അറിയാമോ… ഈ 5 ലക്ഷണങ്ങളുള്ള പുരുഷന്മാർ ‘കന്യക’രാണ്…!

സ്ത്രീകൾക്ക് കന്യാചർമം എന്ന പോലെ , ശാരീരികമായി കന്യകാത്വത്തെ സൂചിപ്പിക്കുന്ന ഒന്നും പ്രത്യക്ഷത്തിൽ പുരുഷന് ഇല്ലെങ്കിലും, ചില സ്വാഭാവിക സൂചനകൾ കൊണ്ട് ഒരു പുരുഷൻ കന്യകനാണോ എന്ന് തിരിച്ചറിയാൻ സാധിക്കും. കന്യകാത്വം തന്റെ സഖിക്ക് കൊടുക്കാൻ പറ്റുന്ന പുരുഷനും, അത് പോലെ തിരിച്ചു സ്ത്രീയും ഭാഗ്യവാന്മാരാണ് എന്നാണ് പൊതുവെയുള്ള വയ്പ്പ്.

അതിൽ ഇന്നത്തേക്കാലത്ത് വലിയ കാര്യമൊന്നും ഇല്ലെങ്കിലും. എന്നാൽ തനിക്ക് എല്ലാം നല്കുന്ന ഇണയെ മനസ്സറിഞ്ഞു സ്നേഹിക്കാൻ പറ്റുന്നതിന്റെ സുഖവും സന്തോഷവും എക്കാലത്തും നിലനില്കുന്നതാണ് എന്നതാണ് സത്യം.

കന്യകനായ പുരുഷൻ ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കും. എന്നാൽ, ഈ നിഗമനങ്ങൾ ഒരു പരിധി വരെ ശരിയാണെന്നെ അനുമാനിക്കാൻ പറ്റുകയുള്ളൂ . സാങ്കേതിക വിദ്യകൾ അടക്കി വാഴുന്ന ഇന്നത്തെ കാലത്ത് കന്യകാത്വത്തിനു വില കൽപിക്കുന്നവർ കുറവാണെങ്കിലും ,പുരുഷന്റെ ചില പ്രവർത്തികൾ കാണിച്ചുതരും അവൻ ‘കന്യകൻ’ ആണോ എന്ന്.

ശാരീരിക ഇടപഴകലുകളിൽ ഉണ്ടാകുന്ന സംശയം

ശാരീകമായി ഇടപഴകുമ്പോൾ , നീക്കങ്ങൾകിടയിൽ എന്ത് ചെയ്യണമെന്നറിയാതെ വെപ്രാളപെടുന്നത് ആദ്യ ബന്ധത്തിന്റെ വ്യക്തമായ സൂചനയായി കരുതാം. മുൻപരിചയം ഉള്ള ഒരു പുരുഷന് സ്ത്രീയുടെ ഒരു നീക്കം മതി , അവർ കാര്യങ്ങളിലേക്ക് കടന്നു കൊള്ളും. കന്യകനായ ഒരു പുരുഷന് എന്ത് എങ്ങനെ എന്നുള്ള വേവലാതി സ്വാഭാവികമാണ് . കൂട്ടുകാർ പറഞ്ഞും ചിത്രങ്ങളിലൂടെയും കഥകളിലൂടെയും അറിഞ്ഞ സ്ത്രീ സൗന്ദര്യം ഭംഗിയായി കൈകാര്യം ചെയാൻ മനസ്സ് വെമ്പൽ കൊള്ളും.

വൈദഗ്‌ദ്ധ്യമില്ലാത്ത ചുംബനം

ചുംബനം എന്നത് വൈവാഹിക / ലൈംഗിക ജീവിതത്തിന്റെയും സ്നേഹബധത്തിന്റെയും പ്രധാന ഖടകമാണ് . ഒരിക്കലും മറക്കാത്ത ഓർമ്മകൾ തരുമെങ്കിലും , ആദ്യ ചുംബനം വളരെ ഭംഗിയായി ചെയ്തവർ വിരളമാണ് . ഈ അവസരത്തിൽ വളരെ വേഗത്തിൽ ചുംബിക്കുകയും പരവേശം കാണിക്കുകയും ചെയ്തു പോകുന്നതായി കാണാം.

വൈദഗ്‌ദ്ധ്യമില്ലാത്ത ചുംബനം താല്പര്യമില്ലായ്മയുടെ സൂചനയാകാമെങ്കിലും , നാണത്തോടെയും പരുങ്ങലോടെയും ഉള്ള ചുംബനം ആദ്യ ചുംബനത്തിന്റെ ലക്ഷണമാണ് . ചുംബനം, ചെയ്തു ശീലമാകുമ്പൊഴെ അതിന്റെ ആസ്വാദന ബിന്ദുവിലേക്ക് എത്തുകയുള്ളൂ . കന്യകനായ ഒരു ആണ്‍ തന്റെ ചുംബനത്തിനിടയിൽ കണ്ണുകൾ അടയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു.

ആദ്യ സ്പർശനത്തിൽ നാണം ,വെപ്രാളം

പ്രായം അറിഞ്ഞ കാലം തൊട്ടേ എതിർലിംഗത്തെ കുറിച്ചുള്ള ഭാവനകൾ ആയിരിക്കും ഇവരുടെ മനം നിറയെ . ആ ഭാവനാ ശില്പത്തെ ആദ്യമായി സ്പർശിക്കാൻ അടുക്കുമ്പോൾ നാണവും വെപ്രാളവും സ്വാഭാവികമാണ് . .മറ്റൊരു പെണ്ണുമായി ഒരിക്കലെങ്കിലും ശാരീരിക ബന്ധം നടത്തിയ ഒരു പുരുഷന് സ്ത്രീയെ തൊടുമ്പോൾ ആദ്യ സ്പർശന വികാരങ്ങൾ ഉണ്ടാവില്ല തന്നെ . സ്പഷ്ടമായി പറഞാൽ എതിർലിങ്കത്തെ ആദ്യമായി സ്പർഷിക്കാനുള്ള ആവേശവും ചങ്കിടിപ്പും ക്രമേണ കുറഞ്ഞു വരുന്നതായി കാണാം.

വേഗം മൂർച്ഛയിലെത്തുന്നു

മനസ്സിലെ ചിന്തകൾക്ക് ചിറകു വരുമ്പോൾ സ്ത്രീകൾക്കെന്ന പോലെ പുരുഷനും വികാരങ്ങൾ നിറയുന്നു . ഹൃദയമിടിപ്പിന് വേഗം കൂടുകയും രക്തയോട്ടം വർദ്ധിക്കുകയും ചെയ്യുന്നു . ഹോർമോണുകൾ വളരെയധികം ഉത്പാധിപ്പിക്കപെടുന്നു. തൽഫലമായി ആദ്യ കാലങ്ങളിൽ പുരുഷന് പെട്ടെന്ന് തന്നെ മൂർചയിലെത്തുന്നതായ് കാണാം .

ചിലരിൽ സ്ത്രീയുടെ നഗ്ന ശരീരം കാണുമ്പോൾ തന്നെ വികാരമൂർച്ച സംഭവിച്ചേക്കാം . മാനസിക പിരിമുറുക്കവും വികാരാവേശവും ആദ്യ നാളുകളിൽ അവനെ പെട്ടെന്ന് തളർത്തും . ഇത് പതിയെ ശരിയായി വരും . എന്നാൽ ഒത്തിരി നാളുകൾക്ക് ശേഷവും ഇത് തുടർന്നാൽ ഒരു വിദഗ്ദനെ കാണുന്നത് അഭികാമ്യം . ശീക്രസ്കലനം എന്ന അസുഖം ആകാം ഇത്.

ചെറു നീക്കങ്ങൾക്കും സമ്മതം തേടുന്നുവോ

ആദ്യ ബന്ധത്തിൽ പുരുഷന്റെ അടുത്ത നീക്കം അവനു പോലും നിശ്ചയമില്ല എന്നതാണ് യാഥാർത്ഥ്യം .ശാരീരികമായ ഈ അനുഭവം അവനു പുതിയ ഒരു അദ്ധ്യായമാണ് . കഥകളിലൂടെയും അശ്ലീല സിനിമകളിലൂടെയും പഠിച്ചത് മാത്രമായിരിക്കും മനസ്സിൽ . ഇണയോട് ഓരോ കാര്യത്തിലും സമ്മതം ചോദിക്കുന്നത് സ്ത്രീ ശരീരത്തെ നേരിട്ട് അറിഞ്ഞു തുടങ്ങന്നത് കൊണ്ടാണ് . അവനു എവിടെ തുടങ്ങണം എന്ന് പരുങ്ങുമ്പോഴും , എല്ലാം അറിയാമെന്നു നടിക്കുന്നത് അവൾക്ക് മനസ്സിലാക്കാം.

ഈ ലക്ഷണങ്ങൾ വച്ച് ഒരു പുരുഷനെ ഏകദേശം അനുമാനിക്കാം എങ്കിലും കൃത്യമായി മനസില്ലാക്കാൻ സാധ്യമല്ല എന്നത് ഇവിടെ പ്രസക്തമാണ് . ഈ ലക്ഷണങ്ങളിൽ പലതും അറിഞ്ഞു കൊണ്ട് ഉണ്ടാക്കാവുന്നാതെ ഉള്ളു എന്നതും എടുത്തു പറയേണ്ടതാണ് . സ്ത്രീയുടെ കന്യച്ചർമത്തിൽ എന്നത് പോലെ തന്നെ , മേൽപറഞ്ഞ ലക്ഷണങ്ങൾ ഇല്ല എന്നത് കൊണ്ട് ഒരു പുരുഷൻ കന്യകനല്ല എന്ന് അനുമാനിക്കാനും വയ്യ. പിന്നെ, ഇതൊന്നുമല്ല, പരസ്പരമുള്ള വിശ്വാസമല്ലേ വലുത് !

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

Related Articles

Popular Categories

spot_imgspot_img