ഇന്ത്യ വിട്ടുപോകാനൊരുങ്ങി കോടീശ്വരന്മാര്‍

ന്യൂഡല്‍ഹി: ഈ വര്‍ഷം ആയിരക്കണക്കിന് കോടീശ്വരന്മാര്‍ ഇന്ത്യ വിട്ടു പോകുമെന്ന് റിപ്പോര്‍ട്ട്. ഹെന്‍ലെ പ്രൈവറ്റ് വെല്‍ത്ത് മെഗ്രേഷന്‍ റിപ്പോര്‍ട്ട് പ്രകാരം 2023ല്‍ 6,500 അതിസമ്പന്നര്‍ ഇന്ത്യയില്‍നിന്നു വിദേശത്തേക്കു പോയേക്കാമെന്നാണ് വ്യക്തമാക്കുന്നത്. രാജ്യാന്തരതലത്തിലെ സാമ്പത്തിക, നിക്ഷേപ കുടിയേറ്റ പ്രണതകളെക്കുറിച്ചാണ് റിപ്പോര്‍ട്ട്. അതിസമ്പന്നരില്‍നിന്ന് വിദേശനിക്ഷേപം സംബന്ധിച്ച് ഇവര്‍ക്കു ലഭിച്ചിരിക്കുന്ന അന്വേഷണങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 7,500 കോടീശ്വരന്മാരാണ് ഇന്ത്യ വിട്ടു പോയത്.

ചൈനയില്‍നിന്നാവും ഏറ്റവും കൂടുതല്‍ കോടീശ്വരന്മാരുടെ പലായനം ഉണ്ടാകുക. 13,500 അതിസമ്പന്നര്‍ ചൈന വിട്ടു പോകുമെന്നാണു പ്രവചനം. ഇന്ത്യയില്‍നിന്ന് ഇത്രയേറെ സമ്പന്നര്‍ പുറത്തേക്കു പോകുന്നതു വലിയ പ്രശ്നമുണ്ടാക്കില്ലെന്നും അതിലേറെ സമ്പന്നരെ ഇന്ത്യ സൃഷ്ടിക്കുന്നുണ്ടെന്നും ന്യൂ വേള്‍ഡ് വെല്‍ത്തിന്റെ ഗവേഷണ വിഭാഗം മേധാവി ആന്‍ഡ്രൂ അമോയില്‍സ് പറഞ്ഞു.

അതേസമയം ഇന്ത്യയിലെ വര്‍ധിച്ച നികുതിയും സങ്കീര്‍ണമായ നിയമങ്ങളുമാണ് കോടീശ്വരന്മാരുടെ പലായനത്തിനു കാരണമെന്ന് സാമ്പത്തിക രംഗത്തു പ്രവര്‍ത്തിക്കുന്ന സുനിത സിങ് ദലാല്‍ പറഞ്ഞു. അതിസമ്പന്നരായ ഇന്ത്യന്‍ കുടുംബങ്ങള്‍ ഇഷ്ടതാവളമാക്കുന്നത് ദുബായ്, സിംഗപ്പുര്‍ തുടങ്ങിയ രാജ്യങ്ങളാണെന്നാണു റിപ്പോര്‍ട്ട്. ഗോള്‍ഡന്‍ വീസ പദ്ധതി, അനുകൂലമായ നികുതിസംവിധാനം, മികച്ച വ്യവസായ അന്തരീക്ഷം, സുരക്ഷിതവും ശാന്തവുമായ പരിസ്ഥിതി എന്നിവയാണ് ഈ രാജ്യങ്ങളെ ആകര്‍ഷകമാക്കുന്നത്.

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കോടീശ്വരന്മാര്‍ കുടിയേറുന്ന രാജ്യം ഓസ്ട്രേലിയ ആണെന്നും റിപ്പോര്‍ട്ട് വ്യക്തമാകുന്നു. 52,00 അതിസമ്പന്നരാകും ഇവിടേയ്ക്ക് എത്തുക. ദുബായിലേക്ക് 4,500 പേര്‍ എത്തും. സിംഗപ്പുര്‍-3,200, യുഎസ്-2,100 എന്നിങ്ങനെയാണ് പ്രവചനം. സ്വിറ്റ്സര്‍ലന്‍ഡ്, കാനഡ, ഗ്രീസ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ന്യൂസീലാന്‍ഡ് എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്.

 

spot_imgspot_img
spot_imgspot_img

Latest news

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട്...

പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടൽ ഉടമ പിടിയിൽ

യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും കോഴിക്കോട്: പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ...

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തെ പോലീസ് മർദ്ദിച്ചു; തലതല്ലി പൊട്ടിച്ചെന്ന് പരാതി; മർദ്ദനമേറ്റത് കോട്ടയം സ്വദേശികൾക്ക്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ ചടങ്ങിൽ...

Other news

രണ്ടരവയസുകാരിക്ക് ഷവർമ നൽകി; കുഞ്ഞിന്റെ നില ​ഗുരുതരം; ഭക്ഷ്യസുരക്ഷാ വിഭാ​ഗം ഒത്തുകളിക്കുന്നെന്ന് കുടുംബം

മലപ്പുറം: തിരൂരിൽ ഷവർമ കഴിച്ച് അവശനിലയിലായ രണ്ടരവയസുകാരിയുടെ നില ഗുരുതരാവസ്ഥയിൽ തുടരുന്നു....

ഒഎൽഎക്സ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിച്ചോളൂ…

കൽപ്പറ്റ: പ്രമുഖ ഓൺലൈൻ വ്യാപാര ആപ്ലിക്കേഷനായ ഒഎൽഎക്സ് വഴി തട്ടിപ്പ് നടത്തിയ...

പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടൽ ഉടമ പിടിയിൽ

യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും കോഴിക്കോട്: പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ...

അമ്മായിയമ്മയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരുമകൻ; ഇരുവരും മരിച്ചു; സംഭവം കോട്ടയത്ത്

കോട്ടയം: അമ്മായിയമ്മയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരുമകൻ. പാലയിലാണ് കുടുംബപ്രശ്‌നങ്ങളെ തുടർന്ന്...

കുടവയർ ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകും ! ലോകത്തിന് അത്ഭുതമായി ജപ്പാൻകാരുടെ ഈ ‘സീക്രട്ട് വാട്ടർ’; തയാറാക്കേണ്ടത് ഇങ്ങനെ:

ജപ്പാൻകാരുടെ പ്രത്യേകതയാണ് അവരുടെ ശരീരത്തിന്റെ ഫിറ്റ്നെസ്. കുടവയറുള്ള ഒരാളെയും നമ്മൾക്ക് അവിടെ...

Related Articles

Popular Categories

spot_imgspot_img