പാകിസ്ഥാനിൽ പൂട്ടാനൊരുങ്ങി മൈക്രോസോഫ്റ്റ്
ഇസ്‌ലാമാബാദ്: പാകിസ്ഥാനിൽ 25 വർഷമായി ഉണ്ടായിരുന്ന ഓഫീസ് പ്രവർത്തങ്ങൾ അവസാനിപ്പിക്കാനൊരുങ്ങി ടെക്ക് ഭീമൻ മൈക്രോസോഫ്റ്റ്. ഇന്ത്യ പോലെ പാകിസ്ഥാനിൽ വളരുന്നൊരു വിപണിയില്ല എന്നതാണ് മൈക്രോസോഫ്റ്റിന്‍റെ പിന്‍മാറ്റത്തിന് കാരണം.
ലോകവ്യാപകമായി മൈക്രോസോഫ്റ്റ് നടത്തുന്ന പുനഃസംഘടനയുടെ ഭാഗമായാണ് പാകിസ്ഥാനിലെ ഓഫീസ് അടച്ചുപൂട്ടുന്നത്.
ഇന്ത്യയിലെയോ മറ്റ് വളര്‍ന്നുവരുന്ന ടെക് വിപണികളിലെയോ പോലെ എഞ്ചിനീയര്‍മാരുടെ സംഘമോ ആസ്യൂര്‍, ഓഫീസ് പ്രൊഡക്‌ടുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗമോ മൈക്രോസോഫ്റ്റിന് പാകിസ്ഥാനിലില്ല.
‘ഉപഭോക്താക്കള്‍ക്കാണ് കമ്പനിയുടെ ഏറ്റവും വലിയ പരിഗണന, ഉയര്‍ന്ന നിലവാരമുള്ള സേവനം അവര്‍ക്ക് പ്രതീക്ഷിക്കാമെന്നും’ മൈക്രോസോഫ്റ്റ് വക്താവ് വ്യക്തമാക്കി.
രാജ്യത്തെ പ്രവര്‍ത്തന മോഡല്‍ മരുകയാണെങ്കിലും റീസെല്ലര്‍മാരും തൊട്ടടുത്തുള്ള മൈക്രോസോഫ്റ്റ് ഓഫീസുകള്‍ വഴിയും സേവനങ്ങള്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചതായി ടെക്‌ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ മാറ്റം കൊണ്ട് ഉപഭോക്താക്കള്‍ക്കും സേവനങ്ങള്‍ക്കും തടസം നേരിടില്ലെന്നും മൈക്രോസോഫ്റ്റ് പറയുന്നു.
പാകിസ്ഥാനില്‍ മാത്രമല്ല, മറ്റ് ചില രാജ്യങ്ങളിലും പ്രവര്‍ത്തന രീതികളില്‍ മാറ്റം വരുത്താന്‍ മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നുണ്ട്. 9,000-ത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ മൈക്രോസോഫ്റ്റ് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.
700 രൂപയ്ക്ക് 130 കിലോമീറ്റർ പറക്കാം; ലോകത്തെ ആദ്യ ഇലക്ട്രിക്ക് വിമാനയാത്ര വിജയകരം…!
ലോകത്തെ ആദ്യ ഇലക്ട്രിക്ക് വിമാനയാത്ര വിജയകരം. ബീറ്റ ടെക്നോളജീസിന്റെ ആലിയ സിഎക്സ് 300 എന്ന കമ്പനിയുടെ ആദ്യ ഇലക്ട്രിക് വിമാനം ആണ് യാത്രക്കാരുമായി പറന്നുയർന്നത്.
റിപ്പോർട്ട് അനുസരിച്ച്, ഈ മാസം ആദ്യം, ഈസ്റ്റ് ഹാംപ്ടണിൽ നിന്ന് യുഎസിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിലേക്ക് 4 യാത്രക്കാരെ വഹിച്ചുകൊണ്ട് പറന്ന വിമാനം വെറും 30 മിനിറ്റിനുള്ളിൽ ഏകദേശം 130 കിലോമീറ്റർ ദൂരം സഞ്ചരിച്ചു.
ഈ ഇലക്ട്രിക് വിമാനത്തിന്റെ യാത്രാ ചെലവ് വെറും 694 രൂപ മാത്രമായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ധനച്ചെലവ് ഏകദേശം 13,885 രൂപയായിരുന്നു.
ഇതിനുപുറമെ, ശബ്ദമുണ്ടാക്കുന്ന എഞ്ചിനുകളുടെയും പ്രൊപ്പല്ലറുകളുടെയും അഭാവം മൂലം യാത്രക്കാർക്ക് സുഖകരമായ യാത്രാനുഭവം സമ്മാനിക്കാൻ കഴിഞ്ഞു.
“ഈസ്റ്റ് ഹാംപ്ടണിൽ നിന്ന് ജെഎഫ്‌കെയിലേക്ക് യാത്രക്കാരുമായി പറന്ന 100% ഇലക്ട്രിക് വിമാനമാണിത്, ന്യൂയോർക്ക് പോർട്ട് അതോറിറ്റിക്കും ന്യൂയോർക്കിനും ഇത് ആദ്യമായിരുന്നു.
35 മിനിറ്റിനുള്ളിൽ ഞങ്ങൾ 70 നോട്ടിക്കൽ മൈൽ (ഏകദേശം 130 കിലോമീറ്റർ) ദൂരം സഞ്ചരിച്ചു. ചാർജ് ചെയ്യാനും പറത്താനും ഏകദേശം $8 ഇന്ധനം ചിലവായി. പൈലറ്റിനും വിമാനത്തിനുമുള്ള പണം വെവ്വേറെയാണെങ്കിലും, ഇത് വളരെ ലാഭകരമാണ്.” ബീറ്റ ടെക്നോളജീസിന്റെ സ്ഥാപകനും സിഇഒയുമായ കൈൽ ക്ലാർക്ക് പറഞ്ഞു.
കമ്പനി പറയുന്നതനുസരിച്ച്, CX300 നൽകുന്ന സുഖസൗകര്യങ്ങളും സൗകര്യങ്ങളും യാത്രക്കാർക്കിടയിൽ ഇലക്ട്രിക് വിമാന യാത്രയെ ജനപ്രിയമാക്കും.
2017 ൽ സ്ഥാപിതമായ ബീറ്റ ടെക്നോളജീസ് വെർമോണ്ടിലാണ് ആസ്ഥാനമാക്കിയത്. ഇലക്ട്രിക് വിമാനങ്ങളുടെ ഉത്പാദനം, സർട്ടിഫിക്കേഷൻ, വാണിജ്യവൽക്കരണം എന്നിവ ത്വരിതപ്പെടുത്തുന്നതിനായി കമ്പനി അടുത്തിടെ 318 മില്യൺ ഡോളർ ധനസഹായം സ്വരൂപിച്ചു.
കഴിഞ്ഞ 6 വർഷമായി, കമ്പനി സാധാരണ ടേക്ക് ഓഫ്, ലാൻഡിംഗ് CX300 മോഡലിലും അതിന്റെ ആലിയ 250 eVTOL ലും പ്രവർത്തിക്കുന്നു.
വർഷാവസാനത്തോടെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) സർട്ടിഫിക്കേഷൻ നേടാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഒറ്റ ചാർജിൽ 250 നോട്ടിക്കൽ മൈൽ വരെ പറക്കുന്ന ബീറ്റ വിമാനങ്ങൾ ഉള്ളതിനാൽ, നഗരങ്ങൾക്കിടയിലുള്ള ഹ്രസ്വ യാത്രകൾക്ക് ഇത് മികച്ചതാണെന്ന് തെളിയിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
Summary:
Tech giant Microsoft is preparing to shut down its office operations in Pakistan after 25 years. The primary reason for this decision is the lack of a growing market in Pakistan, unlike India, where Microsoft continues to see substantial growth.