പള്ളിയിലേക്ക് പോകുന്നതിനിടെ വാഹനാപകടം; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: വാഹനാപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുരിശുംമൂട് മഠത്തിച്ചിറ ടി.എം. ആന്റണിയുടെ ഭാര്യ ബ്രീന വർഗീസ് (45) ആണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച്ച രാവിലെയാണ് ബ്രീന അപകടത്തിൽപെട്ടത്. സ്‌കൂട്ടറിൽ പള്ളിയിലേക്ക് പോകുന്നതിനിടെ കൂരിശൂമൂടിനു സമീപത്തുവെച്ച് ബ്രീനയെ പാൽ കയറ്റി വന്ന വാൻ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

നിയന്ത്രണം വിട്ട വാൻ ബ്രീനയുടെ മുകളിലേക്കാണ് വാൻ മറിഞ്ഞു വീണത്. നാട്ടുകാരും പൊലീസും ചേർന്ന് വാൻ ഉയർത്തിയാണ് ബ്രീനയെ പുറത്തെടുത്തത്. പിന്നീട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

കോട്ടയം ചങ്ങനാശേയിൽ ആധാരം എഴുത്ത് ഓഫിസിലെ ജീവനക്കാരിയായിരുന്നു ബ്രീന. പന്നമട ഇത്തിക്കായിപ്പുറം കുടുംബാംഗമാണ്. കോട്ടയം എആർ ക്യാംപ് ഡോഗ് സ്ക്വാഡ് എസ്ഐയാണ് ബ്രീനയുടെ ഭർത്താവ് ആന്റണി. മക്കൾ: അഡോൺ ആന്റണി, ആഗ്നസ് ആന്റണി. സംസ്ക്കാരം പിന്നീട്.

ഇടുക്കിയിൽ കാണാതായ ഓട്ടോറിക്ഷാ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയത് ചെങ്കുത്തായ പാറക്കെട്ടിൽ

ഇടുക്കി: ഇടുക്കിയിൽ കാണാതായ ഓട്ടോറിക്ഷാ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. മൂലമറ്റം സ്വദേശി ടോണി (35) യെയാണ് ആശ്രമം – കോട്ടമല റോഡിലെ പൊട്ടൻപടിക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ ഉച്ചകഴിഞ്ഞ് മുതൽ ടോണിയെ കാണാനില്ലായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചെങ്കുത്തായ പാറക്കെട്ടിന് സമീപത്തു നിന്നും ടോണിയുടെ മൃതശരീരം കണ്ടെത്തിയത്.

മൂലമറ്റം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍റിനടുത്ത് ഓട്ടോ ഓടിക്കുന്ന ടോണി ഓട്ടം കുറവാണെന്ന് പറഞ്ഞ് ഉച്ചയ്ക്ക് തിരികെ പോയതായി മറ്റ് ഡ്രൈവർമാർ പറയുന്നു. ഇന്നലെവൈകുന്നേരമായിട്ടും കാണാതെ വന്നതിനെ തുടർന്ന് കാഞ്ഞാർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.

തുടര്‍ന്ന് പൊലീസും നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് അന്വേഷണം നടത്തിയപ്പോഴാണ് ആശ്രമം – കോട്ടമല റോഡിലെ പൊട്ടൻപടിക്ക് സമീപം ഓട്ടോറിക്ഷ കിടക്കുന്നതായി കണ്ടെത്തിയത്.

അതിൻ്റെഅടുത്ത് തന്നെ ടോണിയുടെ ഫോണും താക്കോലും കണ്ടെത്തി. ഈ ഭാഗം കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിൽ ആണ് നൂറ് മീറ്ററിലേറെ താഴ്ച്ചയുള്ള പാറക്കെട്ട് നിറഞ്ഞ കൊക്കയിൽ വീണ് മരിച്ച നിലയില്‍ ടോണിയെ കണ്ടെത്തിയത്.

രാത്രി ഒമ്പത് മണിയോടെയാണ് ടോണിയുടെ മൃതദേഹം കണ്ടെത്തിയത്. അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്നാണ് കൊക്കയില്‍ നിന്ന് മൃതശരീരം കണ്ടെത്തി മുകളിലേക്ക് എത്തിച്ചത്. ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും കഴിഞ്ഞാല്‍ മാത്രമേ മരണ കാരണം വ്യക്തമാകും. ഇയാൾ അവിവാഹിതനാണ്.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

പാകിസ്താനിൽ രാമായണം നാടകമായി

പാകിസ്താനിൽ രാമായണം നാടകമായി കറാച്ചി: പാകിസ്താനിലെ കറാച്ചി ആർട്‌സ് കൗൺസിലിന്റെ പരിപാടിയിൽ അരങ്ങേറിയത്...

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ തിരുവനന്തപുരം: പഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

Related Articles

Popular Categories

spot_imgspot_img