്രിയയ്ക്ക് വിധേയയായി വെയിൽസിന്റെ രാജകുമാരി