ട്രാഫിക് നിയമലംഘനങ്ങളിൽ കുടുങ്ങി പിഴ ഒടുക്കാൻ കഴിയാതിരിക്കുന്നവർക്ക് സഹായഹസ്തവുമായി മോട്ടോർവാഹനവകുപ്പും പോലീസും. കോട്ടയത്തെ ആർടിഒ ഓഫീസുകളിലാണ് മെഗാ അദാലത്ത് നടത്തുന്നത്.
ഫെബ്രുവരി 4, 5, 6 തീയതികളിലാണ് അദാലത്ത്. രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴുവരെ ഇതിന് അവസരമുണ്ടാകും.
മോട്ടോർവാഹനവകുപ്പും പോലീസും ചുമത്തിയ പിഴകൾ അദാലത്തിൽ വന്ന് അടയ്ക്കാം. കോട്ടയം
ആർടിഒ ഓഫീസ്, സബ് ആർടിഒ ഓഫീസ് ചങ്ങനാശ്ശേരി, സബ് ആർടിഒ ഓഫീസ് കാഞ്ഞിരപ്പള്ളി, സബ് ആർടിഒ ഓഫീസ് പാല, സബ് ആർടിഒ ഓഫീസ് വൈക്കം, സബ് ആർടിഒ ഓഫീസ് ഉഴവൂർ എന്നിവിടങ്ങളിലാണ് അദാലത്തുകൾ നടക്കുന്നത്.