മണിപ്പൂരിന്റെ അയൽ സംസ്ഥാനമായ മിസോറാമിൽ വോട്ടെടുപ്പ് പൂർ‌ത്തിയായതിന് പിന്നാലെ മെയ്തേയ് വിഭാ​ഗങ്ങൾക്കെതിരെ നടപടി എടുത്ത് ആഭ്യന്തരമന്ത്രാലയം. മെയ്തെയ് വിഭാ​ഗങ്ങളുടെ സംഘടനകളെ അഞ്ച് വർഷത്തേയ്ക്ക് നിരോധിച്ചു.

ന്യൂഡൽഹി : മണിപ്പൂർ കലാപം അതിരൂക്ഷമായ കാലത്ത് പോലും നടപടി എടുക്കാത്തതിന് പഴി കേട്ടവരാണ് ആഭ്യന്തരമന്ത്രാലയം. മണിപ്പൂരിന്റെ അയൽ സംസ്ഥാനമായ മിസോറാമിൽ ഇത്തവണ നിയമസഭാ ഭരണം ബിജെപി പ്രതീക്ഷിക്കുന്നു. എന്നിട്ട് പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയില്ല. സംസ്ഥാനത്ത് പരസ്യപ്രചാരണം അവസാനിച്ച അഞ്ചാം തിയതി ഒരു പൊതുറാലിയെ വീഡിയോ കോൺഫറൻസിലൂടെ മാത്രമാണ് മോദി അഭിസംബോധന ചെയ്തത്. ​ഗോത്രവിഭാ​ഗങ്ങൾ തമ്മിൽ ചേരി തിരിഞ്ഞ് നടത്തിയ കലാപം മേഖലയിൽ മതവിഭാജനത്തിനും ഇടയാക്കിയിട്ടുണ്ടെന്നാണ് തിരഞ്ഞെടുപ്പ് വിദ​ഗദ്ധർ ചൂണ്ടികാട്ടുന്നത്. ഇത് ബിജെപിയ്ക്ക് അനുകൂലമാക്കാനാണ് കലാപത്തിനെതിരെ കേന്ദ്രം നടപടി എടുക്കാത്തതെന്നും ആരോപണം ഉയർന്നിരുന്നു. അതെല്ലാം പാർട്ടി തള്ളി കളയുന്നു. എന്തായാലും എഴാം തിയതി മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ നടപടി ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം. മെയ്തേയ് വിഭാ​ഗത്തിന്റെ സംഘടനായ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ), അതിന്റെ രാഷ്ട്രീയ വിഭാഗമായ റെവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട് (ആർപിഎഫ്), യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് (യുഎൻഎൽഎഫ്), അതിന്റെ സായുധ വിഭാഗമായ മണിപ്പൂർ പീപ്പിൾസ് ആർമി എന്നിവയെ അഞ്ച് വർഷത്തേയ്ക്ക് ആഭ്യന്തര മന്ത്രാലയം നിരോധിച്ചു.മണിപ്പൂരിൽ സുരക്ഷാ സേനകൾക്കും പോലീസുകാർക്കും സാധാരണക്കാർക്കും നേരെ ഈ സംഘടനകൾ ആക്രമണം നടത്തുന്നതായി നിരോധന ഉത്തരവിൽ പറയുന്നു.യുഎപിഎ ചട്ട പ്രകാരമാണ് നടപടി.
“സായുധ പോരാട്ടത്തിലൂടെ മണിപ്പൂരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുകയും അത്തരം വിഘടനത്തിന് മണിപ്പൂരിലെ തദ്ദേശീയരെ പ്രേരിപ്പിക്കുകയും ചെയ്യുക” എന്നതാണ് ഈ സംഘടനകളുടെ ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തുന്നു.
‘ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക’, വിദേശ സ്രോതസ്സുകളുമായി ബന്ധപ്പെടുക” അവരുടെ വിഘടനവാദ ലക്ഷ്യം കൈവരിക്കുന്നതിനായി ആയുധ പരിശീലനം നേടുക”അയൽ രാജ്യങ്ങളിൽ ആക്രമണ കേന്ദ്രങ്ങൾ തുറക്കുക തുടങ്ങിയ ആരോപണങ്ങളും മെയ്തേയ് വിഭാ​ഗങ്ങൾക്കെതിരെ ആഭ്യന്തരമന്ത്രാലയം ചൂണ്ടികാട്ടുന്നു.
മെയ് 3 മുതന് ആരംഭിച്ച മണിപ്പൂർ കലാപത്തിൽ ഇത് വരെ 178 പേർ കൊല്ലപ്പെടുകയും 50,000 പേർ പലായനം ചെയ്യുകയും ചെയ്തു.

 

Read Also : കേരളത്തെ ഞെട്ടിച്ച് കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റ് പോലീസ് ഏറ്റുമുട്ടൽ; ആയുധങ്ങൾ പിടിച്ചെടുത്തു; സ്ഥലത്ത് രക്തത്തുള്ളികൾ

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും ജീവനെടുത്ത് കാട്ടാന; 57 കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്...

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്; 11 എംബിബിഎസ് വിദ്യാർഥികൾക്കെതിരെ നടപടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ...

അനന്തുകൃഷ്ണൻ ബിനാമിയോ?പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ആനന്ദ കുമാറോ? പോലീസ് പറയുന്നത്…

പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സായി ഗ്രാമം ഗ്ലോബൽ...

Other news

മോട്ടോർ നിർത്താൻ പോയപ്പോൾ പാറക്കെട്ടിൽ നിന്നും ഗർജ്ജനം; കാസര്‍കോട് തുരങ്കത്തില്‍ പുലി കുടുങ്ങിയ നിലയിൽ

കാസർഗോഡ്: കാസര്‍കോട് കൊളത്തൂരില്‍ തുരങ്കത്തില്‍ പുലി കുടുങ്ങി. കവുങ്ങിന്‍തോട്ടത്തിന് സമീപമുള്ള തുരങ്കത്തിലാണ്...

കുപ്പി ബന്ധു കാണാതിരിക്കാൻ മതിലു ചാടി: അരയിലിരുന്ന മദ്യക്കുപ്പി പൊട്ടി യുവാവിന് ദാരുണാന്ത്യം

അരയില്‍ തിരുകി വച്ചിരുന്ന മദ്യക്കുപ്പി പൊട്ടി ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു....

ബിസിനസ് ആവശ്യങ്ങൾക്കായി മലേഷ്യയിലെത്തിയ യു.കെമലയാളി അന്തരിച്ചു; വിടവാങ്ങിയത് ഈസ്റ്റ് ലണ്ടനിലെ ആദ്യകാല മലയാളി ഗിൽബർട്ട് റോമൻ

ലണ്ടൻ: ഈസ്റ്റ് ലണ്ടനിലെ ആദ്യകാല മലയാളി ഗിൽബർട്ട് റോമൻ അന്തരിച്ചു. ബിസിനസ് ആവശ്യങ്ങൾക്കായി...

പലിശ നിരക്കിൽ വ്യത്യാസം വരുത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഉപഭോക്താക്കളെ എങ്ങിനെ ബാധിക്കും….?

യു.കെ.യിൽ മന്ദ്രഗതിയിലുള്ള സാമ്പത്തിക വളർച്ച കാണിക്കുന്ന സമ്പദ് വ്യവസ്ഥയ്ക്ക് പുതുജീവനേകാൻ...

കാട്ടുപന്നിയെന്ന് തെറ്റിദ്ധരിച്ചു; ചങ്ങാതിയെ വെടിവച്ച് വീഴ്ത്തി വേട്ട സംഘം

പാൽഘർ: പന്നിയെന്ന് കരുതി ഉറ്റ സുഹൃത്തിനെ വെടിവച്ച് വീഴ്ത്തി വേട്ടയാടാൻ പോയ...

Related Articles

Popular Categories

spot_imgspot_img