മലയാള സിനിമ ചരിത്രത്തിൽ ചുരുങ്ങിയ കാലം കൊണ്ട് ഒരു നടി ജന ഹൃദയങ്ങൾ കീഴടക്കിയിട്ടുണ്ടങ്കിൽ അതിൽ മുന്നിട് നിൽക്കുന്ന പേരാണ് മീര ജാസ്മിൻ എന്നത് . മലയാളത്തിലെ മികച്ച നടിമാരിൽ ഒരാൾ. അതിനു പ്രധാന കാരണം പ്രേക്ഷകർക്ക് മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ചാണ് താരം മനം കവർന്നത് . 2001ൽ ലോഹിതദാസിന്റെ സൂത്രധാരൻ എന്ന സിനിമയിലൂടെ ആയിരുന്നു വെള്ളിത്തിരയിലേക്ക് . ആ ഒറ്റ സിനിമ തന്നെ മതിയായിരുന്നു മീരക്ക് തന്റെ കഴിവ് തെളിയിക്കാൻ . പിന്നീട് ഒരുപിടി വേഷങ്ങളിലൂടെ മലയാളത്തിലെ തിരക്കുള്ള നായികയായി മാറി മീര.
ഇപ്പോഴിതാ ഒരിടവേളക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയാണ് നടി. അതോടെ താരത്തിന്റെ ചില തുറന്നു പറച്ചിലുകളും ആരാധകർ ഏറ്റെടുത്തു .താൻ ചെറുപ്പത്തിലേ വളരെ സെൻസിറ്റീവായിട്ടുള്ള കുട്ടിയായിരുന്നു. ഓരോ സിറ്റുവേഷനനുസരിച്ച് മൂഡ് മാറുമായിരുന്നു. മഴ പെയ്യുമ്പോൾ ഒരു മൂഡ്, ചില പാട്ടുകളുടെ രാഗങ്ങൾ കേൾക്കുമ്പോൾ ഒരു മൂഡ്. അഭിനയിക്കുമ്പോൾ എല്ലാം അറിഞ്ഞു കൊണ്ട് ചെയ്യുന്നതല്ല. അറിയാതെ സംഭവിക്കുന്നതാണ്. എന്റെ ജീവിതത്തിലെ ഏറ്റവും സങ്കടമുള്ള കാര്യങ്ങളോർക്കും. അപ്പോൾ വരുന്ന സങ്കടം സിനിമയിലേക്കു പകരും. അതായിരുന്നു പണ്ടെന്റെ രീതി എന്നായിരുന്നു താരം തുറന്നു പറഞ്ഞത്.
മാത്രമല്ല കുറച്ചു കഴിഞ്ഞപ്പോൾ ആ കഥാപാത്രം ഏത് അവസ്ഥയിലൂടെ പോകുന്നു എന്ന് മനസ്സിലാക്കി ചെയ്യാൻ തുടങ്ങി. എല്ലാ കഥാപാത്രങ്ങളും നമ്മുടെ ഉള്ളിലും ഉണ്ട്. അവരുടെ ചുറ്റുപാടുകളാണ് ഓരോ കഥാപാത്രങ്ങളെയും ചെയ്യുന്നത്. ഞാൻ എന്തു ചെയ്യുമ്പോഴും യഥാർഥത്തിൽ അതേ വികാരത്തിലാണ് അഭിനയിക്കുന്നത്. ഒരു ഫീലോടു കൂടിയേ ചെയ്യൂ. അല്ലെങ്കിൽ അത് ഫേക്ക് ആയി തോന്നും,” മീര വ്യക്തമാക്കി.
ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടടെ കസ്തൂരിമാനിലെ കരച്ചിലിന്റെ ചില ട്രോളുകളും മീമുകളുമൊക്കെ കാണാറുണ്ട് . പഴയ ചില സീനുകളൊക്കെ കാണുമ്പോൾ ചമ്മലാകും. കസ്തൂരിമാനിലെ കരച്ചിലൊക്കെ അത്രയും വേണ്ടായിരുന്നു എന്ന് തോന്നുമെന്നും മീര പറഞ്ഞു.
Read Also :ജാതി രുചിക്കുന്ന കഞ്ഞി അഥവ കൃഷ്ണകുമാറിന്റെ കുട്ടിക്കാലം.