ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ (എൽഒസി) ഉണ്ടായ കാട്ടുതീ കാരണം നിരവധി മൈനുകൾ പൊട്ടിത്തെറിക്കുകയും സാംബ, ജമ്മു ജില്ലകളിലെ വനമേഖലകളിലും തീപിടിത്തമുണ്ടായി, കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായതായി അധികൃതർ പറഞ്ഞു. ”സാംബയിൽ, പുർമണ്ഡല് പ്രദേശത്ത് തീ പടർന്നു, താമസിയാതെ സമീപ ഗ്രാമങ്ങളിലേക്കും പടർന്നു, നിരവധി താമസസ്ഥലങ്ങൾക്ക് ഭീഷണിയായി” അധികൃതർ പറയുന്നു. പൂഞ്ച് ജില്ലയിലെ മെൻധാർ ഉപമേഖലയിലെ മങ്കോട്ടിലെ ഫോർവേഡ് ഏരിയയിൽ നിയന്ത്രണ രേഖയിൽ (എൽഒസി) കാട്ടുതീ കാരണം നിരവധി മൈനുകൾ പൊട്ടിത്തെറിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഗ്രാമവാസികൾ ഭരണകൂടത്തെ വിവരമറിയിക്കുകയും പ്രദേശത്തേക്ക് ഫയർ ടെൻഡറുകൾ അയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനിടെ, ചില ക്രിമിനലുകൾ ചില നിക്ഷിപ്ത താൽപ്പര്യങ്ങളുടെ പേരിൽ തീയിടുകയും വനഭൂമി നശിപ്പിക്കുകയും ചെയ്യുന്നതായി നാട്ടുകാർ ആരോപിച്ചു. കാട്ടുതീയിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
Read also: ഡൽഹിയിലെ പോലീസ് പരിശീലന കേന്ദ്രത്തിൽ തീപിടിത്തം, 300 വാഹനങ്ങൾ കത്തി നശിച്ചു