web analytics

ഡേറ്റിംഗ് ആപ്പിലൂടെ മാച്ചായി; യുവതി സംസാരിച്ചതിന് പിന്നാലെ അമ്മയുടെ കോൾ; വർത്തമാനം കേട്ട് അമ്പരന്നു യുവാവ്…!

ഡേറ്റിംഗ് ആപ്പിലൂടെ മാച്ചായി; യുവതി സംസാരിച്ചതിന് പിന്നാലെ അമ്മയുടെ കോൾ

ഡേറ്റിം​ഗ് ആപ്പായ ബംബിളിലൂടെ മാച്ചായ യുവതിയോട് സംസാരിച്ചതിന് പിന്നാലെയുണ്ടായ അസാധാരണമായ അനുഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് യുവാവ്.

ലിങ്ക്ഡ്ഇനിലെ ഒരു പോസ്റ്റിലാണ് ഉമാങ് റാണ എന്ന യുവാവ് ഇക്കാര്യങ്ങളെല്ലാം വിവരിക്കുന്നത്. യുവതിയോട് സംസാരിച്ചതിന് പിന്നാലെ അവളുടെ അമ്മയും റാണയെ വിളിക്കുകയായിരുന്നു.

യുവതിയുടെ അമ്മ റാണയെ വിളിച്ച് അവരുടെ ഓഫീസിന്റെ സോഷ്യൽ മീഡിയ പേജ് കൈകാര്യം ചെയ്യുമോ എന്ന് ചോദിക്കുകയായിരുന്നുവത്രെ.

‘അങ്ങനെ ഞാൻ ബംബിളിൽ ഒരാളുമായി മാച്ചായി. അതൊരു നോർമൽ ചാറ്റായിരുന്നു, ‘നിങ്ങൾ എവിടെ നിന്നാണ്’ എന്ന മട്ടിലുള്ളത്. ഞങ്ങൾ ഒരു ദിവസം മുഴുവൻ സംസാരിച്ചു.

പിറ്റേന്ന് രാവിലെ അവളുടെ അമ്മ എന്നെ വിളിക്കുന്നു, മോനേ നീ എഴുതുകയും മാർക്കറ്റിം​ഗ് കൈകാര്യം ചെയ്യുകയും ചെയ്യുമെന്ന് കേട്ടു.

ഞങ്ങളുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യാമോ എന്നാണ് അവർ എന്നോട് ചോദിച്ചത്’ എന്നാണ് റാണ കുറിക്കുന്നത്.

ഡേറ്റിംഗ് ആപ്പിലൂടെ മാച്ചായി; യുവതി സംസാരിച്ചതിന് പിന്നാലെ അമ്മയുടെ കോൾ

‘ആദ്യം ഞാൻ കരുതിയത് ഞാൻ തെറ്റായി കേട്ടതാണ് എന്നാണ്. എന്നാൽ, അവർ തുടർന്നു, മോൻ വിശ്വസ്തനും അവിവാഹിതനുമാണ് രണ്ട് കാര്യവും നമുക്ക് നോക്കാം എന്നൊക്കെ പറഞ്ഞെ’ന്നും റാണ പറഞ്ഞു.

ഡീലുറപ്പിക്കാൻ വേണ്ടി അഡ്വാൻസായി പേയ്മെന്റ് സ്വീകരിക്കുമോ എന്നുവരെ അവർ റാണയോട് ചോദിച്ചത്രെ. പിറ്റേന്ന് യുവതി മെസ്സേജ് അയച്ചു.

അമ്മ കുറച്ച് ഓവറാണ് എന്നും അത് അവ​ഗണിച്ചേക്കൂ എന്നുമാണ് യുവതി പറഞ്ഞത്. എന്നാൽ, റാണ ചോദിക്കുന്നത് താൻ ആരെയാണ് ഡേറ്റ് ചെയ്യുന്നത്, അമ്മയെ ആണോ, മോളെയാണോ അതോ അവരുടെ ബ്രാൻഡിനെയാണോ എന്നാണ്.

നിരവധിപ്പേരാണ് പോസ്റ്റിന് രസകരമായ കമന്റുകൾ നൽകിയിരിക്കുന്നത്. ഒരു കുടുംബത്തെ മൊത്തം ഡേറ്റ് ചെയ്യാനായില്ലേ എന്നാണ് ആളുകൾ കമന്റ് ചെയ്തത്.

നിങ്ങൾക്ക് ഒരു ജോലിയും കിട്ടും ഒരു പ്രണയവും കിട്ടും, ഇത് പരി​ഗണിച്ചുകൂടേ എന്നായിരുന്നു ഒരാളുടെ കമന്റ്.

പ്രണയമായിക്കോട്ടെ, ക്ലയന്റ് ആയിക്കോട്ടെ നിങ്ങൾ ഏത് ദൈവത്തോടാണ് പ്രാർത്ഥിക്കുന്നത് എന്നൊന്ന് പറയാമോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

അമേരിക്കയിലെ വലേറോ ഓയിൽ റിഫൈനറിയിൽ വൻ സ്ഫോടനം; ആകാശത്തേക്ക് ഉയരുന്നത് കിലോമീറ്ററോളം കറുത്ത പുക; ജനങ്ങൾ വീടിനുള്ളിൽ കഴിയാൻ നിർദേശം

അമേരിക്കയിലെ വലേറോ ഓയിൽ റിഫൈനറിയിൽ വൻ സ്ഫോടനം അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തുള്ള പോർട്ട്...

പശ്ചിമേഷ്യയിൽ യുദ്ധഭീതി; കടൽ കടന്ന് ഇന്ത്യൻ കപ്പലുകൾ! ചങ്കിടിപ്പോടെ ലോകം, കരുത്തുറ്റ നീക്കവുമായി ഇന്ത്യ

ന്യൂഡൽഹി: യുദ്ധം പുകയുന്ന പശ്ചിമേഷ്യൻ കടലിടുക്കുകളിൽ നിന്ന് ഇന്ത്യയ്ക്ക് ആശ്വാസവാർത്ത. ലോകത്തെ...

‘സൗകര്യങ്ങള്‍’ ഇഷ്ടമായി; ജയിലിലേക്കു തിരികെ പോകാന്‍ മോഷണം; യുവാവ് പിടിയില്‍

‘സൗകര്യങ്ങള്‍’ ഇഷ്ടമായി; ജയിലിലേക്കു തിരികെ പോകാന്‍ മോഷണം; യുവാവ് പിടിയില്‍ തിരുവനന്തപുരം: ജയില്‍...

പോലീസുകാരന്റെ വീടിന് നേരെ ബോംബേറ്; രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

പോലീസുകാരന്റെ വീടിന് നേരെ ബോംബേറ്; രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ കൂത്തുപറമ്പ്: പൊലീസുകാരന്റെ...

ലണ്ടൻ തീവയ്പ്പ്: ജൂത സന്നദ്ധ സംഘടനയുടെ ആംബുലൻസുകൾ കത്തിനശിച്ചു; മലയാളികൾ ഉൾപ്പെടെ പരിഭ്രാന്തിയിൽ; പോലീസ് അന്വേഷണം ഊർജ്ജിതം

ലണ്ടൻ തീവയ്പ്പ്: ജൂത സന്നദ്ധ സംഘടനയുടെ ആംബുലൻസുകൾ കത്തിനശിച്ചു ലണ്ടനിലെ നോർത്ത് വെസ്റ്റ്...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് തെറ്റ്; ആവേശത്തില്‍ പറ്റിയ പിഴവെന്ന് ദാസ് പി ജോര്‍ജ്

മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് തെറ്റ്; ആവേശത്തില്‍ പറ്റിയ പിഴവെന്ന് ദാസ് പി...

Related Articles

Popular Categories

spot_imgspot_img